വടക്കേക്കര ഗ്രാമപഞ്ചായത്തിലെ മാല്യങ്കര ഒന്നാം വാർഡിലെ പവിഴം വനിതാ കൃഷി ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച കരനെൽ കൃഷിയുടെ കൊയ്ത്തുത്സവം , വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് KM. അംബ്രോസ് ഉദ്ഘാടനം ചെയ്തു. വാർഡ്മെമ്പർ കൃഷ്ണകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൊയ്ത്തുത്സവത്തിൽ HMDP സഭ സെക്രട്ടറി ബിജിൽകുമാർ, HMYS സഭ സെക്രട്ടറി സാംബശിവൻമാസ്റ്റർ ,HMDP സഭ മേനേജർ അശോകൻ കൃഷി അസിസ്റ്റൻ്റ് SK .ഷിനു ,കർഷകർ ,തൊഴിലുറപ്പ് തൊഴിലാളികൾ , തുടങ്ങിയവർ പങ്കെടുത്തു. മൂത്തകുന്നം HMDP സഭയുടെ നിയന്ത്രണത്തിലുള്ള രണ്ട് ഏക്കർ സ്ഥലം പവിഴം കൃഷി ഗ്രൂപ്പിന് കൃഷി ചെയ്യുവാനായി സൗജന്യമായി നൽകി. Two acres of land under the control of Moothakunnam HMDP Church were provided free of cost to the Pavizham Cultivation Group for cultivation..ഉമ എന്നയിനം നെല്ലാണ് ഇവിടെ കൃഷിയിറക്കിയത്.ആദ്യമായി നെൽകൃഷിയാരംഭിച്ച് നൂറുമേനി വിളയിച്ചതിൻ്റെ സന്തോഷത്തിലാണ് മാല്യങ്കരയിലെ വനിതാ കർഷകർ .
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ലോക ഭക്ഷ്യ ദിനത്തിൽ മാല്യങ്കരയിൽ മധുരക്കിഴങ്ങ് കൃഷി
#Paddy#Agriculture#Krishi#Farm#Farmer
Share your comments