പപ്പായയിൽ നിന്നു മാത്രമല്ല പപ്പായ കറയിൽ നിന്നും നമ്മൾക്ക് മികച്ച ഒരു വരുമാനം നേടാം. പപ്പായ പോലെ തന്നെ ഔഷധ മൂല്യമുള്ള ഒന്നാണ് പപ്പായ കറ. പച്ചപപ്പായ യിൽ നിന്ന് ടാപ്പ് ചെയ്തെടുത്ത പപ്പായിൻ എന്ന കറയ്ക്ക് വിപണിയിൽ വൻ മൂല്യമാണ് ഉള്ളത്. കിലോയ്ക്ക് 135 രൂപയാണ് വിപണിയിലെ വില. ആയുർവേദ മരുന്നുകളുടെ നിർമ്മാണത്തിൽ പപ്പായിൻ എന്ന ഘടകത്തിന് വിശേഷാൽ സ്ഥാനമുണ്ട്. ഒരു പപ്പായ നാലുതവണ ടാപ്പ് ചെയ്തു കറ ശേഖരിക്കാം. ഇന്ന് കേരളത്തിൽ ഇതിൻറെ വിപണന സാധ്യത മനസ്സിലാക്കിയതോടുകൂടി പപ്പായ കൃഷി 250 ഏക്കറോളം എത്തിക്കഴിഞ്ഞിരിക്കുന്നു. ഈ കൃഷി രീതി പ്രോത്സാഹിപ്പിക്കുന്നതിന് ഭാഗമായി ഒട്ടനവധി പദ്ധതികളാണ് കാർഷിക വകുപ്പ് ആരംഭിക്കാൻ പോകുന്നത്. കൃഷിക്ക് ഏക്കറിന് മുപ്പതിനായിരം രൂപ വരെ സബ്സിഡി നൽകുന്നുണ്ട്. തൊലിയിൽ 2 മില്ലി മീറ്റർ ആഴത്തിലുള്ള കീറലുകൾ ഉണ്ടാക്കിയതാണ് പപ്പായിൻ ശേഖരിക്കുന്നത് എന്ന് മലപ്പുറത്തെ കർഷകർ പറയുന്നു. പപ്പായ കർഷകരുടെ കമ്പനി ഉടനെ തന്നെ മലപ്പുറത്ത് നിലവിൽ വരും.
തേങ്ങ പൊങ്ങിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ..
എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് മികച്ചത് ഉഴുന്ന് തന്നെ
Share your comments