- കോവിഡ് മൂലം മാതാപിതാക്കള് നഷ്ടപ്പെട്ട കുട്ടികള്ക്കായി കേന്ദ്ര സര്ക്കാര് നടപ്പാക്കി വരുന്ന പിഎം കെയര് ഫോര് ചില്ഡ്രന് പദ്ധതിയില് രജിസ്റ്റര് ചെയ്ത കുട്ടികള്ക്കുളള ആനുകൂല്യ വിതരണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്ലൈനായി നിര്വഹിച്ചു. പദ്ധതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനിയും രാജ്യമൊട്ടാകെ നടന്ന ചടങ്ങിനെ ഓണ്ലൈനായി അഭിസംബോധന ചെയ്തു. വിവിധ സംസ്ഥാനങ്ങളിലെ ആനുകൂല്യ വിതരണവും ഇതോടൊപ്പം നടന്നു. കേരളത്തിൽ നിന്നുള്ള 112 കുട്ടികൾക്കാണ് ഈ പദ്ധതി വഴി സഹായം ലഭിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ വനിതാ ശിശു വികസന വകുപ്പ് കണ്ടെത്തിയ മൂന്ന് കുട്ടികള്‍ക്ക് ജില്ലാ കളക്ടര്‍ ഡോ. ദിവ്യഎസ്. അയ്യര്‍ പദ്ധതിയുടെ പാസ് ബുക്ക്, ആയുഷ്മാന്‍ ഹെല്‍ത്ത് കാര്‍ഡ്, സ്നേഹപത്ര സര്‍ട്ടിഫിക്കറ്റ്, പ്രധാന മന്ത്രിയുടെ കത്ത് എന്നിവ കൈമാറി. കുട്ടികള്‍ക്ക് പോസ്റ്റ് ഓഫീസ് അക്കൗണ്ട് വഴിയാണ് നിശ്ചിത ധനസഹായ തുകയായ പത്ത് ലക്ഷം രൂപ കൈമാറുന്നത്. ഇതില്‍ 18 വയസ് പൂര്‍ത്തിയായ ഒരു കുട്ടിക്ക് 10 ലക്ഷം രൂപയും ഒന്‍പത്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന മറ്റ് രണ്ട് കുട്ടികള്‍ക്ക് പ്രായത്തിന് ആനുപാതികമായ നിര്‍ദിഷ്ട തുകയും ലഭിച്ചു. കളക്ടറേറ്റില്‍ നടന്ന ആനുകൂല്യ വിതരണ ചടങ്ങില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ കെയര്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ബിനി മറിയം ജേക്കബ്, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ ജിജി ജോര്‍ജ്, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
- കാര്‍ഷികരംഗം പുനരുജ്ജീവിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ വ്യാപകമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ പച്ചക്കറി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇരവിപേരൂര്‍ ഓതറ സിഎസ്ഐ ഇക്കോസ്പിരിച്വാലിറ്റി സെന്ററില്‍ നടത്തിയ ഓപ്പണ്‍ പ്രിസിഷന്‍ ഫാമിംഗിന്റെ വിളവെടുപ്പ് ഉദ്ഘാടനം ന്ർവഹിക്കുകയായിരുന്നു മന്ത്രി. ശാസ്ത്രീയമായ രീതിയിലൂടെ കൂടുതല്‍ വിളവു ലഭിക്കുന്ന തരത്തില്‍ കൃഷി ചെയ്യുന്നതിലൂടെ സിഎസ്ഐ സഭ മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നതെന്നും, കൃഷിവകുപ്പിന്റെ പദ്ധതിയിലൂടെ നല്ല ഇനം വെണ്ടയും തക്കാളിയുമാണ് ഇവിടെ നിന്ന് ലഭിക്കുന്നതെന്നും, ജനങ്ങള്‍ക്ക് പച്ചക്കറി നേരിട്ട് ഇവിടെ നിന്ന് വാങ്ങാനുള്ള സംവിധാനവും ഉണ്ടാക്കണമെന്നും മന്ത്രി പറഞ്ഞു. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശിധരന്‍ പിള്ള, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ജിജി മാത്യു വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ: മത്സ്യബന്ധന മേഖലയിൽ സമഗ്ര പദ്ധതികൾ: പുനർഗേഹവും സമുദ്ര പദ്ധതിയും വിശദീകരിച്ച് മുഖ്യമന്ത്രി
