<
  1. News

പ്രതിവർഷം 4,426 രൂപയ്ക്കു ഇൻഷുറൻസ് വാഗ്‌ദാനവുമായി ഫോൺപേ

പ്രതിവർഷം വെറും 4,426 രൂപയ്ക്കു മൊത്തം കുടുംബത്തിന് ഇൻഷുറൻസ് നൽകുന്നു. ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ മാക്‌സ് ലൈഫുമായി സഹകരിച്ചാണ് ഫോണ്‍പേ ഇതിൻറെ മുൻകൈ എടുത്തിരിക്കുന്നത്. 'മാക്‌സ് ലൈഫ് സ്മാര്‍ട്ട് സെക്യൂര്‍ പ്ലസ് പ്ലാന്‍' എന്ന പേരിലാകും ഈ ഇൻഷുറൻസ് അറിയപ്പെടുക. 18 വയസിനു മുകളില്‍ പ്രായമുള്ള ഏതൊരു ഫോണ്‍പേ ഉപയോക്താക്കള്‍ക്കും ആപ്പ് വഴി തന്നെ പോളിസി സ്വന്തമാക്കാം.

Meera Sandeep
PhonePay with an insurance offer of Rs 4,426 per annum
PhonePay with an insurance offer of Rs 4,426 per annum

ഫോൺപേ, പ്രതിവർഷം വെറും 4,426 രൂപയ്ക്കു മൊത്തം കുടുംബത്തിന് ഇൻഷുറൻസ് നൽകുന്നു. ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ മാക്‌സ് ലൈഫുമായി സഹകരിച്ചാണ് ഫോണ്‍പേ ഇതിൻറെ മുൻകൈ എടുത്തിരിക്കുന്നത്.  'മാക്‌സ് ലൈഫ് സ്മാര്‍ട്ട് സെക്യൂര്‍ പ്ലസ് പ്ലാന്‍' എന്ന പേരിലാകും ഈ ഇൻഷുറൻസ് അറിയപ്പെടുക.  18 വയസിനു മുകളില്‍ പ്രായമുള്ള ഏതൊരു ഫോണ്‍പേ ഉപയോക്താക്കള്‍ക്കും ആപ്പ് വഴി തന്നെ പോളിസി സ്വന്തമാക്കാം. 10 കോടി രൂപ വരെ സം അഷ്വേര്‍ഡ് തെരഞ്ഞെടുക്കാനും, പോളിസികള്‍ ഫോണ്‍പേ ആപ്പ് വഴി തന്നെ പുതുക്കാൻ ഉപയോക്താക്കള്‍ക്കു സാധിക്കും.

ബന്ധപ്പെട്ട വാർത്തകൾ: ഫോണ്‍പേയ്ക്ക് ഇനി ഇന്‍ഷുറന്‍സുകള്‍ നേരിട്ട് ഉപയോക്താക്കൾക്ക് വിൽക്കാനാകും

ഫോണ്‍പേയുടെ മാക്‌സ് ലൈഫുമായുള്ള ഈ ധാരണ കുറഞ്ഞ ചെലവില്‍ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാന്‍ ഉപയോക്താക്കളെ പ്രാപ്തമാക്കുമെന്നാണു വിലയിരുത്തല്‍. ഉപയോക്താക്കള്‍ക്കും കുടുംബത്തിനുമായി 4,426 രൂപ മുതല്‍ പ്രീമിയമുള്ള പോളിസികള്‍ ആപ്പില്‍ ലഭ്യമാണ്. അധിക പേപ്പര്‍ വര്‍ക്കുകളും, ആരോഗ്യ പരിശോധനകളും ഇല്ലാതെ തന്നെ പോളസി സ്വന്തമാക്കാം എന്നതാണ് പദ്ധതിയുടെ നേട്ടം. ലൈഫ് ഇന്‍ഷുറന്‍സ് വാങ്ങുന്നത് മുതല്‍ ഡിജിറ്റല്‍ യുഗത്തില്‍ തടസങ്ങളില്ലാതെ ക്ലെയിം തീര്‍പ്പാക്കുന്നത് വരെയുള്ള മുഴുവന്‍ ഉപഭോക്തൃ ആവശ്യങ്ങളും നിറവേറ്റാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നു മാക്സ് ലൈഫ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ വി. വിശ്വാനന്ദ് പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: ചില്ലറയില്ലെങ്കിൽ ഫോൺ പേ ചെയ്തോളൂ… ഇന്ത്യയിലെ 'ആദ്യ ഡിജിറ്റൽ ഭിക്ഷക്കാരൻ'

