പിഎം കെയേഴ്സ് ഫോർ ചിൽഡ്രൻ സ്കീമിന് കീഴിലുള്ള ആനുകൂല്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 30 ന് രാവിലെ 10:30 ന് വീഡിയോ കോൺഫറൻസിംഗ് വഴി പ്രകാശനം ചെയ്യും.
കേരളത്തിൽ നിന്നുള്ള 112 കുട്ടികൾക്ക് ഈ പദ്ധതി വഴി സഹായം ലഭിക്കും.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ (പിഎംഒ) വിജ്ഞാപനമനുസരിച്ച് പ്രധാനമന്ത്രി മോദി സ്‌കൂളിൽ പോകുന്ന കുട്ടികൾക്ക് ആണ് സ്‌കോളർഷിപ്പ് കൈമാറുന്നത്. കുട്ടികൾക്കുള്ള പിഎം കെയേഴ്‌സിന്റെ പാസ്‌ബുക്കും ആയുഷ്മാൻ ഭാരത് - പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയുടെ ആരോഗ്യ കാർഡും പരിപാടിയിൽ കുട്ടികൾക്ക് കൈമാറും.
2020 മാർച്ച് 11 മുതൽ 2022 ഫെബ്രുവരി 28 വരെയുള്ള കാലയളവിൽ, മാതാപിതാക്കളെയോ നിയമപരമായ രക്ഷിതാക്കളെയോ ദത്തെടുത്ത മാതാപിതാക്കളെയോ നഷ്ടപ്പെട്ട, കോവിഡ് -19 പാൻഡെമിക്കിൽ അതിജീവിച്ച കുട്ടികളെ പിന്തുണയ്ക്കുന്നതിനായി ആണ് 2021 മെയ് 29 ന് പ്രധാനമന്ത്രി കുട്ടികൾക്കായുള്ള പിഎം കെയേഴ്സ് പദ്ധതി ആരംഭിച്ചത്.
ആറുവയസിന് താഴെയുള്ള കുട്ടികള്‍ക്ക് അങ്കണവാടികള്‍ വഴി പോഷകാഹാരം, വിദ്യാഭ്യാസം, ആരോഗ്യസേവനം എന്നിവയും ലഭ്യമാക്കും.
ബന്ധുക്കളോടൊപ്പം കഴിയുന്ന കുട്ടികൾക്ക് പ്രതിമാസം 4000 രൂപ എന്ന കണക്കിൽ 23 വയസ്സ് തികയുമ്പോൾ 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായത്തോടെ കുട്ടികൾക്ക് താമസവും, വിദ്യാഭ്യാസം, സ്കോളർഷിപ്പുകൾ എന്നിവയിലൂടെ അവരെ ശാക്തീകരിക്കുകയും, സ്വയം പര്യാപ്തമായ നിലനിൽപ്പിന് അവരെ പ്രാപ്തരാക്കുകയും ചെയ്തുകൊണ്ട് അവർക്ക് സമഗ്രമായ പരിചരണവും സംരക്ഷണവും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ആരോഗ്യ ഇൻഷുറൻസിലൂടെ അവരുടെ ക്ഷേമവും ഉറപ്പാക്കുന്നു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികൾക്ക് സ്കൂൾ ഫീസ് മടക്കി നൽകും.
കുട്ടികൾക്ക് രജിസ്റ്റർ ചെയ്യുന്നതിനായി pmcaresforchildren.in എന്ന പോർട്ടൽ ആരംഭിച്ചു. കുട്ടികൾക്കുള്ള അംഗീകാര പ്രക്രിയയും മറ്റെല്ലാ സഹായങ്ങളും സുഗമമാക്കുന്ന ഏകജാലക സംവിധാനമാണ് പോർട്ടൽ. പിഎം കെയേഴ്സ് ഫോർ ചിൽഡ്രൻ പദ്ധതിക്ക് കീഴിൽ ആകെ ലഭിച്ച 6,624 അപേക്ഷകളിൽ 3,855 എണ്ണത്തിന് അനുമതി ലഭിച്ചതായി ഈ വർഷം കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി പാർലമെന്റിൽ പറഞ്ഞു.
മഹാരാഷ്ട്രയിൽ നിന്നാണ് ഏറ്റവും കൂടുതൽ 1,158 അപേക്ഷകൾ ലഭിച്ചത്, ഉത്തർപ്രദേശിൽ 768, മധ്യപ്രദേശിൽ 739, തമിഴ്‌നാട്ടിൽ 496, ആന്ധ്രാപ്രദേശിൽ 479 എന്നിങ്ങനെയാണ് ഇറാനി പങ്കിട്ട ഡാറ്റ.
Share your comments