കൊച്ചി: കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കുടുംബ ബജറ്റ് താളംതെറ്റിച്ച സാധാരണക്കാര്‍ക്ക് ഇരട്ടിപ്രഹരമായി സംസ്ഥാനത്ത് ഉള്ളിവില കുതിച്ചുയരുന്നു. ഒരു മാസത്തിനിടെ മൂന്നിരട്ടിയോളമാണ് ഉള്ളിവില വര്‍ധിച്ചത്. ഒരു കിലോ ഉള്ളിയുടെ വില ഇതിനകം 80 രൂപ കടന്നു. കനത്ത മഴ മൂലം തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ വിളവെടുപ്പ് മുടങ്ങിയ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് സവാള, ഉള്ളി വില കുതിക്കുന്നത്. അടുത്ത മൂന്ന് മാസത്തേക്ക് ഉള്ളി വില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. It is learned that onions are likely to rise further in the next three months.
മഹാരാഷ്ട്ര,കർണാടകം എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് സവാള കൂടുതലായി കേരളത്തിലെത്തുന്നത്.അപ്രതീക്ഷിത മഴയെത്തുടര്‍ന്ന് തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ വിളയുടെ 90 ശതമാനവും നശിച്ചതായാണ് ചെന്നൈയിലെ മൊത്ത ഉള്ളി വ്യാപാരികള്‍ പറയുന്നത്
40 രൂപയായിരുന്ന സവാളയ്ക്ക് 80 രൂപയാണ് കോയമ്ബേടിലെ മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ വില. ചെറിയ ഉള്ളിയുടെ വില 50 രൂപയില്‍ നിന്നു 100 രൂപയില്‍ എത്തി. അതേസമയം മഴയെത്തുടര്‍ന്ന് മഹാരാഷ്ട്രയില്‍ ഉള്ളി വിത്ത് വിതയ്ക്കുന്നത് ഇനിയും ആരംഭിച്ചിട്ടില്ലെന്നും ഇത് പുതിയ വിളവ് വൈകിപ്പിക്കുമെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
മലയാളിയുടെ നിത്യജീവിതത്തിന്‍റെ ഭാഗമായ എല്ലാ പച്ചക്കറികളുടെയും വില വാണംപോലെയാണ് ഉയരുന്നത്. ബീന്‍സ് 50, പയര്‍ 70, ക്യാരറ്റ് 100, ബീറ്റ്‌റൂട്ട് 60 എന്നിങ്ങനെയാണ് പച്ചക്കറിയുടെ വില. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന സാധാരണക്കാര്‍ക്ക് കനത്ത തിരിച്ചടിയായാണ് അവശ്യസാധനങ്ങളുടെ വില കുതിക്കുന്നത്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :നിരവധി ഗുണങ്ങളുള്ള ചെറിയ ഉള്ളി അടുക്കളതോട്ടത്തിൽ
#Farmer #Onion #Sawalaprice #Vegetable #Krishi #Agriculture
Share your comments