പോളിഫിനോൾസ് എന്ന സ്വാഭാവിക ആന്റിഒാക്സിഡന്റ് ഘടകങ്ങളാൽ സമ്പന്നമാണ് വാഴയില. പല സസ്യാഹാരങ്ങളിലും ഗ്രീൻ ടിയിലും ഇത് കണ്ടുവരുന്നുണ്ട്. വാഴയിലയിൽ ഭക്ഷണം വിളമ്പുമ്പോള് അതിലെ പോളിഫിനോൾസിനെ ഭക്ഷണം ആഗിരണം ചെയ്യുകയും നമ്മുടെ ശരീരത്തിൽ എത്തുകയും ചെയ്യും. ഒട്ടേറെ ജീവിത ശൈലീരോഗങ്ങളെ ഇൗ ആന്റി ഒാക്സിഡന്റ് പ്രതിരോധിക്കുന്നു. വാഴയിലയിൽ വിളമ്പുന്ന സദ്യയ്ക്ക് ഒരു ചിട്ടയുണ്ട്. ഉപ്പ്, പുളി, എരിവ്, മധുരം എന്നിവയായിരിക്കും ആദ്യം വിളമ്പുക. മറ്റു വിഭവങ്ങൾ വിളമ്പി വരുമ്പോഴേക്കും ഇവ തൊട്ടുകൂട്ടിയിരിക്കും.ഇതും ശരീരത്തിനുള്ള ഒരു സൂചനയാണ്. കഴിക്കാൻ പോകുന്ന ഭക്ഷണത്തിൻ്റെ തരവും അവ സ്വീകരിക്കുവാനുള്ള ഒരു സൂചനയുമാണത്. പൊതിച്ചോറ് കഴിക്കുന്നതിൻ്റെ ഗുണങ്ങൾ എറെയാണ് . ചൂട് ചോറ് വാഴയിലയിലേക്കിടുമ്പോൾ ഇല വാടുന്നു. ഇത് ആസ്വാദ്യകരമായ ഒരു ഗന്ധം ഉണ്ടാക്കുന്നു. ഈ ഗന്ധം വിശപ്പുണ്ടാക്കും. അതിനാൽ തന്നെ ദഹനവും സുഗമമാകും. കൂടാതെ ഭക്ഷണം ആസ്വദിച്ചു കഴിക്കാനുള്ള പ്രവണതയും.
വാഴയിലയിലെ ഭക്ഷണം ഏറ്റവും ചെലവ് കുറഞ്ഞ രീതിയാണ്. ഭക്ഷണം വിളമ്പുന്നതിന് വൻതോതിൽ കൃത്രിമപാത്രങ്ങൾ വാങ്ങിക്കൂട്ടുന്നതിനെക്കുറിച്ച് വേവലാതിയും വാഴയിലയാകുമ്പോള് വേണ്ടതില്ല. വാഴയിൽ നിന്ന് സ്വന്തമായി മുറിച്ചടുത്ത് വൃത്തിയാക്കി ഭക്ഷണത്തിനായി ഉപയോഗിക്കാം. മറ്റ് പാത്രങ്ങളെ അപേക്ഷിച്ച് വാഴയിലയിലെ സദ്യവട്ടം കൂടുതൽ ശുചിത്വമുള്ളതാണ്. സാധാരണ പാത്രങ്ങളിൽ നിന്ന് വാഷിങ് സോപ്പിന്റെയും മറ്റും അംശങ്ങൾ നമ്മുടെ ശരീരത്തു കടന്നുകൂടാനും സാധ്യതയുമുണ്ട്. ഇത് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നു.വാഴയിലയുടെ പ്രതലത്തിൽ മെഴുകിന് സമാനമായ ആവരണമുള്ളതിനാൽ ഇലയിൽ നിന്ന് മറ്റ് പൊടിയോ അഴുക്കോ ഭക്ഷണത്തിൽ കലരാനും സാധ്യതയില്ല.
ഭക്ഷണശേഷം ഉപയോഗ ശൂന്യമാകുന്ന കൃത്രിമ പാത്രങ്ങൾ പരിസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കുമ്പോള് വാഴയില തീർത്തും പരിസ്ഥിതി സൗഹൃദമാണ്. കുറഞ്ഞ സമയം കൊണ്ട് ഇവ അഴുകി മണ്ണിനോട് ചേരുകയും ചെയ്യും. പ്ലാസ്റ്റിക്ക് പാത്രങ്ങൾ ഉണ്ടാക്കുന്ന പാരിസ്ഥിക ദോഷങ്ങൾ വാഴയില ഉപയോഗിക്കുന്നതിലൂടെ ഇല്ലാതാക്കാം.നമുക്ക് പിടിതരാത്തതും സ്വാഭവികവുമായ രുചി വൈവിധ്യങ്ങൾ കൂടിയാണ് അറിയാതെ വാഴയില ഭക്ഷണത്തിലൂടെ നൽകുന്നത്. . അടുത്ത തവണ വാഴയിലയിൽ നിങ്ങൾക്ക് ആരെങ്കിലും ഭക്ഷണം ഒാഫർ ചെയ്താൽ ധൈര്യമായി ആസ്വദിച്ചോളൂ.
Share your comments