പ്രമുഖ ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്ഫോമുകളിലൊന്നായ ഫോണ്‍പേയ്ക്ക് ആപ്പ് വഴി പോളിസികള്‍ വില്‍ക്കാന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്‍.ഡി.എ.ഐ) അടുത്തിടെ ബ്രോക്കിങ് ലൈസന്‍സ് അനുവദിച്ചിരുന്നു. ലൈഫ് ഇന്‍ഷുറന്‍സ് വിഭാഗത്തിന് കീഴില്‍, മാക്സ് ലൈഫ് ഫോണ്‍പേ ഉപഭോക്താക്കള്‍ക്ക് ഇന്‍ബില്‍റ്റ് ടെര്‍മിനല്‍ ഇല്‍നെസ് ബെനിഫിറ്റും സ്പെഷ്യല്‍ എക്സിറ്റ് ഓപ്ഷനും നല്‍കും.

ബന്ധപ്പെട്ട വാർത്തകൾ: ഫോണ്‍പേയ്ക്ക് ഇനി ഇന്‍ഷുറന്‍സുകള്‍ നേരിട്ട് ഉപയോക്താക്കൾക്ക് വിൽക്കാനാകും

മാക്‌സ് ലൈഫ് സ്മാര്‍ട്ട് സെക്യൂര്‍ പ്ലസ് പ്ലാനിനെ കുറിച്ച്

പുതിയ കാലത്തെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് വ്യക്തിഗതമാക്കിയ സാമ്പത്തിക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഒരു സമഗ്ര ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയാണിത്. 2021 ഏപ്രിലില്‍ ആരംഭിച്ച പദ്ധതി ഒരു നോണ്‍ ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപ്പേറ്റിങ്, വ്യക്തിഗത പ്യുവര്‍ റിസ്‌ക് പ്രീമിയം ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനാണ്. പോളിസി ഉടമകള്‍ക്ക് 'പ്രീമിയം ബ്രേക്ക് ഓപ്ഷന്‍', 'സ്‌പെഷ്യല്‍ എക്‌സിറ്റ് വാല്യു', നോമിനികള്‍ക്കായി ക്ലെയിം പേഔട്ട് തെരഞ്ഞെടുക്കല്‍ എന്നിങ്ങനെ ഒന്നിലധികം പുതിയ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

ഉപയോക്താക്കള്‍ക്ക് മാക്‌സ് ലൈഫ് നല്‍കുന്ന പ്രത്യേക ഓഫറാണ് സ്‌പെഷ്യല്‍ എക്‌സിറ്റ് വാല്യു. ഇതു പ്രകാരം ഒരു നിശ്ചിത പോയിന്റില്‍ ഉപയോക്താക്കള്‍ക്ക് അടിസ്ഥാന പരിരക്ഷാ ആനുകൂല്യത്തിനായി അടച്ച എല്ലാ പ്രീമിയങ്ങളും തിരികെ ലഭിക്കും. കൂടാതെ, ഉപഭോക്താക്കള്‍ക്ക് പരിരക്ഷയോടു കൂടി തന്നെ പ്രീമിയം അടയ്ക്കുന്നതില്‍ നിന്ന് ഒരു ഇടവേള എടുക്കാന്‍ 'പ്രീമിയം ബ്രേക്ക്' ഓപ്ഷന്‍ ഉപയോഗപ്പെടുത്താം.

ഉപയോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാനും, തെരഞ്ഞെടുത്ത ഓപ്ഷനുകള്‍ക്കായി മാത്രം പ്രീമിയം അടയ്ക്കാനുമുള്ള ഓപഷനും ഉണ്ടാകും.

English Summary: PhonePay with an insurance offer of Rs 4,426 per annum

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds