
ഇപിഎഫ് വരിക്കാർക്ക് സന്തോഷവാർത്ത. പുതുവർഷ സമ്മാനമായി 2019-20 സാമ്പത്തിക വർഷത്തെ 8.5 ശതമാനം പലിശ നേരത്തെ തന്നെ വരിക്കാരുടെ ഇപിഎഫ് അക്കൗണ്ടുകളിലെത്തും. ആറ് കോടിയിലധികം അംഗങ്ങളുടെ അക്കൗണ്ടുകളിലേക്ക് പലിശ ക്രെഡിറ്റ് ചെയ്യാൻ ആരംഭിച്ചതായി മുതിർന്ന എംപ്ലോയീസ്.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇപിഎഫ് പലിശ വരിക്കാരുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാനുള്ള നിർദേശം ഇപിഎഫ്ഒയ്ക്ക് തൊഴിൽ മന്ത്രാലയം ഇതിനകം അയച്ചിട്ടുണ്ടെന്നും ഇതുപ്രകാരം പലിശ ക്രെഡിറ്റ് ചെയ്യാൻ ആരംഭിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു.
ഇതുകൂടാതെ എല്ലാ അംഗങ്ങൾക്കും 8.5 ശതമാനം പലിശ നിരക്ക് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താനും തൊഴിൽ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെല്ലാം പുറമേ 2019-20 ലെ 0.35 ശതമാനം പലിശ അടയ്ക്കുന്നതിനുള്ള പ്രക്രിയയും പൂർത്തിയായി.
7 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഈ വർഷത്തെ പലിശ. കൊവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടി പലിശ ഇതിലും കുറയ്ക്കാൻ ധനമന്ത്രാലയം സമ്മർദം ചെലുത്തിയിരുന്നു. 8.5% പലിശയിൽ 8.15% ആദ്യവും 0.35% എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ (ഇടിഎഫ്) നിന്നുള്ള വരുമാനം കണക്കിലെടുത്ത് പിന്നീടും നൽകാനാണ് ട്രസ്റ്റി ബോർഡ് സെപ്റ്റംബറിൽ തീരുമാനിച്ചത്.
ഇടിഎഫ് വരുമാനം പ്രതീക്ഷിച്ചതിൽ കൂടുതൽ ലഭിച്ചതാണ് 8.5 ശതമാനം ഒരുമിച്ചുനൽകാനുള്ള നീക്കത്തിന് കാരണം.
Share your comments