ഓണ്‍ലൈന്‍ വഴിയും നവമാധ്യമങ്ങള്‍ വഴിയുമുള്ള ജൈവ പച്ചക്കറി വില്‍പ്പന പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്. മാരാരിക്കുളം വടക്ക് ഗ്രാമപ്പഞ്ചായത്തിന്റെ മണ്ഡലകാല പച്ചക്കറിക്കൃഷിയുടെ വിത്തുവിത ഉദ്ഘാടനം
ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഞ്ഞിക്കുഴി, മാരാരിക്കുളം വടക്ക് ഗ്രാമപ്പഞ്ചായത്തുകളും കഞ്ഞിക്കുഴി സര്‍വീസ് സഹകരണ ബാങ്കും ബാംഗ്ലൂരിലെ സ്വകാര്യ കമ്പനിയുമായി ചേര്‍ന്ന് തുടങ്ങിയ ഓണ്‍ലൈന്‍ വഴിയുള്ള ജൈവപച്ചക്കറി വില്‍പ്പനയുടെ വെബ്‌സൈറ്റും മന്ത്രി ഉദ്ഘാടനം ചെയ്തു.
ഓണ്‍ലൈന്‍ വഴിയുള്ള ജൈവപച്ചക്കറി വില്‍പ്പന ഉപഭോക്താക്കള്‍ക്കും കര്‍ഷകര്‍ക്കും ഒരുപോലെ ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു. യുവകര്‍ഷകനായ വി.ആര്‍.നിഷാദിന്റെ തോട്ടത്തില്‍വെച്ചു നടന്ന ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ എം.ജി.രാജു, ഡി.പ്രിയേഷ്‌കുമാര്‍, കൃഷി ഓഫീസര്‍ ക്വൂനോ ജോസഫ്, കഞ്ഞിക്കുഴി സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് ജി.മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Share your comments