1. എറണാകുളം ജില്ലാ പഞ്ചായത്ത് കാ൪ഷിക വികസന ക൪ഷക ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഒക്കൽ ഫാം ഫെസ്റ്റിന് ഇന്നു തുടക്കം കുറിക്കും. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിന്റെ ഉദ്‌ഘാടനം വൈകുന്നേരം അഞ്ചു മണിക്ക് കൃഷിമന്ത്രി ശ്രീ. പി. പ്രസാദ് നിർവഹിക്കും. മൂന്നു ദിവസങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് ഏഴു വരെ കാ൪ഷിക പ്രദ൪ശനവും വിപണനവുമുണ്ടായിരിക്കും. സെമിനാറുകൾ, ഡോക്യുമെന്ററി പ്രദ൪ശനം, കലാപരിപാടികൾ, മഡ് ഫുട്ബാൾ, വടംവലി തുടങ്ങിയ പരിപാടികൾ ഫെസ്റ്റിന്റെ ഭാഗമായി നടക്കും. മുപ്പതിലധികം സ്ഥാപനങ്ങളുടെ വിവിധ സ്റ്റാളുകളും ആധുനികകൃഷി രീതിയുമായി ബന്ധപ്പെട്ട ഡോക്യുമെന്ററികളും വീഡിയോ പ്രദ൪ശനവും ഫെസ്റ്റിലുണ്ടാകും. പച്ചക്കറി, ഫലവൃക്ഷ തൈകളുടെ വിപലുമായി ശേഖരവും ഒരുക്കിയിട്ടുണ്ട്. ബെന്നി ബെഹനാ൯ എം.പി മുഖ്യാതിഥിയാകുന്ന ഉദ്‌ഘാടന ചടങ്ങിന് എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ അധ്യക്ഷത വഹിക്കും.
2. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്) 'പഴം-പച്ചക്കറി സംസ്‌കരണവും വിപണനവും' എന്ന ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കോഴ്‌സിന്റെ ദൈര്‍ഘ്യം മൂന്ന് മാസമാണ്. താല്പര്യമുള്ളവര്‍ക്ക് സ്‌ക്രീനിൽ കാണുന്ന വെബ്‌സൈറ്റിലെ www.celkau.in ‘ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്’ എന്ന ലിങ്കില്‍ നിന്നും രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിച്ചു സമര്‍പ്പിക്കാവുന്നതാണ്. 50% മാര്‍ക്കോടുകൂടി SSLC / തത്തുല്ല്യ വിദ്യാഭ്യാസമാണ് ഏറ്റവും കുറഞ്ഞ യോഗ്യത. സെപ്റ്റംബര്‍ 11, ബുധനാഴ്ച്ച ആരംഭിക്കുന്ന ഈ കോഴ്‌സിലേക്ക് രജിസ്റ്റര്‍ ചെയ്യാൻ സെപ്റ്റംബര്‍ 10 വരെ അവസരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് celkau@gmail.com എന്ന ഇ-മെയിലിലോ 04872438567, 04872438565, 8547837256, 9497353389 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
3. കേരളത്തിൽ വീണ്ടും മഴ കനക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സൗരാഷ്ട്ര കച്ച് മേഖലയ്ക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന അതിതീവ്ര ന്യൂനമർദ്ദം ഇന്ന് അറബിക്കടലിൽ എത്തിച്ചേരുന്നതടക്കമുള്ള സാഹചര്യങ്ങളാണ് കേരളത്തിലെ മഴ ശക്തമാക്കുന്നത്. ഇന്ന് കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നു മുതൽ അടുത്ത അഞ്ച് ദിവസത്തേക്കും കൂടി വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. നാളെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സെപ്റ്റംബർ ഒന്ന് വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
Share your comments