സുസ്ഥിര നെൽകൃഷി വികസനം: നെൽകൃഷിയിൽ ഗ്രൂപ്പ് ഫാമിങ് പ്രോത്സാഹിപ്പിക്കുന്നതിനും ഉൽപാദനച്ചെലവു കുറച്ച് വിളവ് വർധിപ്പിക്കുന്നതിനും കൃഷിവകുപ്പ് നടപ്പാക്കുന്ന പദ്ധതി. ഇതിന്റെ ഭാഗമായി ഗുണമേന്മയുള്ള വിത്ത്, ജൈവകൃഷിയുപാധികൾ, ജൈവ നിയന്ത്രണകാരികൾ തുടങ്ങിയവ കർഷകർക്കു ലഭ്യമാക്കുന്നതിന് ഹെക്ടറിന് 550 രൂപ നിരക്കിൽ സഹായം.
പാടശേഖരസമിതികൾക്ക് പ്രധാന 11 സീസണുകളിൽ അറ്റകുറ്റപ്പണി, മീതിപ്പ്, പാടശേഖരങ്ങളിൽ അടിസ്ഥാനസൗകര്യ വികസനപ്രവർത്തനങ്ങൾ സുഗമമാക്കൽ തുടങ്ങിയവയ്ക്കായി പാടശേഖരസമിതികൾക്ക് ഹെക്ടറിന് 360 രൂപ പ്രവർത്തനസഹായം പരമാവധി 50,000 രൂപ. 5 ഹെക്ടറും അതിൽ കൂടുതലുള്ളതുമായ പാടശേഖരങ്ങൾക്കാണ് സഹായം. പ്രോജക്ട് അടിസ്ഥാനത്തിൽ പാടശേഖരങ്ങളിൽ അടിസ്ഥാനസൗകര്യവികസനം - നെല്ലു പുഴുങ്ങുന്ന യൂണിറ്റുകളും മിനി റൈസ് മില്ലുകളും സ്ഥാപിക്കൽ.
ഗ്രാമപഞ്ചായത്ത് / ബ്ലോക്ക്തല പദ്ധതിയുടെ അടിസ്ഥാനത്തിൽ പാടശേഖരങ്ങളിൽ നെല്ല് പുഴുങ്ങുന്ന യൂണിറ്റുകളും മിനി റൈസ് മില്ലുകളും സ്ഥാപിക്കാൻ സഹായം. പാടശേഖര സമിതിയുടെ ശുപാർശയോടെ സഹകരണസംഘങ്ങൾ, മറ്റു റജിസ്റ്റേഡ് ഗ്രൂപ്പുകൾ വ്യക്തിഗത സംരംഭകർ എന്നിവർക്കു പദ്ധതിയിൽ ഗുണഭോക്താളാകാം. 5 ലക്ഷം വരെയുള്ള പദ്ധതികൾ ജില്ലാ സമിതികളും അതിനു മുകളിലുള്ളവ സംസ്ഥാന സമിതിയും പരിശോധിച്ച് ശുപാർശ നൽകും.
500 ഹെക്ടർ ഒരുപ്പുനിലങ്ങൾ ഇരുപ്പുവാക്കാൻ ഹെക്ടറിന് 10,000 രൂപ സഹായം.
കരനെൽകൃഷി: വിത്തും മറ്റ് ഉൽപാദനോപാധികളും വാങ്ങുന്നതിന് ഹെക്ടറിന് 13000 രൂപ സഹായം
പൊക്കാളി, ഞവര, ജീരകശാല, ഗന്ധകശാല, ബസുമതി ഇനങ്ങളുടെ കൃഷിക്ക് ഹെക്റ്ററിന് 10,000 രൂപ സഹായം
Share your comments