-
-
News
വയനാട്ടില്‍ പന്നി കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്
വയനാട്ടില്‍ പന്നി കൃഷിയില്‍ ഏര്‍പ്പെട്ട് ഉപജീവനം നടത്തുന്ന ഏകദേശം അഞ്ഞുറോളം കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്. പന്നികള്‍ക്ക് കൊടുക്കാന്‍ തീറ്റയുമായി വരുന്ന വാഹനങ്ങള്‍ പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പും പോലീസും ചേര്‍ന്ന് പിടിച്ചെടുക്കുകയും കര്‍ഷകര്‍ക്കെതിരെ കേസ്സെടുത്ത് ദ്രോഹിക്കുകയും ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്ന ആവശ്യത്തിലാണ് കര്‍ഷകര്‍ പ്രക്ഷോഭം നടത്തുന്നത്.
വയനാട്ടില്‍ പന്നി കൃഷിയില്‍ ഏര്‍പ്പെട്ട് ഉപജീവനം നടത്തുന്ന ഏകദേശം അഞ്ഞുറോളം കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്. പന്നികള്‍ക്ക് കൊടുക്കാന്‍ തീറ്റയുമായി വരുന്ന വാഹനങ്ങള്‍ പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പും പോലീസും ചേര്‍ന്ന് പിടിച്ചെടുക്കുകയും കര്‍ഷകര്‍ക്കെതിരെ കേസ്സെടുത്ത് ദ്രോഹിക്കുകയും ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്ന ആവശ്യത്തിലാണ് കര്‍ഷകര്‍ പ്രക്ഷോഭം നടത്തുന്നത്. എല്ലാ പന്നിഫാമുകള്‍ക്കും ലൈസന്‍സ് നല്‍കുക, മാലിന്യ സംസ്‌കരണത്തില്‍ പങ്കാളികളായ പന്നികര്‍ഷകര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുക, മാലിന്യം ശേഖരിക്കുന്ന കര്‍ഷകര്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ ഉന്നയിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി 19ന് വയനാട് കലക്ട്രേറ്റിന് മുമ്പില്‍ ധര്‍ണ്ണ നടത്തും.
വയനാട് ജില്ലയില്‍ പന്നി കൃഷിയുമായി ബന്ധപ്പെട്ട് മൂവായിരത്തിലധികം ആളുകള്‍ ഉപജീവനം നടത്തുന്നുണ്ട്. മറ്റ് കാര്‍ഷിക മേഖലയില്‍ വലിയ തകര്‍ച്ച ഉണ്ടായപ്പോള്‍ അവസാന ശ്രമമെന്ന നിലയിലാണ് പന്നിവളര്‍ത്തല്‍ ഒരു തൊഴിലായി സ്വീകരിച്ചത്. ഏകദേശം 20,000 പന്നികള്‍ വയനാട്ടിലുണ്ട്. അവയുടെ തീറ്റയായി പ്രതിദിനം 100 ടണ്‍ മിച്ചഭക്ഷണം ശേഖരിക്കുന്നു. ഒരു ദിവസം ഇത്രയും ഭക്ഷണമുപയോഗിച്ച് പ്രതിദിനം എട്ട് ടണ്‍ സമ്പുഷ്ടമായ മാംസം ഉല്‍പ്പാദിപ്പിക്കുന്നു. വര്‍ഷം മൂവായിരം ടണ്‍ മാംസം ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യുന്നു.
പാഴായി പോകുന്ന 36500 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ പന്നി കര്‍ഷകര്‍ പന്നികള്‍ക്ക് തീറ്റയായി നല്‍കി സംസ്‌കരിച്ചെടുക്കുന്നു. അല്ലാത്തപക്ഷം ഇതൊരു വലിയ മാലിന്യ പ്രശ്‌നവും പാരിസ്ഥിതിക പ്രശ്‌നവുമായി മാറും. കഴിഞ്ഞ ദിവസങ്ങളില്‍ പടിഞ്ഞാറത്തറ, തൊണ്ടര്‍നാട് പഞ്ചായത്തുകളില്‍ ഉണ്ടായ ചില സംഭവങ്ങളും കര്‍ഷകരെ ദ്രോഹിക്കുന്ന തരത്തിലുള്ളതായിരുന്നു. ഫാം തകര്‍ക്കുമെന്നും വാഹനങ്ങള്‍ കത്തിക്കുമെന്നുമുള്ള ഭീഷണികള്‍ തങ്ങള്‍ക്കെതിരെ ഉയര്‍ന്നതായും കര്‍ഷകര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് സെപ്റ്റംബര്‍ 19 മുതല്‍ അനിശ്ചിതകാലത്തേക്ക് ഹോട്ടലുകളില്‍ നിന്നും കോഴിക്കടകളില്‍ നിന്നും മറ്റുമുള്ള ഭക്ഷ്യാവശിഷ്ടങ്ങള്‍ എടുക്കാതെയുമുള്ള സമര പരിപാടികള്‍ നടത്തുമെന്നും വയനാട് സ്വയിന്‍ ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Dhanya, Krishi Jagran
English Summary: pig farmers protest in wayanad
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Every contribution is valuable for our future.
Contribute Now
Share your comments