നമ്മുടെ പപ്പടം ഇനി 'പാപ്പഡ് ആല്യോ എ ഓള്യോ' എന്ന് അറിയപ്പെടും!
ലോക്ക്ഡൗൺ കാലത്ത് മിക്ക ആളുകളും പാചക പരീക്ഷണത്തിലായിരുന്നു. കേക്ക് ആയിരുന്നു ഇവരുടെ പ്രധാന ഐറ്റം. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഇന്ത്യൻ വിഭവങ്ങൾ മറ്റുരാജ്യങ്ങളിലെ വിഭവങ്ങളുമായി കൂട്ടിക്കലർത്തി തയ്യാറാക്കുന്ന ഭക്ഷണങ്ങളുടെ വീഡിയോകളാണ് സമൂഹമാധ്യമങ്ങൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. സാരാൻഷ് ഗോയില എന്ന ഷെഫ് തയ്യാറാക്കിയ ഫ്യൂഷൻ ഭക്ഷണത്തിന്റെ വീഡിയോയാണ് ഇപ്പോൾ സൈബർലോകത്ത് വൈറലാകുന്നത്.

ഫ്യൂഷൻ ഭക്ഷണം തയ്യാറാക്കാൻ സാരാൻഷ് തെരഞ്ഞെടുത്തത് സാക്ഷാൽ നമ്മുടെ പപ്പടം. ഇറ്റാലിയൻ ഭക്ഷണമായ 'പാസ്ത ആല്യേ എ ഓള്യോ' ആണ് പപ്പടം ചേർത്ത് ഗോയില തയ്യാറാക്കിയത്. പാസ്തയും ഒലിവ് ഓയിലും വെളുത്തുള്ളിയും ചേർത്താണ് ഈ വിഭവം തയ്യാറാക്കുന്നത്. പാസ്തയ്ക്ക് പകരം പപ്പടം ആണ് ഗോയില തെരഞ്ഞെടുത്തത്.
പപ്പടം നീളത്തിൽ അരിഞ്ഞ ശേഷം എണ്ണയിലേക്ക് ഇടുക. തുടർന്ന് എല്ലാ ചേരുവയും ചേർത്തിളക്കിയ ശേഷം അൽപം ചുവന്ന മുളക് ചതച്ചതും ചീസും ചേർത്താൽ പാസ്ത ആല്യോ എ ഓള്യോ റെഡി.
English Summary: Papad aglio e olio video goes viral
Share your comments