മെത്രാൻ കായൽ പാടശേഖരം രണ്ടാം തവണയും കതിരണിയും. കഴിഞ്ഞ വർഷം വിത്തെറിയാൻ എത്തിയ കൃഷിമന്ത്രി ഇത്തവണയും എത്തും. ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് കുമരകം കരിയിൽപാലത്തിന് സമീപത്താണ് കൃഷിമന്ത്രി വി. എസ്. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ വിത്തെറിയുന്നത്. 404 ഏക്കർ പാടത്തും കൃഷി ചെയ്യുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. എട്ട് വർഷമായി തരിശ് കിടന്ന പാടത്ത് കഴിഞ്ഞ നവംബറിലാണ് ആദ്യം വിത്തെറിഞ്ഞത്. കരുണാകരന് എന്ന കർഷകന്റെ ദൃഢനിശ്ചയം ഏറ്റെടുത്ത് പാടത്ത് കൃഷി ഇറക്കാൻ കൃഷിമന്ത്രി തീരുമാനിക്കുകയായിരുന്നു. പാടശേഖര ഉടമയായ കമ്പനിയുടെ എതിർപ്പ് അവഗണിച്ച്, ജനകീയകൂട്ടായ്മയിലൂടെ, ജൈവ രീതിയിലാണ് ആദ്യതവണ കൃഷി വീണ്ടെടുത്തത്. ഇത്തവണ കമ്പനി കൂടി സഹകരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം 320 ഏക്കറിൽ കൃഷി ഇറക്കി. തികച്ചും ജൈവരീതിയിൽ തയ്യാറാക്കിയ അരി 'മെത്രാൻ കായൽ റൈസ്' എന്ന പേരിൽ വൈക്കത്തെ മോഡേൽ റൈസ് മില്ല് വിപണിയിലും എത്തിച്ചു.
CN Remya Chittettu, Kottayam, #KrishiJagran
Share your comments