<
  1. News

പിന്നോക്ക കോർപ്പറേഷനിൽ വായ്പാ തിരിച്ചടവിന് ഓൺലൈൻ സംവിധാനം

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ഗുണഭോക്താക്കൾക്കായി വായ്പ തിരിച്ചടയ്ക്കുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി. സ്റ്റേറ്റ് ബാങ്കിന്റെ SBI Collect വഴി വായ്പ തിരിച്ചടയ്ക്കാം. ഇന്റർനെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, പ്രീപെയ്ഡ് കാർഡ്, NEFT/ RTGS, UPI (Bhim, Google Pay, Phone Pe, Paytm, MobiKwik മുതലായവ) എന്നിവയിലൂടെ തുക അടയ്ക്കാനാവും.

Ajith Kumar V R
d

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ഗുണഭോക്താക്കൾക്കായി വായ്പ തിരിച്ചടയ്ക്കുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി.  സ്റ്റേറ്റ് ബാങ്കിന്റെ  SBI Collect വഴി വായ്പ തിരിച്ചടയ്ക്കാം.  ഇന്റർനെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, പ്രീപെയ്ഡ് കാർഡ്,  NEFT/ RTGS, UPI (Bhim, Google Pay, Phone Pe, Paytm, MobiKwik മുതലായവ) എന്നിവയിലൂടെ തുക അടയ്ക്കാനാവും.   UPI/ Rupay Debit എന്നിവ വഴിയുള്ള തിരിച്ചടവിന് സർവീസ് ചാർജ്ജ് ഈടാക്കില്ല.  

df

തിരിച്ചടവ് രസീത്  SBI Collect  ൽ നിന്ന് ലഭിക്കും.  മുൻ തിയതികളിൽ  SBI Collect വഴിയുള്ള തിരിച്ചടവുകളുടെ രസീതും ലഭിക്കും.  കോർപ്പറേഷന്റെ ജില്ലാ/ ഉപജില്ലാ ഓഫീസുകൾ എസ്ബിഐ ശാഖകൾ മുഖേനയും വായ്പ തിരിച്ചടയ്ക്കാം.   https://bit.ly/3aYQrK0  എന്ന ലിങ്ക് മുഖേനയോ ക്യൂ.ആർ കോഡ് സ്‌കാൻ ചെയ്‌തോ തിരിച്ചടവ് നടത്താം.  വിശദമായ മാർഗ്ഗനിർദ്ദേശം, തിരിച്ചടവ് ലിങ്ക് എന്നിവ  http://www.ksbcdconline.org/ ൽ ലഭ്യമാണ്.

English Summary: Online facility for loan repayment in Backward Castes development corporation

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds