ക്ഷീരവികസന വകുപ്പ് 2020-2021 സാമ്പത്തിക വര്ഷത്തെ വാര്ഷിക പദ്ധതിയില് ഉള്പ്പെടുത്തിയ വിവിധ മില്ക്ക് ഷെഡ് ഡെവലപ്പ്മെന്റ് പദ്ധതിയിലേക്ക് താല്പര്യമുള്ള കര്ഷകര്ക്ക് അപേക്ഷിക്കാം. ഒരു പശു, രണ്ട് പശു, അഞ്ച് പശു യൂണിറ്റുകള്, ആവശ്യാധിഷ്ഠിത പദ്ധതികള്, കറവ യന്ത്രം, തൊഴുത്ത് നിര്മാണം മുതലായവയാണ് പദ്ധതിയില് ഉള്‍പ്പെടുന്നത്. അപേക്ഷകള്‍ ജൂണ്‍ 20 വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. പദ്ധതി വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണമെന്ന് ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491-2505137.(Palakkad dairy farmers can apply for various milk shed development schemes before June 20)
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സമ്പൂര്‍ണ പച്ചത്തുരുത്ത് ജില്ലയാകാനൊരുങ്ങി തിരുവനന്തപുരം
Share your comments