<
  1. News

കുട്ടികൾക്കായി 4 ദിവസത്തെ അവധിക്കാല കൃഷി പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു... കൂടുതൽ കാർഷിക വാർത്തകൾ

ഉഷ്ണതരംഗം മൂലം ഉരുക്കൾ നഷ്ടപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം അനുവദിയ്ക്കും- മന്ത്രി ജെ. ചിഞ്ചു റാണി, കേരള കാർഷിക സർവ്വകലാശാല സെൻട്രൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ നേതൃത്വത്തിൽ 4 ദിവസത്തെ അവധിക്കാല കൃഷി പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു, സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസങ്ങളിലും ശക്തമായ മഴ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് തുടങ്ങിയ വാർത്തകളുടെ വിശദാംശങ്ങൾ.

Lakshmi Rathish
കാർഷിക വാർത്തകൾ
കാർഷിക വാർത്തകൾ

1. ഉഷ്ണതരംഗം മൂലം ഉരുക്കൾ നഷ്ടപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യാൻ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിർദേശം നൽകി. സംസ്ഥാനമൊട്ടാകെ വേനൽ കടുക്കുന്ന സാഹചര്യത്തിൽ മൃഗസംരക്ഷണ - ക്ഷീരവികസനമേഖലയിലെ ഓൺലൈനായി കൂടിയ ഉന്നതതല ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ സംസാരിയ്ക്കുകയായിരുന്നു മന്ത്രി. വിവരാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടി മൃഗസംരക്ഷണ വകുപ്പ് മുഖേന ക്ഷീരകർഷകർക്ക് അവരുടെ പ്രദേശങ്ങളിലെ താപനില സംബന്ധിച്ച മുന്നറിയിപ്പുകൾ എസ് എം എസ്സിലൂടെ അറിയിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാനും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്കു മന്ത്രി നിർദേശം നൽകി. മൃഗസംരക്ഷണ വകുപ്പിലെ ജില്ലാ മൃഗസംരക്ഷണഓഫീസർമാരും ക്ഷീരവികസന വകുപ്പിലെ ജില്ലാതല ഓഫീസർമാരും മിൽമയുടെ മൂന്നു മേഖലകളിലെയും ചെയർമാന്മാരും യോഗത്തിൽ പങ്കെടുത്തു.

2. കേരള കാർഷിക സർവ്വകലാശാല സെൻട്രൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ നേതൃത്വത്തിൽ 4 ദിവസത്തെ അവധിക്കാല കൃഷി പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു. കുട്ടികൾക്ക് അടിസ്ഥാന കൃഷിപാഠങ്ങൾ പകർന്നു കൊടുക്കുന്ന ക്യാമ്പിന് 12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് അപേക്ഷിക്കാവുന്നതാണ്. ഏപ്രിൽ 22 മുതൽ 25 വരെ തൃശ്ശൂർ വെള്ളാനിക്കരയിൽ സ്ഥിതിചെയ്യുന്ന കർഷകഭവനിൽ വെച്ചാണ് ‘കുഞ്ഞോളങ്ങൾ’ എന്ന പേരിൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഏപ്രിൽ 15 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

3. സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസവും മഴയ്ക്ക് സാധ്യത. മധ്യ- വടക്കൻ ജില്ലകളിലാണ് ശക്തമായ മഴ ലഭിയ്ക്കുക എന്നും മുന്നറിയിപ്പിൽ പറയുന്നു. ശക്തമായ മഴ സാധ്യത പരിഗണിച്ച് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് എട്ട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും നാളെ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഞായറാഴ്ച മലപ്പുറം, വയനാട് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

English Summary: Organizing a 4-day vacation agricultural learning camp for students... more agricultural news

Like this article?

Hey! I am Lakshmi Rathish. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds