-
-
News
ഇന്ധന വിലവര്‍ധന: നിത്യോപയോഗ സാധനങ്ങളുടെ വില കൂടും.
പെട്രോള്‍, ഡീസല്‍ വിലവര്‍ധനയെതുടര്‍ന്ന് രാജ്യത്തു നിത്യോപയോഗ സാധനങ്ങളുടെ വില
കുതിച്ചുയരുകയാണ്.പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങള്‍, ഭക്ഷ്യ എണ്ണ, പലവ്യഞ്ജനങ്ങള്‍ എന്നിവയുടെ വില നാല് മുതല്‍ എഴ് ശതമാനംവരെ കൂടുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
പെട്രോള്‍, ഡീസല്‍ വിലവര്‍ധനയെതുടര്‍ന്ന് രാജ്യത്തു നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്.പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങള്‍, ഭക്ഷ്യ എണ്ണ, പലവ്യഞ്ജനങ്ങള്‍ എന്നിവയുടെ വില നാല് മുതല്‍ എഴ് ശതമാനംവരെ കൂടുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ അസംസ്‌കൃത എണ്ണവിലയില്‍ 50 ശതമാനമാണ് വര്‍ധനയുണ്ടായത്. ബാരലിന് 80 ഡോളറിലെത്തിയ വില കഴിഞ്ഞ ദിവസമാണ് 75ലേയ്ക്ക് താഴ്ന്നത്. ക്രൂഡ് വിലവര്‍ധനയെതുടര്‍ന്ന് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തുകയും ചെയ്തു. മുംബൈയില്‍ തിങ്കളാഴ്ച ലിറ്ററിന് 86.0.രൂപയായിരുന്നു പെട്രോള്‍ വില. ഡീസലിനാകട്ടെ 73.64 രൂപയും.
ഉയരുന്ന ഇന്ധനവില ഡൽഹിയിലെ പഴം ,പച്ചക്കറികച്ചവടക്കാരെ സാരമായി ബാധിച്ചിരിക്കുകയാണ് . പച്ചക്കറികൾ വിളവെടുക്കുന്നതിനേക്കാൾ ,പാടത്തുകിടന്നു അഴുകുന്നതാണ് നല്ലതെന്ന് ഉത്തർ പ്രദേശിലെ പച്ചക്കറി കർഷകർ പറയുന്നു .കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ പച്ചക്കറികളുടെ വില 5 മുതൽ 10 രൂപ വരെ വർദ്ധിച്ചു. ഈമാസം ആദ്യം ഉണ്ടായ ഇടിമിന്നലൊട് കൂടിയ കാറ്റിലും മഴയിലും ഉണ്ടായ നഷ്ടത്തിൽനിന്നും ഇതുവരെ കരകയറിയിട്ടില്ലെന്നും ,ഇപ്പോൾ പെട്രോൾ ,ഡീസൽ വില വര്‍ധന തങ്ങൾക്ക് ഇരുട്ടടിയാണെന്നും.മാണ്ഡിയിലെ കച്ചവടക്കാർ പറയുന്നു.
ഡീസല്‍വില വര്‍ധന കേരളത്തിനും വന്‍ തിരിച്ചടിയാണ് . ചരക്കുനീക്കത്തെയും പൊതുഗതാഗതത്തെയും വര്‍ധനവ് പ്രതികൂലമായി ബാധിക്കും. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവ് കുടുംബ ബജറ്റ് താളം തെറ്റിക്കും. യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യബസ് ഉടമകളും ഓട്ടോ- ടാക്‌സി തൊഴിലാളികളും രംഗത്തെത്തിക്കഴിഞ്ഞു. ഈ നിലയില്‍ മുന്നോട്ടുപോകാന്‍ കഴിയാത്ത അവസ്ഥാണിതെന്നാണ് ഇവരുടെവാദം. കെഎസ്ആര്‍ടിസിയും ഡീസല്‍വില വര്‍ധനയോടെ കൂടുതല്‍ പ്രശ്‌നത്തിലാകും.
English Summary: petrol price hike to cause hike in the cost of essential commodities
Share your comments