
1. സൂക്ഷ്മജലസേചന സംവിധാനങ്ങള്‍ സബ്സിഡിയോടെ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കാര്‍ഷികമേഖലയില്‍ ഡ്രിപ്, സ്പ്രിങ്ക്ളര്‍, മൈക്രോ സ്പ്രിങ്ക്ളര്‍, റെയ്ന്‍ ഗണ്‍ തുടങ്ങിയവ സ്ഥാപിക്കുന്നതിനായാണ് അപേക്ഷ ക്ഷണിച്ചത്. ചെറുകിട കര്‍ഷകര്‍ക്ക് അനുവദനീയ ചെലവിന്റെ 55 ശതമാനവും മറ്റു കര്‍ഷകര്‍ക്ക് 45 ശതമാനവും സാമ്പത്തിക ആനുകൂല്യം ലഭിക്കും. ഒരു ഗുണഭോക്താവിന് പരമാവധി അഞ്ച് ഹെക്ടര്‍ കൃഷിക്ക് ആനുകൂല്യം ലഭിക്കും. അപേക്ഷകന്റെ ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ കോപ്പി, കരമടച്ച രസീത്, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി, കൃഷി ഓഫീസറുടെ സാക്ഷ്യപത്രം തുടങ്ങിയ രേഖകള്‍ സഹിതമുള്ള അപേക്ഷ കൊല്ലം ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് സമര്‍പ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 86060 69173, 98463 02765 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക.
2. റബ്ബർ ബോർഡിൻറെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ് 'റബ്ബർ തോട്ടങ്ങളിലെ ഇടവിളക്കൃഷി' എന്ന വിഷയത്തിൽ ഓൺലൈൻ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. ഏപ്രിൽ 22-ാം തീയതി ഉച്ചയ്ക്ക് 1.30 pm മുതൽ വൈകുന്നേരം 4.00 മണി വരെയാണ് പരിശീലന സമയം. റബ്ബർ കർഷകർക്ക് അധിക വരുമാനത്തിന് റബ്ബറിനൊപ്പം കൃഷി ചെയ്യാവുന്ന ഇടവിളകൾ, അവയുടെ നടീൽ രീതികൾ, പരിപാലനം എന്നിവ പരിശീലന പരിപാടിയിൽ ഉൾപ്പെടുന്നു. റബ്ബർ കർഷകർക്കും തോട്ടം മേഖലയിലെ താത്പര്യമുള്ളവർക്കും പങ്കെടുക്കാം. മലയാളമാണ് പരിശീലന മാധ്യമം. ഈ പ്രോഗ്രാമിന്റെ ഫീസ് 118 /- (18% GST ഉൾപ്പെടെ). രജിസ്ട്രേഷനും ഓൺലൈൻ വഴി പേയ്മെന്റ് ചെയ്യുന്നതിനും സന്ദർശിക്കുക: https://training.rubberboard.org.in/online/?SelCourse=MTMzOA== അല്ലെങ്കിൽ https://training.rubberboard.org.in/
കൂടുതൽ വിവരങ്ങൾക്ക് 9495928077, 04812351313 (വാട്ട്സ് ആപ്പ്) നമ്പറുകളിൽ ബന്ധപ്പെടുക.
3. സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. എല്ലാ ജില്ലകളിലും ഇന്ന് ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചിരിക്കുന്നത്. എന്നാൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. ഒപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അതേസമയം, പകൽ താപനില ഉയർന്നു തന്നെ തുടരും. വിവിധ ജില്ലകളിൽ കനത്ത ചൂടും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ചൂട് കൂടുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് 8 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്നും നാളെയും പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 37 °C വരെയും തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 36°C വരെയും ഉയരാൻ സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.
Share your comments