<
  1. News

PM Free Silai Machine Yojana 2022: സൗജന്യമായി സ്ത്രീകൾക്ക് തയ്യൽ മെഷീൻ, ഈ സർക്കാർ പദ്ധതിയെ കുറിച്ച് നിങ്ങൾക്ക് അറിയാമോ?

തയ്യലിലൂടെ മികച്ച വരുമാനം സ്വന്തമാക്കാനുള്ള അവസരമാണ് പ്രധാനമന്ത്രി സൗജന്യ സിലായ് മെഷീൻ യോജനയിലൂടെ സർക്കാർ ഒരുക്കുന്നത്. ഒരു രൂപ പോലും മുടക്കാതെ തയ്യൽ മെഷീൻ നേടാമെന്നതാണ് പദ്ധതിയുടെ ആനുകൂല്യം.

Anju M U
sewing machine
ഒരു രൂപ പോലും മുടക്കാതെ തയ്യൽ മെഷീൻ

PM Free Silai Machine Yojana 2022: രാജ്യത്തെ സ്ത്രീകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്. സ്ത്രീകൾക്ക് സാമ്പത്തികമായി സ്വതന്ത്രരാകാനും മികച്ച അവസരങ്ങൾ സർക്കാർ നടപ്പിലാക്കി വരുന്നു. സ്ത്രീകൾക്ക് വരുമാന മാർഗം കണ്ടെത്താനുള്ള അവസരം പ്രദാനം ചെയ്യുന്നതിലൂടെ അവരെ സ്വയം പര്യാപ്തരാക്കുക എന്നതാണ് സർക്കാർ ലക്ഷ്യം വക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: നല്ല വാർത്ത! സ്ത്രീകൾക്ക് ഈ സ്കീം വഴി 6000 രൂപ; അറിയാം വിശദ വിവരം

വീട്ടിൽ തന്നെയിരുന്ന് പണിയെടുക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും തെരഞ്ഞെടുക്കാവുന്ന തൊഴിലാണ് തയ്യൽ. കൂടാതെ, കേരളത്തിൽ മികച്ച വരുമാനം നേടിത്തരുന്ന തൊഴിൽ കൂടിയാണിത്. ഇത്തരത്തിൽ സ്ത്രീകളുടെ ഉന്നമനത്തിനായി കേന്ദ സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി സൗജന്യ സിലായ് മെഷീൻ യോജന 2022 (PM Free Silai Machine Yojana 2022). ഈ പദ്ധതി പ്രകാരം, ഒരു രൂപ പോലും ചെലവാക്കാതെ സ്ത്രീകൾക്ക് മികച്ച വരുമാനം സ്വന്തമാക്കാം. പിഎം സൗജന്യ സിലായ് മെഷീൻ യോജനയെ കുറിച്ച് കൂടുതലറിയാം…

പ്രധാനമന്ത്രി സൗജന്യ സിലായ് മെഷീൻ യോജന (PM Free Silai Machine Yojana)

ഈ പദ്ധതി പ്രകാരം, 20 മുതൽ 40 വയസ് വരെയുള്ള സ്ത്രീകൾക്ക് തയ്യൽ മെഷീൻ ലഭിക്കാൻ ഒരു രൂപ പോലും ചെലവഴിക്കേണ്ടതില്ല. അതിനാൽ തന്നെ സ്ത്രീകൾക്ക് സ്വയം തൊഴില്‍ കണ്ടെത്തി, വരുമാനം നേടാനും സാമ്പത്തിക സ്വാതന്ത്ര്യം നേടാനുമാകും.
അതായത് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനായി 20 മുതൽ 40 വയസ്സ് വരെ പ്രായമുള്ള എല്ലാ സ്ത്രീകൾക്കും അപേക്ഷിക്കാവുന്നതാണ്. ഓരോ സംസ്ഥാനങ്ങളിലെയും 50,000ത്തിലധികം സ്ത്രീകൾക്ക് പിഎം സൗജന്യ സിലായ് മെഷീൻ യോജനയിലൂടെ തയ്യൽ മെഷീനുകൾ സൗജന്യമായി ലഭിക്കുന്നു. മാത്രമല്ല, ഗ്രാമീണ, നഗര മേഖലകളില്‍ സാധുതയുള്ളതാണ് ഈ പദ്ധതിയെന്നതും മറ്റൊരു പ്രത്യേകതയാണ്.

ബന്ധപ്പെട്ട വാർത്തകൾ: പി.എം ഫ്രീ തയ്യൽ മെഷീൻ യോജന 2020: അപേക്ഷ നൽകുന്ന വിധം

പ്രധാനമന്ത്രി സൗജന്യ സിലായ് മെഷീൻ യോജനയ്ക്ക് അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് മനസിലാക്കാം. ഇതിന് അപേക്ഷിക്കാനായി താഴെ പറയുന്ന രേഖകൾ സമർപ്പിക്കുക.

1. ആധാർ കാർഡ് (Aadhar Card)

2. ജനനത്തീയതി തെളിയിക്കുന്ന രേഖ (Date of Birth Proof)

3. വരുമാന സർട്ടിഫിക്കറ്റ് (Income Certificate)

4. മൊബൈൽ നമ്പർ (Mobile Number)

5. പാസ്‌പോർട്ട് സൈസ് ഫോട്ടോ (Passport size photo)

6. യുണീക്ക് ഡിസെബിലിറ്റി ഐഡി (Unique Disability ID (For handicapped)

7. വിധവ സർട്ടിഫിക്കറ്റ്- വിധവകൾക്ക് മാത്രം (Widow Certificate- For widows)

അപേക്ഷിക്കേണ്ട രീതി

1. സൗജന്യ തയ്യല്‍ മെഷീന്‍ പദ്ധതിയ്ക്ക് www.india.gov.in. എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

2. ഈ വെബ്സൈറ്റ് open ചെയ്ത ശേഷം ഹോം പേജിൽ, “Apply for Free Sewing Machine" എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.

ബന്ധപ്പെട്ട വാർത്തകൾ: സ്ത്രീകൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാനായി ഏതൊക്കെ ബാങ്കുകൾ വായ്പ തരും?

3. ഇതിൽ PDF ഫോർമാറ്റിൽ ഒരു അപേക്ഷാ ഫോം പേജ് കാണുവാന്‍ സാധിക്കും. ഈ ഫോം പ്രിന്‍റ് ഔട്ട്‌ എടുത്ത് ആവശ്യമായ വിവരങ്ങള്‍ (പേര്, പിതാവ് / ഭർത്താവിന്‍റെ പേര്, ജനനത്തീയതി) നല്‍കി പൂരിപ്പിക്കുക.

4. ഇതിന് ശേഷം, അപേക്ഷാ ഫോമിനൊപ്പം ഫോട്ടോയും മേൽപ്പറഞ്ഞ മറ്റ് രേഖകളും ബന്ധപ്പെട്ട ഓഫീസില്‍ നല്‍കുക. സാമൂഹിക ക്ഷേമ വകുപ്പ് ഓഫീസ്, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസ് എന്നിവിടങ്ങളിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: സർക്കാർ സ്കീമിന് കീഴിൽ സ്ത്രീകൾക്ക് 6000 രൂപ ധനസഹായം; ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുക

5. അപേക്ഷാ ഫോം സമർപ്പിച്ച ശേഷം, ഇത് ഓഫീസർ പരിശോധിക്കും. രേഖകളെല്ലാം കൃത്യമെന്ന് ബോധ്യപ്പെട്ടാൽ നിങ്ങൾക്ക് സൗജന്യ തയ്യൽ മെഷീൻ നൽകും.

English Summary: PM Free Silai Machine Yojana 2022: Free Sewing Machine For Women, Do You Know This Government Scheme?

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds