<
  1. News

പരമ്പരാഗത കരകൗശല നൈപുണ്യമുള്ളവർക്ക് പ്രയോജനം ചെയ്യുന്നതിനായി പിഎം 'വിശ്വകർമ യോജന’ പ്രഖ്യാപിച്ചു

77-ാമത് സ്വാതന്ത്ര്യ ദിനത്തിൽ ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് സംസാരിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വരും ദിവസങ്ങളിൽ 'വിശ്വകർമ യോജന' ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. പരമ്പരാഗത കരകൗശല നൈപുണ്യമുള്ള വ്യക്തികൾക്ക് പ്രയോജനം ചെയ്യുന്നതിനാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

Meera Sandeep
പരമ്പരാഗത കരകൗശല നൈപുണ്യമുള്ളവർക്ക് പ്രയോജനം ചെയ്യുന്നതിനായി പിഎം 'വിശ്വകർമ യോജന’ പ്രഖ്യാപിച്ചു
പരമ്പരാഗത കരകൗശല നൈപുണ്യമുള്ളവർക്ക് പ്രയോജനം ചെയ്യുന്നതിനായി പിഎം 'വിശ്വകർമ യോജന’ പ്രഖ്യാപിച്ചു

ന്യൂ ഡൽഹി: 77-ാമത് സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയുടെ  കൊത്തളത്തിൽ നിന്ന് സംസാരിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വരും ദിവസങ്ങളിൽ 'വിശ്വകർമ യോജന' ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. പരമ്പരാഗത കരകൗശല നൈപുണ്യമുള്ള വ്യക്തികൾക്ക് പ്രയോജനം ചെയ്യുന്നതിനാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

വരും ദിവസങ്ങളിൽ, വിശ്വകർമ ജയന്തി ദിനത്തിൽ ഞങ്ങൾ ഒരു പദ്ധതി ആരംഭിക്കും, പരമ്പരാഗത കരകൗശല നൈപുണ്യമുള്ള വ്യക്തികൾക്ക്, പ്രത്യേകിച്ച് ഒബിസി വിഭാഗത്തിൽ നിന്നുള്ളവർക്ക് പ്രയോജനം ലഭിക്കും. നെയ്ത്തുകാർ, സ്വർണ്ണപ്പണിക്കാർ, തട്ടാൻമാർ, അലക്കു തൊഴിലാളികൾ, ബാർബർമാർ, അങ്ങനെയുള്ള കുടുംബങ്ങൾ 13-15 ആയിരം കോടി രൂപ മുതൽ മുടക്കിൽ ആരംഭിക്കുന്ന ‘വിശ്വകർമ യോജനവഴി ശാക്തീകരിക്കപ്പെടും,” പ്രധാനമന്ത്രി പറഞ്ഞു.

നേരത്തെ തന്റെ പ്രസംഗത്തിൽ ശ്രീ മോദി ഗവണ്മെന്റിന്റെ  ദാരിദ്ര്യ നിർമാർജന ശ്രമങ്ങളെക്കുറിച്ച് സംസാരിച്ചു. ആദ്യ അഞ്ച് വർഷത്തെ ഈ ശ്രമങ്ങളുടെ ഫലമായി രാജ്യത്തെ 13.5 കോടി ദരിദ്രരായ  ജനങ്ങൾ ചങ്ങലകൾ പൊട്ടിച്ച് പുതിയ മധ്യവർഗത്തിലേക്ക് പ്രവേശിച്ചുവെന്ന്  ചൂണ്ടിക്കാട്ടി.

ബന്ധപ്പെട്ട വാർത്തകൾ: വാഴനാര് കൊണ്ട് കരകൗശല വസ്തു ഉണ്ടാക്കാം മികച്ച വരുമാനം നേടാം

ഈ 13.5 കോടി ജനങ്ങളെ ദാരിദ്ര്യത്തിന്റെ പ്രയാസങ്ങളിൽ നിന്ന് കരകയറ്റാൻ സഹായിച്ച വിവിധ പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. പ്രധാനമന്ത്രി സ്വനിധി പദ്ധതിയിലൂടെ വഴിയോരക്കച്ചവടക്കാർക്ക് 50,000 കോടി നൽകുക, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി വഴി കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് 2.5 ലക്ഷം കോടി രൂപ നിക്ഷേപിക്കുക എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്.

English Summary: PM announces 'Vishwakarma Yojana' to benefit those with traditional handicraft skills

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds