-
-
News
നെല്ല് സംഭരണം: നടപടികള്‍ കാര്യക്ഷമമല്ലെന്ന് കര്‍ഷകര്‍
പാലക്കാട് - നെല്ല് സംഭരണം തുടങ്ങുന്നതിന് യോഗം വിളിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയത് വൈകിയ വേളയിലാണെന്ന് കര്‍ഷകര്‍. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഒന്നാം വിള നെല്ല് സംഭരണം തുടങ്ങാന്‍ പ്രത്യേക അനുമതി വേണമെന്നായിരുന്നു കര്‍ഷകരുടെ ആവശ്യം. നെല്ലെടുപ്പിനുള്ള നടപടികളൊന്നും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. രജിസ്‌ട്രേഷനും അവസാന ഘട്ടത്തിലാണ്. നെല്ലെടുപ്പിനുള്ള അപേക്ഷകള്‍ കൃഷിഭവനുകളില്‍ നിന്നു ശേഖരിച്ച് വസ്തുതകള്‍ പരിശോധിച്ച് സപ്ലൈകോ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം. നെല്ല് എടുക്കാന്‍ മില്ലുകാരെയും ചുമതലപ്പെടുത്തേണ്ടതുണ്ട്. ജില്ലയിലെ ഭൂരിഭാഗം കര്‍ഷകര്‍ക്കും നെല്ല് ഉണക്കി സൂക്ഷിക്കാന്‍ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ കൊയ്ത്ത് നടത്തുമ്പോള്‍ തന്നെ സംഭരിക്കാനുള്ള സംവിധാനവും സര്‍ക്കാര്‍ നല്‍കേണ്ടതുണ്ട്.
Dhanya KJ

English Summary: paddy storage
Share your comments