<
  1. News

കർഷകരുടെ പദ്മവിഭൂഷൺ - പ്ലാന്റ് ജീനോം സേവിയർ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

കർഷകർക്കുള്ള ഇന്ത്യയിലെ ഏറ്റവും വലിയ അവാർഡായ പ്ലാന്റ് ജീനോം സേവിയർ അവാർഡുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. കേന്ദ്രകൃഷിമന്ത്രാലയത്തിനു കീഴിലുള്ള പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്സ്റൈറ്റ്സ് അഥോറിറ്റിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Arun T

കർഷകർക്കുള്ള ഇന്ത്യയിലെ ഏറ്റവും വലിയ അവാർഡായ പ്ലാന്റ് ജീനോം സേവിയർ അവാർഡുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. കേന്ദ്രകൃഷിമന്ത്രാലയത്തിനു കീഴിലുള്ള പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്സ്റൈറ്റ്സ് അഥോറിറ്റിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അവസാന തീയതി : 12 -02 -2021  

പ്ലാന്റ് ജീനോം സേവ്യർ കമ്മ്യൂണിറ്റി അവാർഡ്

ഒരു വർഷം അഞ്ച് അവാർഡുകൾ വരെ നൽകും. 10 ലക്ഷം രൂപയാണ് സമ്മാനത്തുക. ഒരു പ്രദേശത്തിന്റെ തനതു കാർഷിക ഇനങ്ങളെ സംരക്ഷിക്കുകയും മറ്റുള്ള കർഷകർക്കു കൃഷിക്കായി നൽകുകയും ചെയ്യുന്ന കർഷക സമൂഹങ്ങൾക്ക് അപേക്ഷിക്കാം.

പ്ലാന്റ് ജീനോം സേവ്യർ ഫാർമർ റിവാർഡ്, അംഗീകാരം

ഒരുവർഷം 10 അവാർഡുകൾ വരെ നൽകും. 1,50,000 രൂപയാണ് സമ്മാനത്തുക. കർഷക അംഗീകാരത്തിന് ഒരു ലക്ഷം രൂപയാണു നൽകുക. 20 കർഷകർക്കാണ് ഒരുവർഷം അംഗീകാരം നൽകുക. ഒരു പ്രദേശത്തിന്റെ തനതു കാർഷിക ഇനങ്ങളെ സംരക്ഷിക്കുകയും മറ്റുള്ള കർഷകർക്കു കൃഷിക്കായി നൽകുകയും ചെയ്യുന്ന കർഷകർക്കാണ് റിവാർഡും അംഗീകാരവും നൽകുക.

എങ്ങനെ അപേക്ഷിക്കാം?

www.plantauthority.gov.in എന്ന വെബ്‌സൈറ്റിൽ നിന്ന് അപേക്ഷയും നിർദേശങ്ങളും ഡൗൺലോഡ് ചെയ്തതോ പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്സ് റൈറ്റ്സ് അഥോറിറ്റിയുടെ ന്യൂഡൽഹി, റാഞ്ചി, ഗുവാഹട്ടി, പലമ്പൂർ, പൂനെ, ഷിമോഗ എന്നീ ഓഫിസുകളിൽ നിന്നു നേരിട്ടോ വാങ്ങി ഉപയോഗിക്കാം. ഇംഗ്ലീഷിലോ ഹിന്ദിയിലോ ആണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. പൂരിപ്പിച്ച അപേക്ഷകൾ രേഖകൾ സഹിതം

Address:

Sh. UK Dubey
Deputy Registrar,
Protection of Plant Varieties and Farmers' Rights Authority
Department of Agriculture, Cooperation and Farmers Welfare,
Ministry of Agriculture & Farmers Welfare, Govt. of India,
S-2, 'A' Block, NASC, DPS Marg, Opp. Todapur, New Delhi -110012.
Contact No :011-25842846; E-mail: uk.dubey@gov.in

English Summary: Padma vibhooshan for farmers - Plant genome saviour award apply

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds