മിക്ക മാസങ്ങളിലുമുണ്ടാകുന്ന ഗ്യാസ് സിലിണ്ടറുകളുടെ വില വര്‍ദ്ധന സാധാരണക്കാർക്ക് വളരെയേറെ പ്രയാസമുണ്ടാക്കുന്ന കാര്യമാണ്.
ഈ അവസരത്തിൽ സിലിണ്ടറുകൾക്ക് ലഭിക്കുന്ന ഓരോ ഓഫറും അവർക്ക് ആശ്വാസമാണ്. പേടിഎം വാലറ്റിലൂടെ ഓൺലൈനായി എൽപിജി ഗ്യാസ് ബുക്കിംഗ് സേവനം ഉപയോഗിക്കുന്നവര്‍ക്ക് ഓഫറുകൾ ലഭിക്കും. ഇത്തരം പ്രമോഷണൽ ഓഫറുകൾ പേടിഎം അവതരിപ്പിക്കുന്നുണ്ട്. ഇപ്രാവശ്യം ഒരു കിടിലൻ ഓഫറുമായാണ് ഡിജിറ്റൽ പെയ്മെൻറ് പ്ലാറ്റ്‍ഫോമായ പേടിഎം എത്തിയിരിക്കുന്നത്.
പേടിഎം വാലറ്റിലൂടെ ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യാം
നിലവിലെ സാഹചര്യത്തിൽ ഗ്യാസ് സിലിണ്ടറിനായി മെനക്കെടാതെ തന്നെ സിലിണ്ടര്‍ നേടാനുള്ള സൗകര്യമാണ് പേടിഎം ഒരുക്കുന്നത്. പേടിഎം ആപ്പ് ഉപയോഗിച്ച് ആദ്യമായി എൽപിജി സിലിണ്ടർ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ ലഭിക്കുന്നത്. ജൂൺ 30 വരെ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 800 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. ഈ തുക ഉപയോഗിച്ച് മറ്റൊരു സിലിണ്ടര്‍ ബുക്ക് ചെയ്യാം. 500 രൂപയെങ്കിലും കുറഞ്ഞത് അടച്ച് സിലിണ്ടര്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫറിൻെറ ഭാഗമായുള്ള സ്ക്രാച്ച് കാര്‍ഡ് ലഭിക്കുക. ബിൽ അടക്കും മുമ്പ് സ്ക്രാച്ച് കാര്‍ഡ് തുറക്കാം. ജൂൺ 30 വരെ 10 രൂപ മുതൽ 800 രൂപ വരെയാണ് ഇത്തരത്തിൽ ഓഫര്‍ ലഭിക്കുക.
നിങ്ങൾ ചെയേണ്ടത്
പേടിഎം മൊബൈൽ അപ്ലിക്കേഷനിൽ നിന്ന് 'ബുക്ക് ഗ്യാസ് സിലിണ്ടർ' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം ഗ്യാസ് ഏജൻസി തിരഞ്ഞെടുത്ത് ബുക്കിംഗ് തുടരാൻ ആവശ്യമായ വിശദാംശങ്ങൾ നൽകുക. ബുക്കിംഗിന് മുമ്പ് ആദ്യ എൽപിജി സിലിണ്ടര്‍ പ്രമോ കോഡ് നൽകാം. ബുക്കിംഗ് കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ, ക്യാഷ്ബാക്ക് സ്ക്രാച്ച് കാർഡ് ലഭിക്കും. റിപ്പോര്‍ട്ടുകൾ അനുസരിച്ച് ഒരു ഗ്യാസ് സിലിണ്ടര്‍ വാങ്ങുന്നതിന് വരെയുള്ള തുകയാണ് പരമാവധി ഓഫറായി ലഭിക്കുക. ഇത് ഉപയോഗിച്ച് അടുത്ത ഗ്യാസ് സിലിണ്ടര്‍ സൗജന്യമായി ബുക്ക് ചെയ്യാം.
സ്ക്രാച്ച് കാർഡ് ലഭിച്ച് ഏഴു ദിവസത്തിനുള്ളിൽ ഓഫര്‍ പ്രയോജനപ്പെടുത്തണം.
Share your comments