- കൊതിയൂറും മാമ്പഴ വൈവിധ്യങ്ങള്‍ ഒരു കുടകീഴിലാക്കി ഹോര്‍ട്ടികോര്‍പ്പിന്റെ 'ഹണി മംഗോ ഫെസ്റ്റ്'. എന്റെ കേരളം മെഗാ പ്രദര്‍ശന-വിപണന മേളയിലാണ് തനത് മാമ്പഴ രുചികള്‍ ഒരുക്കിയിട്ടുള്ളത്. നാഗശൈലി, റൊമാനിയ, ബംഗാനപ്പള്ളി, സിന്ദൂര്‍, മല്ലിക, അല്‍ഫോന്‍സാ തുടങ്ങി 13 ഇനം മാമ്പഴങ്ങളുടെ വില്പനയാണ് നടത്തുന്നത്. മാമ്പഴപ്രേമികളുടെ ഇഷ്ട ഇനങ്ങളായ പ്രിയൂര്‍,നീലം,മല്‍ഗോവ തന്നെയാണ് മേളയിലും താരങ്ങള്‍. ഹോര്‍ട്ടികോര്‍പ് നേരിട്ട് ശേഖരിക്കുന്ന വിഷാംശമില്ലാത്ത, ജൈവ രീതിയില്‍ കൃഷി ചെയ്ത മാമ്പഴങ്ങളാണ് ഇവിടെയുള്ളത്. മേളയില്‍ ഇരട്ടി മധുരം പകര്‍ന്നു ഹോര്‍ട്ടികോര്‍പ്പിന്റെ 'അമൃത്' തേനും തേനിന്റെ മറ്റ് മൂല്യവര്‍ധിത ഉല്‍പന്നങ്ങളും വില്പനക്കായി എത്തിച്ചിട്ടുണ്ട്. ഇതിന് പുറമെ ചക്ക, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍ തുടങ്ങിയവ കൊണ്ട് സംസ്‌കരിച്ച ഔഷധഗുണമേറിയ തേനും ഇവിടെ ലഭിക്കും. തേനീച്ച വളര്‍ത്തലിന്റെ ശാസ്ത്രീയ രീതികളും, പരിശീനങ്ങളുടെ വിശദാംശങ്ങൾ അറിയുന്നതിനും ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളില്‍ സൗകര്യമൊരുക്കിട്ടുണ്ട്.
- വനം വകുപ്പിലെ സംരക്ഷിതവിഭാഗം ജീവനക്കാര്‍ക്ക് ആധുനിക വാഹനങ്ങളും സംവിധാനങ്ങളും അടിയന്തരമായി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതിൻ്റെ ഭാഗമായി, വനം വകുപ്പിന് പുതുതായി അനുവദിച്ച 26 വാഹനങ്ങളുടെ ഫ്‌ളാഗ് കര്‍മ്മം നിര്‍വ്വഹിച്ചു. മനുഷ്യ- വന്യജീവി സംഘര്‍ഷം രൂക്ഷമായ പ്രദേശങ്ങളിലെ സംരക്ഷണവിഭാഗം ജീവനക്കാര്‍ക്കാണ് ആധുനിക സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ പ്രഥമപരിണന നല്‍കുക. 20 ഗൂര്‍ഖ ജീപ്പുകളും ആറ് കാമ്പറുകളുമാണ് പുതുതായി അനുവദിച്ചത്. ആദ്യവാഹനത്തിന്റെ താക്കോല്‍ മുഖ്യവനംമേധാവി പി.കെ.കേശവന്‍ ഏറ്റുവാങ്ങി പരുത്തിപ്പള്ളി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് കൈമാറി. വഴുതക്കാട് വനംവകുപ്പ് ആസ്ഥാനത്തെ ഓണ്‍ഗ്രിഡ് സൗരോര്‍ജ്ജ പ്ലാന്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും ഇതോടൊപ്പം നിര്‍വഹിച്ചു. വനംവകുപ്പ് ആസ്ഥാനത്ത് 20 കിലോവാട്ട് വീതം ശേഷിയുള്ള രണ്ട് സൗരോര്‍ജ്ജ പ്ലാന്റുകളാണ് ഓണ്‍ഗ്രിഡാക്കി സംസ്ഥാന വൈദ്യുത ബോര്‍ഡിന് കൈമാറുക. ചടങ്ങില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും നിയുക്ത വനം മേധവിയുമായ ബെന്നിച്ചന്‍ തോമസ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ സംബന്ധിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: IRCTCയിലൂടെ 80,000 രൂപ വരെ വീട്ടിലിരുന്ന് സമ്പാദിക്കാം: അധിക വരുമാനത്തിന് ഇത് മികച്ച ഓപ്ഷൻ
