Covid പ്രതിരോധത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത രോഗികൾ. ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളെ കണ്ടെത്താന്‍ വളരെയെളുപ്പം സാധിക്കുന്ന ഒരു അല്‍ഗോരിതം വികസിപ്പിക്കുന്ന തിരക്കിലാണ് മാസച്യുസിറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ (Massachusetts Institute of Technology - MIT) ശാസ്ത്രജ്ഞര്‍.
ഒരു ചുമ കേട്ടാല്‍ അത് ആരോഗ്യമുള്ള വ്യക്തിയുടെ ചുമയാണോ അതോ കോവിഡ് രോഗിയുടേതാണോ എന്ന് ഈ അല്‍ഗോരിതം തിരിച്ചറിയും. ഇതിനായി 70,000ലധികം പേരുടെ രണ്ട് ലക്ഷം ചുമ സാംപിളുകള്‍ ഗവേഷകര്‍ ഈ അല്‍ഗോരിതത്തിലേക്ക് കയറ്റിക്കഴിഞ്ഞു.
പരീക്ഷണത്തില്‍ 98.5 ശതമാനം കൃത്യതയോടെ രോഗം പ്രവചിക്കാന്‍ അല്‍ഗോരിതത്തിന് സാധിക്കുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. വികസനത്തിന്റെ ആദ്യ ഘട്ടത്തിലുള്ള ഈ അല്‍ഗോരിതം പൂര്‍ത്തിയായാല്‍ US Food & Drug administration ന്റെ അനുമതിയോടെ സൗജന്യ ഫോണ്‍ ആപ്പായി ഇറക്കാനാണ് ഗവേഷകരുടെ പദ്ധതി. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇതിലേക്കു ചുമച്ചാല്‍ പരിശോധനയ്ക്ക് പോകണമോ എന്നും മറ്റുള്ളവരില്‍നിന്ന് അകന്നു കഴിയണോ എന്നും ആപ്പ് പറഞ്ഞു തരും.
ഇത് രോഗപരിശോധനയ്ക്ക് പകരമാകില്ലെങ്കിലും കൂടുതല്‍ പേരിലേക്ക് രോഗം പകരാതിരിക്കാനുള്ള മുന്നറിയിപ്പ് സംവിധാനമായി ഉപയോഗിക്കാനാകുമെന്ന് MIT യിലെ ഗവേഷകര്‍ പറയുന്നു. കോവിഡ് മെഡിക്കൽ കിറ്റ് വീട്ടിൽ ആവശ്യമാണ്
#krishijagran #kerala #app #tofind #covid-19
Share your comments