ജനുവരി ഒന്നു മുതല്‍ പ്ലാസ്റ്റിക് കുപ്പി വെള്ളത്തിന് നിരോധനം ഏര്‍പ്പെടുത്തും. പകരം ചില്ലുകുപ്പികൾ വരും. പരിസ്ഥിതി സംരക്ഷണ നിയമത്തിൻ്റെ അഞ്ചാംവകുപ്പ് പ്രകാരമാണ് നിരോധം. ലംഘിച്ചാന്‍ ലൈസന്‍സ് റദ്ദാക്കും.ജനുവരി ഒന്നുമുതല്‍ ചില്ലുകുപ്പിയില്‍ മാത്രമേ കുടിവെള്ളം നല്‍കാവൂ എന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നോട്ടീസ് നല്കി.500 കിടക്കയില്‍ കൂടുതലുള്ള ആശുപത്രികള്‍, ഹൗസ്ബോട്ടുകള്‍ എന്നിവക്കും നിയന്ത്രണം ബാധകമാകും.
വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്പന്ന ഉപയോഗവും നിരോധിച്ചു. ഇത് പ്രാബല്യത്തിലാക്കാന്‍ വിനോദസഞ്ചാര വകുപ്പിനും തദ്ദേശവകുപ്പിനും ഉത്തരവ് കൈമാറി. കുപ്പിവെള്ളത്തിനായി ആര്‍ഒ പ്ലാന്റ്, റിവേഴ്സ് ഓസ്മോസിസ് പ്ലാന്റ് തുടങ്ങിയ സ്ഥാപിക്കണം.ചില്ലുകുപ്പി സ്റ്റെറിലൈസേഷന്‍ യൂണിറ്റുകള്‍ തുടങ്ങണമെന്നും നിര്‍ദേശമുണ്ട്.
Share your comments