- ആലപ്പുഴ ജില്ലയിലെ ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ മൂന്ന്, നാല് തീയതികളില്‍ തീറ്റപ്പുല്‍കൃഷി പരിശീലന പരിപാടി നടത്തും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്ക് പങ്കെടുക്കാം. രജിസ്ട്രേഷന്‍ ഫീസ് 20 രൂപയാണ്. ജൂണ്‍ രണ്ടിനു വൈകുന്നേരം അഞ്ചിനു മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് 8075028868 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
- കേരള വെറ്ററിനറി സര്‍വകലാശാലയുടെ കീഴിലുള്ള മണ്ണുത്തി ലൈവ് സ്‌റ്റോക്ക് ഫാമില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള സ്‌റ്റൈപ്പന്റോടു കൂടിയ പരിശീലന പരിപാടിയായ ‘ഫോഡര്‍ ക്രോപ് ഡെവലപ്‌മെന്റ് ആര്‍മി’ യിലേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുവാനുളള നേരിട്ടുള്ള അഭിമുഖം ജൂണ്‍ 10-ന് രാവിലെ 10 മണിക്ക് നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിരിക്കുന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 9526862274 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.
ബന്ധപ്പെട്ട വാർത്തകൾ: UPSC സിവിൽ സർവീസ് 2021 Result: റാങ്ക് പട്ടികയിൽ 9 മലയാളി തിളക്കങ്ങൾ
- ലുധിയാനയിലെ ഗുരു അംഗദ് ദേവ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ശാസ്ത്രജ്ഞർക്ക് എരുമ പാൽ പ്രോട്ടീൻ കോൺസെൻട്രേറ്റ് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുള്ള പേറ്റന്റ് ലഭിച്ചു. ഈ നൂതന സാങ്കേതികവിദ്യ വ്യവസായത്തിന് പുതിയ വഴികൾ തുറക്കുമെന്നും ഗുണനിലവാരമുള്ള പ്രോട്ടീൻ പൊടികൾ ഉൽപ്പാദിപ്പിക്കുന്നതിനുള്ള ഉറവിടമായ എരുമപ്പാലിന്റെ മൂല്യവർദ്ധനവിന് കാരണമാകുമെന്നും GADVASU വൈസ് ചാൻസലർ ഡോ. ഇന്ദർജീത് സിംഗ് പറഞ്ഞു.
- കേരളത്തിൽ ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യത. ഇന്ന് മുതൽ ജൂൺ 3 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കേരള തീരത്തിൽ ഇന്ന് മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും, ഈ പ്രദേശങ്ങളിൽ മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: 500 രൂപയുടെ വ്യാജ നോട്ടുകളിൽ 100 % ത്തിലധികം വർധനവെന്ന് ആർബിഐ റിപ്പോർട്ട്
Share your comments