സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിയമലംഘനത്തിന് ഇന്ന് മുതല്‍ പിഴ ഈടാക്കി തുടങ്ങി. ജനുവരി ഒന്നുമുതല്‍ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് നിരോധനം നിലവില്‍ വന്നിരുന്നെങ്കിലും പിഴ ഈടാക്കുന്നത് 15 ദിവസത്തേക്കു നീട്ടിയിരുന്നു.നിയമലംഘനം നടത്തുന്ന സ്ഥാപനത്തിന് ആദ്യ തവണ 10000 രൂപയും ആവര്‍ത്തിച്ചാല്‍ 25000 രൂപയും മൂന്നാം തവണയും ലംഘിച്ചാല്‍ 50000 രൂപയും പിഴ ഈടാക്കും. എന്നിട്ടും നിയമലംഘനം ആവര്‍ത്തിച്ചാല്‍ സ്ഥാപനത്തിന്‍റെ പ്രവര്‍ത്താനുമതി റദ്ദാക്കുംമെന്നാണ് മുന്നറിയിപ്പ്.
നിരോധനം നടപ്പിലാക്കാന്‍ കളക്ടർമാര്‍, സബ് കളക്ടർമാര്‍ തദ്ദേശ, ആരോഗ്യ വകുപ്പുകളിലെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിലെയും ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് ചുമതലയുള്ളത്. എക്‌സ്റ്റെന്‍ഡഡ് പ്രൊഡ്യൂസര്‍ റെസ്‌പോണ്‍സിബിലിറ്റി പ്രകാരം നീക്കം ചെയ്യുന്നതും സംസ്‌കരിക്കുന്നതുമായ ബ്രാന്‍ഡഡ് പ്ലാസ്റ്റിക് വസ്തുക്കളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം പ്ലാസ്റ്റിക് വസ്തുക്കള്‍ ഉല്‍പാദകരോ വില്‍ക്കുന്നവരോ തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴി നീക്കം ചെയ്ത് സംസ്‌കരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.നാളെ മുതല്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി പിഴയീടാക്കാനാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തീരുമാനം. ഇതിനായി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ പ്രത്യേക സ്ക്വാഡുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഈ സ്ക്വാഡുകള്‍ വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധന നടത്തും.
എന്നാൽ കൂടുതല്‍ സാവകാശം വേണമെന്ന വ്യാപാരികളുടെ ആവശ്യം മന്ത്രിസഭ പരിഗണിച്ചേക്കും. പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നുവെങ്കിലും പല കാര്യങ്ങളിലും ഇപ്പോഴും അവ്യക്തതയാണ് എന്നാണ് വ്യാപാരികള്‍ പറയുന്നത്. ബദല്‍ സംവിധാനത്തിന്‍റെ കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നതാണ് പ്രധാന പ്രശ്നം.
Share your comments