കാക്കനാട് ഗവണ്മെന്റ് എൽ പി സ്കൂളിൽ നടത്തുന്ന നാട്ടുചന്തയുടെ ഇന്നലത്തെ വില്പനയും വളരെ വിപുലമായി നടന്നു. ഓരോ ആഴ്ചയും കർഷകരുടെ എണ്ണം കൂടി വരുകയാണ്. വാങ്ങാൻ എത്തുന്നവരും നിരവധി. തിരക്ക് മൂലം സ്കൂളിന്റെ മുന്നിൽ,വാഹനങ്ങൾ ബ്ലോക്ക് ആകുന്ന അവസ്ഥയും. ഏതായാലും കർഷകർ ഇടനിലക്കാരില്ലാതെ ഒരു വിപണി ലഭിച്ചതിൽ സന്തോഷത്തിലാണ്.വാട്സ്ആപ് ഗ്രൂപിലൂടെയും മറ്റും ഇതിന്റെ സംഘാടകരെ കർഷകർ തങ്ങളുടെ സന്തോഷം അറിയിക്കുന്നു. ഒപ്പം നിർദ്ദേശങ്ങളും വയ്ക്കുന്നുണ്ട്. ഓരോ ആഴ്ചയും പുതിയ നിർദ്ദേശങ്ങൾ നടപ്പിലാക്കുകയും അവ അവിടെ എത്തുന്നവർക്ക് പ്രയോജന പെടുകയും ചെയ്യുന്നു എന്നും കർഷകർ അറിയിക്കുന്നുണ്ട്.
എറണാകുളം ജില്ലയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്ന് പോലും ആളുകൾ കച്ചവടത്തിനായി എത്തുന്നു. തങ്ങൾ കൊണ്ടുവരുന്ന ഉൽപ്പന്നങ്ങൾ മുഴുവനും വിറ്റു പോകുന്നു എന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു. കോഴിമുട്ട , നേന്ത്രക്കായ, കുമ്പളങ്ങ, തക്കാളി, പാവക്ക, ചുരക്ക,പച്ച കപ്പ, വാഴ കുടപ്പൻ , കറിവേപ്പില, വെള്ളരി, സംഭാരം , ക്യാബേജ്, പടവലങ്ങ , വെളിച്ചെണ്ണ, കറിനെല്ലിക്ക,മുളകുപൊടി, ചമ്മന്തിപ്പൊടി, ചങ്ങാലിക്കോടൻ നേന്ത്രക്കായ പൂവൻ പഴം ഞാലിപ്പൂവൻ തുടങ്ങിയ പഴക്കുലകൾ,ചേന, വെണ്ട , പാവൽ, തേങ്ങാ,ഇഞ്ചി, കൂർക്ക, ഗ്ലോബിക്ക, മത്തൻ, നാരങ്ങാ, പാഷൻ ഫ്രൂട്ട്, വള്ളി ചീര, സെല്ലറി, ,വിവിധയിനം തുളസിത്തൈകൾ( വിക്സ്,ലെമൺ ,കർപ്പൂര)പുതിന ,പാഷൻ ഫ്രൂട്ട് തൈകൾ, ഇളനീർ,വെളുത്തുള്ളി അച്ചാർ, സോപ്പ് , നെയ്യ്, കാടമുട്ട, കരിംകോഴിമുട്ട, താറാമുട്ട ,ചീരത്തൈ, ചിപ്പിക്കൂൺ, ഉരുളക്കിഴങ്ങു,ഓറഞ്ച്, പാലക് ചീര പേരക്ക, കപ്പങ്ങ, അസോള, ചിപ്സ്, ശർക്കര വരട്ടി, പായസം,റാഗി കുക്കീസ്, ,പച്ചരി, ഉമ അരി തുടങ്ങി ആവശ്യം അനുസരിച്ചും കർഷകരുടെ കയ്യിൽ ഉള്ളവയും ആയി രാവിലെ 8 മണിക്ക് തന്നെ എല്ലാവരും എത്തിക്കഴിയും. വാങ്ങാനും ആളുകൾ എത്തുന്നു.
