തിരുവനന്തപുരം കേന്ദ്ര കിഴങ്ങ് വിള ഗവേഷണ സ്ഥാപനത്തിലേക്ക് (സി ടി സി ആർ ഐ) പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട യുവതികൾക്ക് പരിശീലനത്തിന് അപേക്ഷ ക്ഷണിയ്ക്കുന്നു. കിഴങ്ങ് വിളകളുടെ ജൈവകൃഷിയ്ക്ക് ആവശ്യമായ ജൈവവളങ്ങളായ വെർമികമ്പോസ്റ്, ജീവാമൃതം, ബീജാമൃതം, പഞ്ചഗവ്യ, എന്നിവയുടെ ഉല്പാദനവും, ഉപയോഗവും, ജൈവ കൃഷിക്കുള്ള സാങ്കേതിക വിദ്യകൾ എന്നിവയിൽ നൈപുണ്യ വികസനത്തിനാണ് പരിശീലനം.
18 വയസ്സിനും 35 വയസ്സിനും ഇടയിലുള്ള, കുറഞ്ഞത് അഗ്രിക്കൾച്ചർ/ഓർഗാനിക് അഗ്രിക്കൾച്ചർ എന്നിവയിൽ ഡിപ്ലോമ/VHSE in Agriculture ഉള്ള 2 പേർക്കാണ് അപ്രെന്റീസ്ഷിപ്പിന് അവസരം. പ്രതിമാസം 10,000 രൂപ (പതിനായിരം രൂപ) സ്റ്റൈപ്പന്റ്റ് ആയി ലഭിയ്ക്കും. താല്പര്യമുള്ള യുവതികൾ ഡിപ്ലോമ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബാങ്ക് പാസ്സ് ബുക്ക്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നീ രേഖകളുമായി അഭിമുഖത്തിന് 31.01.2024 (ബുധൻ) രാവിലെ 10 മണിക്ക് ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങ് വിള ഗവേഷണ സ്ഥാപനത്തിൽ എത്തേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് http://www.ctcri.org സന്ദർശിക്കുക.
Central Crop Research Institute (CTCRI), Thiruvananthapuram invites applications for training from Scheduled Caste women. The training is for skill development in production and use of organic fertilizers such as vermicompost, Jeevamritham, Bijamritham, Panchagavya and organic farming techniques required for organic cultivation of tuber crops.
Apprenticeship is open to 2 persons between the age of 18 to 35 years with at least Diploma in Agriculture/Organic Agriculture/VHSE in Agriculture. 10,000 rupees (ten thousand rupees) per month as a stipend. Interested young women should come to Kendra Kizhang Vala Research Institute, Srikaryat at 10 am on 31.01.2024 (Wednesday) for an interview with a diploma certificate, caste certificate, aadhar card, bank passbook and passport-size photograph.
For more information visit http://www.ctcri.
Share your comments