ദീപിക ദിനപത്രത്തിന്റെ ന്യൂഡൽഹി എഡിഷൻ ബ്യൂറോ ചീഫും, അസോസിയേറ്റ് എഡിറ്ററുമായ ശ്രീ ജോർജ് കള്ളിവയലിൽ കൃഷി ജാഗരൺ മീഡിയ ഹൗസ് സന്ദർശിച്ചു. കോൺഗ്രസ് സർക്കാരിന്റെ കേന്ദ്ര ബജറ്റിലും മാധ്യമ പ്രവർത്തകരുടെ ഗതാഗത സൗകര്യങ്ങളെ കുറിച്ചുള്ള വിഷയങ്ങളിലും അദ്ദേഹത്തിന്റെ നിർദേശങ്ങൾ സർക്കാർ അംഗീകരിച്ചിട്ടുണ്ട്.
മാധ്യമ പ്രവർത്തകരുടെ അഭിപ്രായങ്ങൾ സത്യസന്ധമാണെങ്കിൽ എവിടെയും അംഗീകരിക്കപ്പെടുമെന്നും അതാണ് പുതിയ തലമുറയ്ക്ക് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. കൃഷി ജാഗരൺ സന്ദർശിക്കാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും ഊർജ സ്വലരായ പുതിയ തലമുറയെ കാണാൻ സാധിക്കുന്നത് ആവേശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബന്ധപ്പെട്ട വാർത്തകൾ: അടുക്കള മാലിന്യങ്ങളെ മികച്ച ജൈവവളമാക്കാം
കെജെ ചൗപ്പലിൽ വച്ച് ഉച്ചയ്ക്ക് 1.30 നാണ് പരിപാടി ആരംഭിച്ചത്. കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ ശ്രീ എം.സി ഡൊമിനിക്കും ഡയറക്ടർ ശ്രീമതി ഷൈനി ഡൊമിനിക്കും പരിപാടിയിൽ സന്നിഹിതരായിരുന്നു.
പത്രപ്രവർത്തകനും കോളമ്നിസ്റ്റും എന്ന നിലയിൽ നിരവധി മാധ്യമ സംഘടനകളിൽ അദ്ദേഹം ഉന്നത സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 1989ലാണ് ജോർജ് കള്ളിവയലിൽ ദ്വീപികയുമായി ചേർന്ന് പത്രപ്രവർത്തനം ആരംഭിച്ചത്. 33 വർഷത്തിനിപ്പുറവും ദ്വീപികയെ പ്രതിനിധീകരിച്ചുകൊണ്ട് അദ്ദേഹം യാത്ര തുടരുകയാണ്. 21 വർഷമായി ഡൽഹിയിലുള്ള അദ്ദേഹം അമേരിക്കൻ-യൂറോപ്പ്യൻ രാജ്യങ്ങൾ നിരവധി തവണ സന്ദർശിച്ചിട്ടുണ്ട് . ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന പത്രങ്ങളിൽ ഒന്നാണ് ദ്വീപിക. 1887-ലാണ് ദ്വീപിക പ്രചാരത്തിൽ വന്നത്.
Share your comments