9 മണിക്കേ കച്ചവടം തുടങ്ങൂ എന്ന് പറഞ്ഞാലും ആളുകൾ വാങ്ങാൻ തിരക്ക് കൂട്ടും. അതിനാൽ എട്ടേമുക്കാലിന് തന്നെ കച്ചവടം തുടങ്ങും ഉടൻ വിറ്റു തീരുകയുമായി. കുറച്ചു സാധനങ്ങൾ മാത്രമാണ് ബാക്കി ആയി തിരികെ വീട്ടിലേക്കു കൊണ്ട് പോകേണ്ടി വരുക.ജൈവ പച്ചക്കറി എന്ന് ഉറപ്പാക്കിയേ സംഘാടകർ ഇവിടേക്ക് പ്രവേശനം കൊടുക്കൂ. ഇടനിലക്കാരെ ഒഴിവാക്കി കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ നേരിട്ട് വിൽക്കാൻ കഴിയുക, അതിന്റെ ലാഭം നേരിട്ട് കയ്യിലെത്തുമ്പോൾ അവർക്കു കൂടുതൽ കൂടുതൽ കൃഷി ചെയ്യാനും ഇങ്ങനെ വിറ്റഴിക്കാനും പ്രേരകമാവുക.ഇതെല്ലാമാണീ നാട്ടുചന്തയുടെ പ്രയോജനം.പണ്ട് കാലത്തു വളരെ പ്രാധാന്യത്തോടെ നടത്തിയിരുന്ന നാട്ടുചന്ത യുടെ ഒരു മിനി പതിപ്പ് എറണാകുളത്തിന്റെ കേന്ദ്രസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്ന കാക്കനാട് നടത്തപെടുമ്പോൾ വന്നു താമസിക്കുന്ന ഇവിടുത്തെ ആൾക്കാർക്ക് ഏറെ പ്രയോജനപ്പെടുന്നു. അടുത്തയാഴ്ചക്കായി കാത്തിരിക്കുകയാണ് കച്ചവടക്കാരും ആവശ്യക്കാരും.ഈ സംരഭത്തിലേക്കു എത്താനും ആവശ്യം വേണ്ട സാധനങ്ങളെ കുറിച്ചറിയാനും ആയി ഇതിന്റെ മുഖ്യ സംഘാടകരിൽ ഒരാളായ ഹരിറാം ന്റെ ഫോൺ നമ്പരിൽ വിളികാം. 9961440644
വിജയിച്ചു മുന്നേറുന്ന ജൈവപച്ചക്കറി നാട്ടുചന്ത
കാക്കനാട് ഗവണ്മെന്റ് എൽ പി സ്കൂളിൽ നടത്തുന്ന നാട്ടുചന്തയുടെ ഇന്നത്തെ വില്പനയും വളരെ വിപുലമായി നടന്നു. ഓരോ ആഴ്ചയും കർഷകരുടെ എണ്ണം കൂടി വരുകയാണ്. വാങ്ങാൻ എത്തുന്നവരും നിരവധി. തിരക്ക് മൂലം സ്കൂളിന്റെ മുന്നിൽ,വാഹനങ്ങൾ ബ്ലോക്ക് ആകുന്ന അവസ്ഥയും. ഏതായാലും കർഷകർ ഇടനിലക്കാരില്ലാതെ ഒരു വിപണി ലഭിച്ചതിൽ സന്തോഷത്തിലാണ്.വാട്സ്ആപ് ഗ്രൂപിലൂടെയും മറ്റും ഇതിന്റെ സംഘാടകരെ കർഷകർ തങ്ങളുടെ സന്തോഷം അറിയിക്കുന്നു. ഒപ്പം നിർദ്ദേശങ്ങളും വയ്ക്കുന്നുണ്ട്. ഓരോ ആഴ്ചയും പുതിയ നിർദ്ദേശങ്ങൾ നടപ്പിലാക്കുകയും അവ അവിടെ എത്തുന്നവർക്ക് പ്രയോജന പെടുകയും ചെയ്യുന്നു എന്നും കർഷകർ അറിയിക്കുന്നുണ്ട്.
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Every contribution is valuable for our future.
Share your comments