കോഴിക്കോട്: പെരുവയൽ ഖാദി ഗ്രാമ വ്യവസായ കേന്ദ്രത്തിന് വേണ്ടി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ നിർവഹിച്ചു. പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: ഖാദിയെ ലോകശ്രദ്ധയിലെത്തിക്കാൻ 'കേരള ഖാദി' ബ്രാൻഡ് പുറത്തിറക്കും: മന്ത്രി പി. രാജീവ്
എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 63 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. പെരുവയൽ ഗ്രാമപഞ്ചായത്തിലെ മുണ്ടക്കലിൽ ഖാദി ബോർഡിന്റെ ഉടമസ്ഥതയിലുള്ള 90 സെന്റ് സ്ഥലത്താണ് ഖാദി കേന്ദ്രം പ്രവർത്തിച്ചു വരുന്നത്. ഇവിടെ നിലവിൽ 24 സ്ഥിരം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.പി മാധവൻ, ഗ്രാമപഞ്ചായത്ത് മെമ്പർ എ.പി റീന, എം.എം പ്രസാദ് എന്നിവർ സംസാരിച്ചു. പ്രോജക്ട് ഓഫീസർ കെ ഷിബി സ്വാഗതവും സ്വാഗത സംഘം ചെയർമാൻ വി.കെ ജിതേഷ് നന്ദിയും പറഞ്ഞു.
Kozhikode: Kerala Khadi Village Industries Board Vice Chairman P Jayarajan inaugurated the building to be constructed for the Peruwayal Khadi Village Industry Centre. PTA Rahim MLA presided.
The building is being constructed by spending Rs 63 lakh allocated from MLA's asset development fund. The Khadi Center is functioning on a 90 cent plot owned by the Khadi Board at Mundakal in Peruwayal Gram Panchayat. There are currently 24 permanent employees working here.
Block Panchayat President TP Madhavan, Gram Panchayat Member AP Reena and MM Prasad spoke. Project Officer K Shibi welcomed and Chairman of the Welcome Committee VK Jitesh gave the vote of thanks.
Share your comments