<
  1. News

മഹാരാഷ്ട്രയിൽ രണ്ട് ഡസനിലധികം പഞ്ചസാര മില്ലുകൾ അടച്ചുപൂട്ടുന്നു

ഇന്ത്യയിലെ ഏറ്റവും കൂടുതൽ പഞ്ചസാര ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനമായ മഹാരാഷ്ട്രയിൽ ഏകദേശം രണ്ട് ഡസനിലധികം മില്ലുകൾ, പ്രതികൂല കാലാവസ്ഥ കാരണം, ഫെബ്രുവരി അവസാനത്തോടെ കരിമ്പ് ചതയ്ക്കുന്നത് നിർത്തിയതായി ഒരു മുതിർന്ന സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.

Raveena M Prakash
Over 2 dozens of Sugar mills are getting closed in Maharashtra
Over 2 dozens of Sugar mills are getting closed in Maharashtra

ഇന്ത്യയിലെ ഏറ്റവും കൂടുതൽ പഞ്ചസാര ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനമായ മഹാരാഷ്ട്രയിൽ ഏകദേശം രണ്ട് ഡസനിലധികം മില്ലുകൾ, പ്രതികൂല കാലാവസ്ഥ കാരണം, രണ്ട് മാസം മുമ്പ് കരിമ്പ് ചതയ്ക്കുന്നത് നിർത്തിയതായി ഒരു സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. ആദ്യകാല അടച്ചുപൂട്ടലുകൾ സൂചിപ്പിക്കുന്നത് മഹാരാഷ്ട്രയിൽ 13.8 ദശലക്ഷം ടൺ എന്ന പ്രാഥമിക കണക്കിനേക്കാൾ വളരെ കുറച്ച് പഞ്ചസാര ഉൽപ്പാദിപ്പിക്കുമെന്നും, ഇത് ഈ വർഷത്തെ രാജ്യത്തിന്റെ മൊത്തം പഞ്ചസാര ഉൽപ്പാദനം കുറയ്ക്കുമെന്നാണ് എന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.

കുറഞ്ഞ പഞ്ചസാര ഉൽപ്പാദനം ലോകത്തിലെ രണ്ടാമത്തെ വലിയ പഞ്ചസാര കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളെ അധിക കയറ്റുമതി അനുവദിക്കുന്നതിൽ നിന്നും, ആഗോള വിലയെ പിന്തുണയ്ക്കുന്നതിൽ നിന്നും എതിരാളികളായ ബ്രസീലിനെയും തായ്‌ലൻഡിനെയും അവരുടെ കയറ്റുമതി വർദ്ധിപ്പിക്കുന്നതിൽ നിന്നും തടയുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ അറിയിച്ചു. 

ഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിന്റെ മൂന്നിലൊന്ന് ഉത്പാദനം ചെയ്യുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര,
2022-23 ഒക്‌ടോബർ ഒന്നിന് ആരംഭിച്ച വിപണന വർഷത്തിൽ 9.51 ദശലക്ഷം ടൺ പഞ്ചസാര സംസ്ഥാനം ഉൽപ്പാദിപ്പിച്ചു, കഴിഞ്ഞ സീസണിൽ ഇതേ സമയത്ത് 9.73 ദശലക്ഷം ടൺ പഞ്ചസാര ഉത്പാദിപ്പിച്ച സാഹചര്യത്തിൽ ഇത് വളരെ കുറഞ്ഞുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

ഇതുവരെയുള്ള കണക്കനുസരിച്ച് സോലാപൂർ ഡിവിഷനിൽ, 13 മില്ലുകൾ അടച്ചു, ബാക്കിയുള്ള 20 മില്ലുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ അടയ്ക്കുമെന്ന് ഒരു സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. രണ്ട് ഡസനോളം മില്ലുകൾ ഒഴികെ സംസ്ഥാനത്തെ എല്ലാ മില്ലുകളും മാർച്ച് അവസാനത്തോടെ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ ചായയ്ക്കും, തേയിലയ്ക്കും ആഗോള ബ്രാൻഡ് സൃഷ്‌ടിക്കാനൊരുങ്ങി കേന്ദ്ര വാണിജ്യ മന്ത്രാലയം

English Summary: Over 2 dozens of Sugar mills are getting closed in Maharashtra

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds