പ്രളയവും തുടർന്നുള്ള പ്രതിസന്ധികളും മൂലം വില ഇടിഞ്ഞ പൈനാപ്പിളിന് വില ഉയരുന്നു. പഴുത്ത പൈനാപ്പിളിന് ഇപ്പോൾ വാഴക്കുളം മാർക്കറ്റിൽ 50 രൂപയാണ് കിലോഗ്രാമിന് വില.
പ്രളയവും തുടർന്നുള്ള പ്രതിസന്ധികളും മൂലം വില ഇടിഞ്ഞ പൈനാപ്പിളിന് വില ഉയരുന്നു. പഴുത്ത പൈനാപ്പിളിന് ഇപ്പോൾ വാഴക്കുളം മാർക്കറ്റിൽ 50 രൂപയാണ് കിലോഗ്രാമിന് വില. കിലോഗ്രാമിന് ഏഴു രൂപ വരെയായി കുറഞ്ഞ പൈനാപ്പിൾ വില അനുകൂല സാഹചര്യം വന്നപ്പോൾ കുതിച്ചു കയറുകയായിരുന്നു. ആറു വർഷത്തിനിടെ പൈനാപ്പിളിനു ലഭിക്കുന്ന മികച്ച വിലയാണിത്.കടുത്ത വേനലും റമസാൻ കാലവും ഉൽപാദനത്തിലുണ്ടായ ഇടിവും പൈനാപ്പിൾ വില ഉയരാൻ കാരണമായി. മുംബൈ, ഡൽഹി, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു വിപണികളിൽ പൈനാപ്പിളിന് കൂടുതലാവശ്യക്കാർ ഉണ്ടായതും വിലകൂടാൻ കാരണമായി.
വില കുത്തനെ കുറയുമെന്ന ആശങ്കയിൽ കർഷകർ പച്ച പൈനാപ്പിൾ വെട്ടി വിപണിയിലെത്തിക്കുന്നതാണ് പൈനാപ്പിളിന് വില ഉയരാൻ കാരണം. പച്ചയ്ക്കും ഉയർന്ന വിലയാണ് ലഭിക്കുന്നത്. വിപണിയിൽ പഴുത്ത പൈനാപ്പിളിന് 50 രൂപയും പച്ചയ്ക്ക് 42 രൂപയും വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽ ലഭിച്ചു
Share your comments