രാജ്യത്തെ ഗവണ്മെന്റ് ജീവനക്കാരുടെ ഉയർന്ന പിഎഫ് പെൻഷനുമായി ബന്ധപ്പെട്ടു ഉപഭോക്താക്കളുടെ വിവരങ്ങൾ നൽകുന്നതിന് തൊഴിലുടമയ്ക്ക് മെയ് 3, എന്ന സമയ പരിധി ബാധകമല്ലെന്ന് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസഷൻ EPFO ഹൈക്കോടതിയിൽ വ്യക്തമാക്കി.
ഗവണ്മെന്റ് ജീവനക്കാരുടെ ഉയർന്ന പെൻഷൻ ഓപ്ഷൻ തുടങ്ങിയ വിവരങ്ങൾ നല്കണമെന്നാവശ്യപ്പെട്ട് ഇപിഎഫ്ഒ യുടെ വിജ്ഞാപനത്തിൽ, സാവകാശം തേടി കെഎസ്എഫ്ഇ നൽകിയ ഹർജി പരിഗണിക്കവെയാണ് ഇപിഎഫ്ഒ ഇക്കാര്യം അറിയിച്ചത്. ഹർജി വീണ്ടും 30 നു പരിഗണിക്കാൻ മാറ്റിയിട്ടുണ്ട്. ജസ്റ്റിസ് മുരളി പുരുഷോത്തമൻ ഇത് രേഖപ്പെടുത്തി.
ബന്ധപ്പെട്ട വാർത്തകൾ: ആധാർ കാർഡിലെ ഫോൺ നമ്പറും ഇമെയിലും ഇനി ഇങ്ങനെ പരിശോധിക്കാം
Pic Courtesy: Pexels.com
Source: Employers Provident Fund Organization
Share your comments