<
  1. News

ഒരു വര്‍ഷത്തിൽ താഴെ നിക്ഷേപം നടത്താനും ഉയര്‍ന്ന പലിശയുമായി പെയ്മൻറ് ബാങ്കുകൾ

ബാങ്കുകൾ പലിശ നിരക്ക് കുറച്ചതിനാൽ വേറെ ബാങ്കുകൾ തേടിപോകേണ്ടത് അനിവാര്യമായിരിക്കുന്നു. പെയ്മൻറ് ബാങ്കുകൾ കുറഞ്ഞ കാലയളവിൽ നടത്തുന്ന സ്ഥിരനിക്ഷേപങ്ങൾക്കും ഇന്ന് കുറച്ച് അധിക പലിശ നിക്ഷേങ്ങൾക്ക് നൽകുന്നുണ്ട്.

Meera Sandeep

ബാങ്കുകൾ പലിശ നിരക്ക് കുറച്ചതിനാൽ വേറെ ബാങ്കുകൾ തേടിപോകേണ്ടത് അനിവാര്യമായിരിക്കുന്നു.

പെയ്മൻറ് ബാങ്കുകൾ കുറഞ്ഞ കാലയളവിൽ നടത്തുന്ന സ്ഥിരനിക്ഷേപങ്ങൾക്കും ഇന്ന് കുറച്ച് അധിക പലിശ നിക്ഷേങ്ങൾക്ക് നൽകുന്നുണ്ട്. എന്നാൽ ബാങ്കുകൾ ഇവർക്ക് തീരെ കുറഞ്ഞ പലിശയാണ് നൽകാറ്. കഴിഞ്ഞമാസം ഷെഡ്യൂൾഡ് ബാങ്ക് പദവിയേലേക്കുയര്‍ന്ന പേടിഎം പെയ്മൻറ് ബാങ്കും ഒരു വര്‍ഷത്തെ സ്ഥിരനിക്ഷേപത്തിന് താരതമ്യേന ഉയര്‍ന്ന പലിശ നൽകുന്നുണ്ട്. നിക്ഷേപം കാലാവധി എത്തും മുമ്പ് പിൻവലിക്കാനും അവസരം ലഭിക്കും. പെയ്മൻറ് ബാങ്കുകളിൽ രണ്ട് ലക്ഷം രൂപ വരെയാണ് സാധാരണയായി നിക്ഷേപിക്കാൻ ആകുക. ഓൺലൈൻ, മൊബൈൽ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാകും.

സ്ഥിര നിക്ഷേപങ്ങൾക്ക് ഏറ്റവും കൂടുതൽ പലിശ വാഗ്‌ദാനം ചെയ്യുന്ന ബാങ്കുകൾ

നിക്ഷേപം കാലാവധി എത്തും മുമ്പ് തന്നെ പണത്തിന് ആവശ്യം വന്നാൽ പിൻവലിക്കാം എന്നതാണ് ഈ എഫ്‍ഡിയുടെ പ്രത്യേകതയാണ്.  ഇതിനായി പ്രത്യേക നിരക്കുകൾ നൽകേണ്ടി വരുന്നില്ല. രണ്ട് ലക്ഷം രൂപയിൽ കൂടുതൽ പേയ്മൻറ് ബാങ്കുകളിൽ നിക്ഷേപം നടത്താൻ ആകാത്തതിനാൽ അധിക തുകയുടെ നിക്ഷേപം വേണ്ടവര്‍ക്ക് ഇൻഡസ് ഇൻഡ് ബാങ്കുമായി ചേര്‍ന്ന് നിക്ഷേപം നടത്താൻ ബാങ്ക് അവസരം നൽകുന്നുണ്ട്.

ഒരു വർഷത്തെ നിക്ഷേപത്തിന് ഇപ്പേോൾ 5.50 ശതമാനമാണ് പലിശ നൽകുന്നത്. നിക്ഷേപം കാലാവധി എത്തുമ്പോൾ പിൻവലിക്കുകയോ വീണ്ടും തുടരുകയോ ചെയ്യാം. ഓട്ടോ ക്രിയേറ്റ് എഫ്‍ഡി എന്ന ഓപ്ഷൻ പ്രയോജനപ്പെടുത്തുന്ന സേവിങ്സ് അക്കൗണ്ട് ഉടമകൾക്ക് അക്കൗണ്ടിൽ പരിധിയിൽ കൂടുതൽ തുകയെത്തിയാൽ സ്ഥിരനിക്ഷേപമായി തന്നെ കണക്കാക്കി പലിശ നൽകും. സേവിങ്സ് അക്കൗണ്ട് നിക്ഷേപത്തിനും സ്ഥിരനിക്ഷേപ പലിശ ലഭിക്കുമെന്നതാണ് പ്രധാന മെച്ചം.

എല്ലാ മാസവും 2000 രൂപ നിക്ഷേപം, 5 വർഷത്തിന് ശേഷം നിങ്ങളുടെ കുട്ടി ലക്ഷാധിപധി

അക്കൗണ്ട് തുറക്കേണ്ട വിധം

പേടിഎം ഉപഭോക്താക്കൾക്ക് ആപ്പിലൂടെ തന്നെ പെയ്മൻറ്സ് ബാങ്ക് അക്കൗണ്ട് തുറക്കാം.ഇതിനായി ആപ്പ് തുറന്ന്. ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് 'പേടിഎം ബാങ്ക്' തിരഞ്ഞെടുക്കുക. പേടിഎം ബാങ്ക് പാസ്‌വേഡ് നൽകുക. സ്ക്രീനിൽ 'പുതിയ സ്ഥിര നിക്ഷേപം തുടങ്ങുക' എന്നതിൽ ക്ലിക്ക് ചെയ്യുക. നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന തുക നൽകുക. 'പ്രോസീഡ്' എന്നതിൽ ക്ലിക്ക് ചെയ്യുക.

6.4 കോടി സേവിങ്സ് അക്കൗണ്ടുകളാണ് ഇപ്പോൾ പേടിഎം പേയ്മൻറ്സ് ബാങ്കിൽ ഉള്ളത്. 68.86 കോടി ഡോളറിലധികമാണ് നിക്ഷേപം. പേടിഎം ബാങ്കിന് ഷെഡ്യൂൾ ബാങ്ക് പദവി ലഭിച്ചതിനാൽ പ്രൈമറി ഓക്ഷൻ, ഫിക്സഡ് റേറ്റ്, മാർജിനൽ സ്റ്റാൻഡിങ് സംവിധാനം എന്നിവ ബാങ്കിന് പ്രയോജനപ്പെടുത്താൻ ആകും. കേന്ദ്ര സര്‍ക്കാരിൻെറ ധനസഹായ പദ്ധതികൾക്കും അര്‍ഹത ലഭിക്കും.

English Summary: Payment banks with deposits of less than one year and high interest rates

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds