-
-
News
വിഷമുക്തമായ മത്സ്യം ഓണ്‍ലൈനിൽ വാങ്ങാം;മത്സ്യഫെഡിൻ്റെ പുത്തൻ പദ്ധതി
വിഷമുക്തമായ മത്സ്യം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനായി പുതിയ പദ്ധതി മത്സ്യഫെഡ് ആരംഭിക്കുന്നു.. മത്സ്യ വില്പനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്പപ്പോൾ കൃത്യമായി ലഭിക്കുന്നതിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ തയാറാക്കിയതായി മത്സ്യഫെഡ് ചെയര്മാന് പി.പി. നിരഞ്ജന് അറിയിച്ചു.
വിഷമുക്തമായ മത്സ്യം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനായി പുതിയ പദ്ധതി മത്സ്യഫെഡ് ആരംഭിക്കുന്നു.മത്സ്യ വില്പനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്പപ്പോൾ കൃത്യമായി ലഭിക്കുന്നതിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ തയാറാക്കിയതായി മത്സ്യഫെഡ് ചെയര്മാന് പി.പി. നിരഞ്ജന് അറിയിച്ചു.
ഓരോസമയത്തും ഓരോ ലാന്‍ഡിംഗ് സെന്ററില്‍ നിന്നും ലഭിക്കുന്ന മത്സ്യം, അപ്പോഴത്തെ വില, എന്നിവ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ലഭ്യമാകും. ഇതിന്റെ ചുവടുപിടിച്ചാണ് ഓണ്‍ലൈന്‍ മത്സ്യ വിപണനമെന്ന ആശയവുമായി മത്സ്യഫെഡ് അധികൃതര്‍ മുന്നോട്ട് വന്നിരിക്കുന്നത്.
നിലവിലുള്ള മത്സ്യമാര്ട്ടുകള്ക്ക് ആവശ്യമായ മത്സ്യം പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്നും സംഭരിക്കാനും അവ മത്സ്യഫെഡിന്റെ ബേയ്സ് സ്റ്റേഷനിലേക്ക് വിതരണം നടത്താനുമാണ് ലക്ഷ്യമിടുന്നത്. ഈ ബേസ് സ്റ്റേഷനുകളില്‍ സംഭരിക്കുന്ന മത്സ്യമാണ് മത്സ്യമാര്ട്ടുകളിലേക്കും സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങളിലേക്കും എത്തിക്കുക.
ഉപഭോക്താക്കൾക്ക് വിഷരഹിത മത്സ്യം ലഭ്യമാക്കാനും മത്സ്യത്തൊഴിലാളികള്‍ക്ക് ന്യായവില ഉറപ്പാക്കാനും ലക്ഷ്യമിട്ട് തീരത്തില്‍ നിന്ന് വിപണിയിലേക്ക്’ പദ്ധതിയും നേരത്തെ മത്സ്യഫെഡ് അവതരിപ്പിച്ചിരുന്നു. സംസ്ഥാനത്തൊട്ടാകെ 100 ഫിഷ്ബൂത്തുകളും, തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ ഫിഷ് സൂപ്പർമാർക്കറ്റുകളും മത്സ്യത്തൊഴിലാളികളില്‍ നിന്ന് സംഭരിക്കുന്ന മീന്‍ സൂക്ഷിക്കാനുള്ള ഐസ് ആന്റ് ഫ്രീസിങ് സ്റ്റോറേജ് സംവിധാനവും പദ്ധതിയുടെ ഭാഗമായി ഒരുക്കും.
English Summary: Online fish selling by Matsyafed
Share your comments