<
  1. News

സയന്റിഫിക് വാസ്‌തു ശാസ്ത്രപഠനം ജൂലായ് 15 മുതൽ 18 ദിവസം ഓൺലൈനിൽ

സയന്റിഫിക് വാസ്‌തു ശാസ്ത്രപഠനം ജൂലായ് 15 മുതൽ 18 ദിവസം ഓൺലൈനിൽ നടക്കുന്നു

Arun T
vb
വാസ്തുശാസ്ത്ര ആചാര്യൻ ഡോ .നിശാന്ത് തോപ്പിൽ M.Phil,Ph.D

തൃശ്ശൂർ  വാസ്‌തുഭാരതിവേദിക് റിസർച്ച്‌ അക്കാദമിയുടെ നേതൃത്വത്തിൽ കേരളത്തിൽ സയന്റിഫിക് വാസ്‌തു ശാസ്ത്രപഠനം ജൂലായ് 15 മുതൽ 18 ദിവസം ഓൺലൈനിൽ നടക്കുന്നു .

കഴിഞ്ഞ 28 വർങ്ങളായി വാസ്‌തു ശാസ്ത്രരംഗത്തു വ്യക്തി മുദ്ര പതിപ്പിച്ച ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്തുശാസ്ത്ര ആചാര്യൻ ഡോ .നിശാന്ത് തോപ്പിൽ M.Phil,Ph.D 18 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഈ പ്രത്യേക പരിശീലന പദ്ധതിക്ക് നേതൃത്വം നൽകും

ജീവിതത്തിൽ വാസ്‌തുശാസ്‌ത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്നതോടൊപ്പം വാസ്‌തുശാസ്‌ത്രത്തിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചും വാസ്തുശാസ്ത്രത്തിൽ ഉപയോഗിച്ചു വരുന്ന തച്ചുശാസ്ത്രത്തെക്കുറിച്ചും സമഗ്രപഠനം നടത്താൻ സയന്റിഫിക് വാസ്‌തുവിലൂടെ കഴിയുമെന്ന് വാസ്തുഭാരതി വേദിക് റിസർച്ച് അക്കാദമി സാക്ഷ്യപ്പെടുത്തുന്നു .

ജൂലായ് 15 മുതൽ 18 ദിവസങ്ങളിൽ മുടങ്ങാതെ തുടർച്ചയായി ഡോ .നിശാന്ത് തോപ്പിൽ നയിക്കുന്ന സയന്റിഫിക് വാസ്തു ക്ലാസ്സുകൾ ഓൺലൈനിൽ പഠിതാക്കൾക്ക ലഭിച്ചു കൊണ്ടേയിരിക്കും

സ്വന്തം വീടിന്റെ വാസ്‌തു മനസ്സിലാക്കാനും മയമതം, മനസാരം, അപരാജിത പ്രജ്ഞ ,മനുഷ്യാലയചന്ദ്രിക ,അഗ്നിപുരാണം ,നാരദപുരാണം തുടങ്ങിയവയിൽ പ്രാവീണ്യം നേടാനും ഈ കോഴ്‌സിലൂടെ പഠിതാക്കൾക്ക് അവസരം ലഭിക്കും .

ഓൺലൈൻ ക്ളാസ്സിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർമുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും താമസിയാതെ ബന്ധപ്പെടുക 9744830888 . 8547969788

English Summary: Online vasthu training starts this month

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds