1. News

സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകുന്ന ആകര്‍ഷകമായ ഭവന വായ്പയുമായി എസ്.ബി.ഐ

താങ്ങാൻ പറ്റാത്ത പലിശ നിരക്കുകൾ കൊണ്ടാണ് ഇന്ന് പലരും വീട് വാങ്ങുന്നതിനായി വായ്‌പയെടുക്കാൻ മടിക്കുന്നത്. എന്നാൽ രാജ്യത്തെ ഏറ്റവും വലിയ വായ്‌പ ദാതാവായ എസ്.ബി.ഐ. സാധാരണക്കാർക്ക് എളുപ്പത്തിലും താരതമ്യേന കുറഞ്ഞ പലിശ നിരക്കിലും ആകര്‍ഷകമായ ഭവന വായ്പകള്‍ ലഭ്യമാക്കാൻ നടപടിയെടുക്കുന്നു. എസ്.ബി.ഐയുടെ ഈ കടന്നുവരവ് സാധാരണക്കാർക്ക് വളരെയേറെ ആശ്വാസമേകും. കുറഞ്ഞ ചെലവില്‍ ബാങ്കിങ് സേവനങ്ങള്‍ ഉപയോക്താക്കളിലെത്തിക്കാന്‍ മുന്‍പന്തിയിലാണ് എസ്.ബി.ഐ.

Meera Sandeep
SBI has come up with attractive home loan, easily accessible to common people
SBI has come up with attractive home loan, easily accessible to common people

താങ്ങാൻ പറ്റാത്ത പലിശ നിരക്കുകൾ കൊണ്ടാണ് ഇന്ന് പലരും വീട് വാങ്ങുന്നതിനായി വായ്‌പയെടുക്കാൻ മടിക്കുന്നത്.  എന്നാൽ രാജ്യത്തെ ഏറ്റവും വലിയ വായ്‌പ ദാതാവായ എസ്.ബി.ഐ. സാധാരണക്കാർക്ക് എളുപ്പത്തിലും താരതമ്യേന കുറഞ്ഞ പലിശ നിരക്കിലും ആകര്‍ഷകമായ ഭവന വായ്പകള്‍ ലഭ്യമാക്കാൻ  നടപടിയെടുക്കുന്നു.  എസ്.ബി.ഐയുടെ ഈ കടന്നുവരവ് സാധാരണക്കാർക്ക് വളരെയേറെ  ആശ്വാസമേകും. കുറഞ്ഞ ചെലവില്‍ ബാങ്കിങ് സേവനങ്ങള്‍ ഉപയോക്താക്കളിലെത്തിക്കാന്‍ മുന്‍പന്തിയിലാണ് എസ്.ബി.ഐ.

ബന്ധപ്പെട്ട വാർത്തകൾ : എസ്.ബി.ഐ., റിക്കറിങ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി

ഇതിന്റെ ഭാഗമായി എസ്.ബി.ഐ. അഞ്ച് ഹൗസിങ് ഫിനാന്‍സ് കമ്പനികളുമായാണ് സഹകരണം പ്രഖ്യാപിച്ചത്. ഭവന വായ്പയുടെ ഗുണഫലങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കുകയാണ് എസ്.ബി.ഐ. യുടെ ഉദ്ദേശ്യം. അടുത്ത ധനനയത്തില്‍ ആര്‍.ബി.ഐ. നിരക്കുകള്‍ ഉയര്‍ത്തുമെന്ന സൂചനകള്‍ ശക്തമായിരിക്കേ എസ്.ബി.ഐയുടെ ഇടപെടല്‍ സാധാരണക്കാര്‍ക്ക് ആശ്വാസമാകും. പൊതുമേഖലാ ബാങ്ക് എന്ന നിലയില്‍ ആളുകളിലേക്കു കൂടുതല്‍ സേവനങ്ങള്‍ എത്തിക്കുകയാകും എസ്.ബി.ഐയുടെ പ്രഥമ ലക്ഷ്യം.

ബന്ധപ്പെട്ട വാർത്തകൾ : യുവജനങ്ങൾക്ക് അലവൻസ്‌ 50,000 രൂപയും മാസം 15,000 രൂപ അവസരമൊരുക്കി എസ്.ബി.ഐ​

എസ്.ബി.ഐ. യുടെ സഹകരണം ആരൊക്കെയുമായി?

