<
  1. News

ഉള്ളി വില മാർച്ച് പകുതി വരെ കുറയും: സാമ്പത്തിക വിദഗ്ധർ

വിപണിയിൽ ഉള്ളി വിതരണത്തിൽ വളരെ കുറവുണ്ട്. നീണ്ട ഷെൽഫ് ലൈഫുള്ള റാബി വിളകൾ അല്ലെങ്കിൽ ശീതകാല വിളകൾ മാർച്ച് പകുതിയോടെ വിപണിയിൽ എത്തും, അതുവരെ ഉള്ളി വില കുറഞ്ഞിരിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

Raveena M Prakash
Onion price will stay low till march half says experts
Onion price will stay low till march half says experts

ഉള്ളി വില മാർച്ച് പകുതി വരെ കുറഞ്ഞിരിക്കും, നീണ്ട ഷെൽഫ് ലൈഫ് ഉള്ളതിനാലും, ശീതകാല വിളകൾ മാർച്ച് പകുതിയോടെ വിപണിയിൽ എത്തുന്നതുവരെ ഉള്ളി വില കുറഞ്ഞു തന്നെയിരിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. വിപണിയിൽ ഉള്ളി വിതരണത്തിൽ വളരെ കുറവുണ്ട്. കർഷകരുടെ ഉൽപന്നങ്ങൾക്കു ചിലവാക്കുന്ന ഇൻപുട്ട് ചെലവു തുകയേക്കാൾ വളരെ കുറവാണ്, വിപണിയിൽ നിന്ന് കർഷകർക്ക് ലഭിക്കുന്നത്. തുച്ഛമായ വില ലഭിച്ചതുമൂലം ഏഷ്യയിലെ ഏറ്റവും വലിയ വിപണിയായ മഹാരാഷ്ട്രയിലെ ലാസൽഗാവിൽ തിങ്കളാഴ്ച വ്യാപാരം നിർത്തി വെച്ചു. വിപണിയിൽ തുച്ഛമായ വില ലഭിച്ചത് കർഷകരെ ക്ഷുഭിതരാക്കി.

ഖാരിഫ് വിളവെടുപ്പിന്റെ ഷെൽഫ് ആയുസ്സ് വളരെ കുറവായതിനാൽ, ഇത് കർഷകരെ പരിഭ്രാന്തിയോടെ കുറഞ്ഞ വിലയ്ക്ക് വിളകൾ വിൽക്കാൻ ഇടയാക്കി. നിലവിലെ പ്രശ്‌നങ്ങൾക്ക് വിവിധ കാരണങ്ങളുണ്ടെന്ന് സ്വതന്ത്ര കാർഷിക മേഖല അനലിസ്റ്റ് ദീപക് ചവാൻ പറഞ്ഞു, ഈ കാര്യത്തിൽ സർക്കാറിന്റെ ഇടപെടൽ വളരെ അനിവാര്യമാണ് എന്ന് അവർ കൂട്ടിച്ചേർത്തു. ഈ വർഷം കൂടുതൽ കർഷകർ ഖാരിഫ് ഇനത്തേക്കാൾ 'ലേറ്റ് ഖാരിഫ്' ഇനങ്ങളായ വിളകൾ വിതച്ചതാണ് വിസ്തൃതിയിൽ വർധനവുണ്ടാക്കിയതെന്നും, ഉൽപ്പാദനക്ഷമത 20 ശതമാനം വരെ വർധിച്ചിട്ടുണ്ടെന്നും ഇത് നിലവിലെ സാഹചര്യത്തിലേക്ക് നയിച്ചതായും അദ്ദേഹം പറഞ്ഞു.

മഴയ്ക്ക് ശേഷമുള്ള വിതയ്ക്കൽ വൈകിയതും, നിരവധി കർഷകർ 'ലേറ്റ് ഖാരിഫ്' ഇനം തിരഞ്ഞെടുക്കാൻ കാരണമായി. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഫെബ്രുവരിയിൽ ഉള്ളി വില ഉയർന്നതിൽ കർഷകർക്ക് ഇത് പ്രതീക്ഷ നൽകി. അതിനനുസരിച്ച് വിളവെടുപ്പ് നടത്തുകയും ചെയ്തു, എന്നാൽ വിപണിയിൽ വില കുറഞ്ഞു തന്നെ നിന്നു, എന്ന് അദ്ദേഹം പറഞ്ഞു. 'വൈകിയ ഖാരിഫിന്റെ' കാലയളവ് മൂന്ന് ദിവസമായി കുറയുകയും, ഇത് കാർഷികോൽപ്പന്നങ്ങൾ പാഴായിപ്പോകാനും കാരണമായി, വിളകൾ ക്വിന്റലിന് 500 രൂപയിൽ താഴെ വിൽക്കേണ്ടി വന്നത് കർഷകരെ പരിഭ്രാന്തിയിലേക്ക് നയിച്ചു. ഇൻപുട്ട് ചെലവിന്റെ പകുതി പോലും ഇത് വഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

റാബി വിളകളുടെ വരവ് ആരംഭിക്കുന്നത് വരെ മാർച്ച് പകുതി വരെ വില താഴ്ന്ന നിലയിലായിരിക്കുമെന്നും, നീണ്ട ഷെൽഫ് ലൈഫുള്ള പച്ചക്കറിയുടെ വരവോടെ മാത്രമേ ഉയർന്ന വിലയിൽ വ്യാപാരികൾ ചരക്കുകൾ പിടിച്ചുനിർത്തുകയൊള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഒരു ലക്ഷം ടൺ ഉള്ളി ശേഖരിക്കാൻ നാഫെഡ് പോലുള്ള ഏജൻസികളുടെ സ്പോട്ട് മാർക്കറ്റുകളിൽ നേരത്തെയുള്ള പ്രവേശനം ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ കർഷകരുടെ പ്രശ്‌നത്തെ ശമിപ്പിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗതാഗതച്ചെലവിൽ 50 ശതമാനം സബ്‌സിഡി നൽകുന്നതും സർക്കാർ പരിഗണിക്കണമെന്നും, കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികൾ നോക്കണമെന്നും ഫിലിപ്പീൻസ് പോലുള്ള രാജ്യങ്ങളിൽ ഉള്ളി വില ഇപ്പോൾ ഉയർന്നതാണെന്ന് നാസിക് ജില്ലയിലെ ലാസൽഗാവിൽ നിന്നുള്ള കർഷകനായ ചങ്‌ദേവ് ഹോൾക്കർ ചൂണ്ടിക്കാട്ടി.

ബന്ധപ്പെട്ട വാർത്തകൾ: ഗോതമ്പിൽ മുഞ്ഞയുടെ ആക്രമണം: വിള നിരീക്ഷിക്കാൻ കർഷകരോട് ആവശ്യപ്പെട്ടു വിദഗ്ദ്ധസംഘം

English Summary: Onion price will stay low till march half says experts

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds