സംസ്ഥാനത്തെ പൊതു വിപണിയില്‍ ഇപ്പോള്‍ ഒരു കിലോ നെല്ലിനു ലഭിക്കുന്നത് കേവലം 15 രൂപ മാത്രം. ഇതു മൂലം കർഷകർ പ്രത്യേകിച്ചും വയനാട്ടിലെ കര്‍ഷകര്‍ ദുരിതത്തിലാണ്. മട്ട നെല്ലിന് ക്വിന്റലിന് 1,500 രൂപ മാത്രമാണ് പൊതുവിപണികളിലെ വില. എന്നാൽ നെല്ലിൻ്റെ ഉല്‍പാദനച്ചെലവ് വര്‍ദ്ധിക്കുമ്പോഴും . അപ്പോഴും നെല്ലിന്റെ വില നെല്ലിന്റെ വില അതേ അനുപാതത്തില്‍ ഉയരാത്തത് കര്‍ഷകരെ ആശങ്കയിലാക്കുന്നുണ്ട്. .
സപ്ലൈകോ കിലോ 25 രൂപ നിരക്കില്‍ നെല്ല് സംഭരിക്കുന്നത് മാത്രമാണ് കര്‍ഷകര്‍ക്ക് ഇപ്പോള്‍ ആശ്വാസമേകുന്നത്. നെല്ലിന് വിലയില്ലാത്തത് ചെറുകിട കര്‍ഷകരെയാണ് കൂടുതലും വെട്ടിലാക്കിയിരിക്കുന്നത്.നെല്ല് വിറ്റു കിട്ടുന്ന പണം കൊണ്ടാണ് കര്‍ഷകര്‍ അടുത്ത കൃഷിയിറക്കുന്നത് . എന്നാല്‍ നെല്ലിനു വില കുറവ് കാരണം കടമെടുത്ത് കൃഷിയിറക്കേണ്ട ഗതികേടിലാണ് ഇപ്പോള്‍ കര്‍ഷകര്‍. വൈക്കോല്‍ വിറ്റും പണം കണ്ടെത്തുന്നുണ്ടെങ്കിലും യന്ത്രം ഉപയോഗിച്ച് കൊയ്യുന്നതിനാല്‍ വൈക്കോല്‍ പൂര്‍ണമായും എടുക്കാന്‍ കഴിയുന്നില്ല. പകുതിയും പാടത്ത് തന്നെ നഷ്ടപ്പെടുകയാണ്. സപ്ലൈകോയുടെ നെല്ല് സംഭരണം ജില്ലയില്‍ പുരോഗമിക്കുന്നു. ഇതുവരെ 1,098 ടണ്‍ നെല്ലാണ് സംഭരിച്ചിരിക്കുന്നത്
Share your comments