ഇത് പ്രമോദ് സി പി. ഇടുക്കി കഞ്ഞിക്കുഴി പഴയരിക്കണ്ടം പ്രഭസിറ്റി സ്വദേശിയാണ്. പോലീസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം അവധി സമയങ്ങളിൽ കാർഷിക ജോലികളിലേർപ്പെടുന്നു. ആകെയുള്ള രണ്ട് ഏക്കർ കൃഷിയിടത്തിൽ മുക്കാൽ ഏക്കറോളം സ്ഥലത്ത് നൂറോളം ഊദ് അഥവാ അഗർവുഡ് നട്ടു പരിപാലിക്കുന്നു.As a police officer, he works in agriculture during holidays.
ഒന്നര വർഷം മുമ്പാണ് ഊദു തൈകൾ നട്ടത്. ഗവേഷകനായ ഡോ.ഷംസുദ്ദീൻ പ്രചോദനമായി.ഏഴടി അകലത്തിൽ കൃഷി ചെയ്യാം. അഞ്ചുവർഷം കൊണ്ട് ഏകദേശം മരത്തിന് ഇരുപതിഞ്ച് വണ്ണമാകുമ്പോൾ മരത്തിൻ്റെ പല ഭാഗങ്ങളിലും ഡ്രിൽ ചെയ്ത് ജൈവ രൂപത്തിൽ ഫംഗസിനെ കടത്തിവിടുന്ന ഇനാക്യുലേഷൻ വഴി മരം സൃഷ്ടിക്കുന്ന ആൻ്റിബോഡികൾ ഊദ് മരത്തിൻ്റെ കാതലായി മാറുന്നു. രണ്ടു വർഷത്തിനുള്ളിൽ കാതൽ രൂപപ്പെടും.
നാൽപ്പതു കിലോ കാതലിൽ നിന്നും ഇരുപതു ഗ്രാം തൈലം ലഭിക്കും. ഒരു മരത്തിൽ നിന്നും മൂന്നു മുതൽ അഞ്ചു കിലോഗ്രാം വരെ കാതൽ ലഭിക്കും.
ഒരു കിലോഗ്രാം കാതലിന് നിലവിൽ നാൽപ്പതിനായിരം രൂപയാണ് ഇപ്പോഴത്തെ വില.ഊദിൽ നിന്നും അഗർടീയും ഉണ്ടാക്കാൻ കഴിയും.
അറേബ്യൻ രാജ്യങ്ങളാണ് പ്രധാന ഗുണഭോക്താക്കൾ. കേരളത്തിൽ മലപ്പുറം, പാലക്കാട് ജില്ലകളിൽ ഊദ് കൃഷി ചെയ്യുന്നുണ്ട്.Arab countries are the main beneficiaries. Oud is grown in Malappuram and Palakkad districts. മലപ്പുറം കുറ്റിപ്പുറത്ത് നേഴ്സറിയിൽ നിന്നും തൈകൾ ലഭിക്കും.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പാലക്കാട് ജില്ലയിലെ ക്ഷീര കര്ഷകര്ക്ക് കിസാന് ക്രഡിറ്റ് കാര്ഡ് നല്കും: ജൂലൈ 31 നകം
Share your comments