പി.എന്‍.ബി. ഹൗസിങ് ഫിനാന്‍സ്, ഐ.ഐ.എഫ്.എല്‍ ഹോം ഫിനാന്‍സ്, ശ്രീറാം ഹൗസിങ് ഫിനാന്‍സ്, എഡല്‍വീസ് ഹൗസിങ് ഫിനാന്‍സ്, കാപ്രി ഗ്ലോബല്‍ ഹൗസിങ് ഫിനാന്‍സ് എന്നീ അഞ്ച് ഹൗസിങ് ഫിനാന്‍സ് കമ്പനികളുമായാണ് എസ്.ബി.ഐ. ധാരണയിലെത്തിയത്.

ആര്‍.ബി.ഐ. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട്, നിലവില്‍ ഭവനവായ്പാ സേവനങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുന്ന, താഴെത്തട്ടിലുള്ളവര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ നല്‍കുകയെന്നതാണ് സഹകരണത്തിന്റെ പ്രഥമ പരിഗണന.

സാധാരണക്കാര്‍ക്ക് നേട്ടം

താരതമ്യേന കുറഞ്ഞ പലിശ നിരക്കില്‍ ആകര്‍ഷകമായ ഭവന വായ്പകള്‍ സ്വന്തമാക്കാന്‍ നടപടി വഴിവയ്ക്കും. സഹകരണത്തിലൂടെ വിദൂര ഗ്രാമങ്ങളിലുള്ള അര്‍ഹരായ ഉപയോക്താക്കള്‍ക്കും എളുപ്പത്തില്‍ വായ്പ നേടാം. ഹൗസിങ് ഫിനാന്‍സ് കമ്പനികളുടെ വിപുലമായ നെറ്റ്‌വര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കും

ഉയര്‍ന്ന പലിശഭാരം പേടിച്ചു ഹൗസിങ് ഫിനാന്‍സ് കമ്പനികളെ അകറ്റി നിര്‍ത്തിയവര്‍ക്ക് എസ്.ബി.ഐയുടെ കടന്നുവരവ് ആശ്വാസമാകും. കുറഞ്ഞ ചെലവില്‍ ബാങ്കിങ് സേവനങ്ങള്‍ ഉപയോക്താക്കളിലെത്തിക്കാന്‍ മുന്‍പന്തിയിലാണ് എസ്.ബി.ഐ. താങ്ങാനാവുന്ന ഭവനങ്ങളുടെ ദൗര്‍ലഭ്യം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന ആശങ്കയായി തുടരുന്ന സമയത്താണ് സഹകരണം എന്നതും ശ്രദ്ധേയം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അഞ്ചു ഹൗസിങ് ഫിനാന്‍സ് സ്ഥാപനങ്ങൾ എസ്.ബി.ഐയുമായി ധാരണയിലെത്തിയെങ്കിലും വ്യവസ്ഥകളില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാം. അതിനാല്‍ വായ്പകള്‍ സ്വീകരിക്കുന്നതിനു മുമ്പ് മികച്ച നേട്ടത്തിനായി ഇവ താരതമ്യം ചെയ്യാവുന്നതാണ്.

പലിശ നിരക്കുകള്‍ പോലുള്ള ഘടകങ്ങള്‍ ഉപയോക്താക്കളുടെ സിബില്‍ സ്‌കോര്‍, മുന്‍കാല ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ നിരക്കുകളും ഉപയോക്താക്കള്‍ക്കനുസരിച്ചു മാറം. എന്നാല്‍ കൂടി എസ്.ബി.ഐയുടെ സാന്നിധ്യം നേട്ടമാകും. ഭവന വായ്പകള്‍ ദീര്‍ഘകാല വായ്പാ പദ്ധതിയാണ്. പക്ഷെ എത്രയും പെട്ടെന്ന് അവസാനിപ്പിക്കുന്നുവോ, അത്രയും നേട്ടാം സ്വന്തമാക്കാം.

English Summary: SBI has come up with attractive home loan, easily accessible to common people

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds