1. 'തെങ്ങിന് തടം മണ്ണിന് ജലം' പദ്ധതിയുമായി ഹരിതകേരളം മിഷൻ. മഴവെള്ളം കുത്തിയൊലിച്ച് പോകുന്നത് ഒഴിവാക്കാനും ജലസംരക്ഷണം ഉറപ്പ് വരുത്താനുമായി പരമ്പരാഗത കൃഷി രീതി പുനരാവിഷ്‌കരിക്കുകയാണ് 'തെങ്ങിന് തടം മണ്ണിന് ജലം' പദ്ധതിയിലൂടെ. വാർഷിക വർഷപാതങ്ങളെ മണ്ണിൽ ഏറ്റുവാങ്ങി ഭൂഗർഭജലം വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഹരിതകേരളം മിഷൻ തെങ്ങിന് തടം മണ്ണിന് ജലം എന്ന ക്യാമ്പയിൻ ഏറ്റെടുത്തിട്ടുള്ളത്. മണ്ണിന്റെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കുകയും ജലസുരക്ഷ ഉറപ്പാക്കുകയുമാണ് ക്യാമ്പയിന്റെ പ്രധാന ഉദ്ദേശ്യം. തിരുവനന്തപുരം ജില്ലയിലെ 78 തദ്ദേശഭരണ സ്ഥാപനങ്ങളിലും ജനകീയമായി കാമ്പയിൻ സംഘടിപ്പിച്ചുകൊണ്ട് ആദ്യ മാതൃകകൾ സൃഷ്ടിക്കും തുടർന്ന് തദ്ദേശഭരണ സ്ഥാപനങ്ങളിലെ എല്ലാ വാർഡുകളിലേക്കും ഇത് വ്യാപിപ്പിക്കുകയാണ് മിഷന്റെ ലക്ഷ്യം.
2. കേരള കാർഷിക സർവകലാശാലയുടെ കീഴിൽ കരമനയിൽ പ്രവർത്തിക്കുന്ന സംയോജിത കൃഷി സമ്പ്രദായ ഗവേഷണകേന്ദ്രത്തിൽ സംരംഭകത്വത്തിനായി കൂൺകൃഷി എന്ന വിഷയത്തിൽ ഓഗസ്റ്റ് 12-ാംതീയതി ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്കായിരിക്കും പരിശീലനം ലഭിക്കുക, രജിസ്‌ട്രേഷൻ ഫീസ് 500 രൂപ. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് സർവകലാശാലയുടെ സർട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കും. താത്പര്യമുള്ളവർക്ക് ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9446104347 എന്ന നമ്പരിൽ ബന്ധപ്പെടുക.
3. സംസ്ഥാനത്ത് പ്രത്യേക അലർട്ടുകൾ നിലനിൽക്കുന്നില്ല എങ്കിലും വിവിധ ജില്ലകളില്‍ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. 15.6 മുതല്‍ 64.4 സെന്റീമിറ്റര്‍ വരെ മഴയ്ക്കാണ് സാധ്യതയാണുള്ളത്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം തമിഴ്‌നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.9 മുതല്‍ 2.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണമെന്നും അറിയിപ്പിൽ പറയുന്നു.
Share your comments