എറണാകുളം: പള്ളിപ്പുറം, കുഴുപ്പിള്ളി വില്ലേജുകളിലെ ഭൂപ്രശ്‌ന ബാധിതരായ നൂറുകണക്കിന് കുടുംബങ്ങൾക്ക് ബാധകമായിരുന്ന റവന്യു വ്യവസ്ഥ പിൻവലിച്ചു. ഇവർക്ക് കരമൊടുക്കാൻ സർക്കാർ അനുമതി നൽകിയതായി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു.
വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് നിർത്തിവച്ച നികുതിയടവ് പുനരാരംഭിക്കാൻ നിർദ്ദേശിച്ച് കൊച്ചി ഭൂരേഖ തഹസിൽദാർ ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: കൃഷിഭൂമി വാങ്ങാൻ ധനസഹായം
വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് മേഖലയിലെ ഏകദേശം 610 കുടുംബങ്ങളുടെ കരം അടവ്, രജിസ്ട്രേഷൻ തുടങ്ങിയ റവന്യു നടപടികളാണ് നിർത്തിവച്ചത്. കൊച്ചി താലൂക്കിന് കീഴിൽ വരുന്ന 404 ഏക്കർ 76 സെന്റ് ഭൂമിയിൽ തീറാധാരത്തിന്റെ പിൻബലത്തോടെ പതിറ്റാണ്ടുകളായി സ്ഥിരതാമസമാക്കിയവരാണ് ഇവർ. നിശ്ചിത ഭൂമി വഖഫിന്റേതാണെന്ന് അവകാശപ്പെട്ട് 2022 ജനുവരി 13നു വഖഫ് ബോർഡ് നൽകിയ കത്തിനു പിന്നാലെയാണ് പ്രതിസന്ധി ഉടലെടുത്തത്.
ബന്ധപ്പെട്ട വാർത്തകൾ: കൃഷിഭൂമി കാർഷിക ആവശ്യത്തിന് പ്ലോട്ടുകളായി മാറ്റുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇതോടെ, വർഷങ്ങളായി കൈവശംവച്ച് കരമടച്ചുപോരുന്ന കുടുംബങ്ങളിലെ താമസക്കാർ കടുത്ത പ്രതിസന്ധിയെയാണ് അഭിമുഖീകരിച്ചത്. കരമടച്ച രസീത് ഉൾപ്പെടെ രേഖകൾ വായ്‌പയെടുത്തും മറ്റും വിദ്യാഭ്യാസം, വീടുനിർമ്മാണം, ചികിത്സ തുടങ്ങി വിവിധ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാനാകാത്ത സ്ഥിതിയുണ്ടായി. ഭൂരിപക്ഷവും മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും കൂലിവേല ചെയ്യുന്നവരുമായ ഇവർ ആശങ്കയിലായി.
ബന്ധപ്പെട്ട വാർത്തകൾ: ഭൂമി ലഭിക്കാനുള്ള ആദിവാസികള്‍ക്ക് എല്ലാം ഈ വര്‍ഷം തന്നെ സ്ഥലം ലഭ്യമാക്കും: മന്ത്രി കെ. രാധാകൃഷ്ണന്‍
പ്രശ്‌നത്തിന് സർക്കാർതലത്തിൽ പരിഹാരമുണ്ടാകും വരെ ഒപ്പമുണ്ടാകുമെന്ന് കെ.എൻ ഉണ്ണിക്കൃഷ്ണൻ പ്രഖ്യാപിച്ചു. എംഎൽഎയ്ക്ക് പിന്നിൽ പ്രശ്‌നബാധിതരുടെ കൂട്ടായ്‌മയായ മുനമ്പം കടപ്പുറം ഭൂസംരക്ഷണ സമിതിയും അണിനിരന്നു. പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഭൂപ്രശ്‌നം ഇതാദ്യമായി നിയമസഭയിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ ഉന്നയിച്ചു. തുടർന്ന് മുഖ്യമന്ത്രി, ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർ എന്നിവരെയും കളക്‌ടർ ഉൾപ്പെടെ ഉദ്യോഗസ്ഥരെയും പല ഘട്ടങ്ങളിലായി നേരിൽക്കണ്ടും അല്ലാതെയും എംഎൽഎ പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെടുത്തി. പലതലങ്ങളിൽ യോഗങ്ങൾ ചേർന്നു.
ഒടുവിൽ ഒരുമാസം മുമ്പ് റവന്യു മന്ത്രി അഡ്വ. കെ. രാജന്റെ അധ്യക്ഷതയിലും വഖഫ് മന്ത്രി വി. അബ്‌ദുറഹിമാന്റെ സാന്നിധ്യത്തിലും കൂടിയ ഉന്നതതല യോഗത്തിൽ ഭൂപ്രശ്‌ന ബാധിതരുടെ അവസ്ഥ ചൂണ്ടിക്കാട്ടിയ എംഎൽഎ കരം അടവ് സ്വീകരിക്കാൻ കഴിയുന്നത്ര വേഗം നടപടി വേണമെന്നും ചൂണ്ടിക്കാട്ടി. പ്രശ്‌നബാധിതരുടെ ഭൂനികുതി സ്വീകരിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശം കൂടി വന്നതോടെ ജനങ്ങൾക്കനുകൂലമായ തീരുമാനമുണ്ടാകുകയായിരുന്നു.
Share your comments