ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളെയും ജനസൗഹൃദ സദ്ഭരണ ഗ്രാമപഞ്ചായത്തുകളായി പ്രഖ്യാപിക്കുന്നതിലൂടെ കോട്ടയം കൈവരിച്ചത് ചരിത്ര നേട്ടമെന്ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ പ്രഖ്യാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സിവില്‍ സര്‍വീസിലെ മുന്‍പേ പറക്കുന്ന പക്ഷികളായി ജില്ലയിലെ പഞ്ചായത്തുകള്‍ മാറി. ആധിപത്യം സ്ഥാപിക്കുന്നതിനല്ല മറിച്ച് സേവനത്തിലധിഷ്ഠിതമായ വ്യവസ്ഥിതി സൃഷ്ടിക്കുന്നതിനാണ് അധികാരം എന്ന യാഥാര്‍ത്ഥ്യം ഉദ്യോഗസ്ഥര്‍ ഉള്‍ക്കൊളളുമ്പോഴാണ് സേവനത്തിന്റെ വിശാലമേഖലകള്‍ സമൂഹത്തില്‍ സൃഷ്ടിക്കാന്‍ കഴിയുന്നത്. അനുഭവങ്ങളും സേവനം നല്‍കാനുളള അധികാരവും സര്‍ഗാത്കമകമായി ഒത്തുചേരുമ്പോഴാണ് യഥാര്‍ത്ഥ പ്രശ്‌ന പരിഹാരമുണ്ടാകുന്നത്.
മിനിസ്ട്രി ഫോര്‍ ഹാപ്പിനെസ് അഥവാ സമൂഹത്തിന്റെ സന്തോഷം വിലയിരുത്തുന്നതിന് ഒരു മന്ത്രാലയം എന്ന നിലയിലേക്ക് പല രാഷ്ട്രങ്ങളും മാറുകയാണ്. ഇത്തരത്തില്‍ അധികാര ആധിപത്യത്തിനു പകരം അധികാരത്തിന്റെ സന്തോഷം ജനപ്രതിനിധികളില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും ജനങ്ങളിലേക്ക് എത്തണം. അഭിപ്രായങ്ങളോട് വിയോജിക്കാനുളള അവകാശത്തോട് യോജിക്കാനുളള സഹിഷ്ണുത സമൂഹത്തിനുണ്ടാകുമ്പോഴാണ് ജനാധിപത്യം യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതും സാംസ്‌ക്കാരിക വികസനം സാധ്യമാകുന്നതും. അത്തരമൊരു തുടക്കമാണ് ജനസൗഹൃദസദ്ഭരണ പഞ്ചായത്ത് പ്രഖ്യാപനത്തിലൂടെ കോട്ടയം നേടിയിരിക്കുന്നത്- അദ്ദേഹം പറഞ്ഞു.
മോന്‍സ് ജോസഫ് എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ജോസ്‌നമോള്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ രാജു, കില ഡയറക്ടര്‍ ജോയി ഇളമണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് കുഞ്ഞ് പുതുശ്ശേരി സ്വാഗതവും കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വി. സുനില്‍ നന്ദിയും പറഞ്ഞു.
ഓഫീസ് പ്രവര്‍ത്തനം പത്ത് മണിക്ക് ആരംഭിക്കുക, ഉദ്യോഗസ്ഥര്‍ ജനങ്ങളോട് മാന്യമായി പെരുമാറുക, സുസജ്ജമായ ഫ്രണ്ട് ഓഫീസുകള്‍, മികച്ച പശ്ചാത്തല സൗകര്യം, സേവനം സംബന്ധിച്ച ജനങ്ങളുടെ സംശയങ്ങള്‍ക്ക് ഉടന്‍ നിവാരണം, കുടിക്കാന്‍ ശുദ്ധജലം, ടോയ്‌ലെറ്റ് സൗകര്യം, പശ്ചാത്തല സംഗീതം തുടങ്ങി വിവിധ വിഷയങ്ങളടങ്ങിയ ചെക്ക് ലിസ്റ്റ് തയ്യാറാക്കി ഒരു വര്‍ഷത്തെ പരിശീലനത്തിനും തയ്യാറെടുപ്പുകള്‍ക്കും ശേഷമാണ് ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളും ജനസൗഹൃദമായത്.
CN Remya Chittettu Kottayam, #KrishiJagran
ജനസൗഹൃദ പഞ്ചായത്തുകള്‍ - കോട്ടയം കൈവരിച്ചത് ചരിത്രനേട്ടം: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍
ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളെയും ജനസൗഹൃദ സദ്ഭരണ ഗ്രാമപഞ്ചായത്തുകളായി പ്രഖ്യാപിക്കുന്നതിലൂടെ കോട്ടയം കൈവരിച്ചത് ചരിത്ര നേട്ടമെന്ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ പ്രഖ്യാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സിവില്‍ സര്‍വീസിലെ മുന്‍പേ പറക്കുന്ന പക്ഷികളായി ജില്ലയിലെ പഞ്ചായത്തുകള്‍ മാറി. ആധിപത്യം സ്ഥാപിക്കുന്നതിനല്ല മറിച്ച് സേവനത്തിലധിഷ്ഠിതമായ വ്യവസ്ഥിതി സൃഷ്ടിക്കുന്നതിനാണ് അധികാരം എന്ന യാഥാര്‍ത്ഥ്യം ഉദ്യോഗസ്ഥര്‍ ഉള്‍ക്കൊളളുമ്പോഴാണ് സേവനത്തിന്റെ വിശാലമേഖലകള്‍ സമൂഹത്തില്‍ സൃഷ്ടിക്കാന്‍ കഴിയുന്നത്. അനുഭവങ്ങളും സേവനം നല്‍കാനുളള അധികാരവും സര്‍ഗാത്കമകമായി ഒത്തുചേരുമ്പോഴാണ് യഥാര്‍ത്ഥ പ്രശ്‌ന പരിഹാരമുണ്ടാകുന്നത്.
Share your comments