രാജ്യത്തെ പ്രധാന കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ ഒന്നായ പിഎം-കിസാൻ പ്രകാരം രജിസ്റ്റർ ചെയ്ത കർഷകർക്ക് ഒറ്റത്തവണ പാസ്‌വേഡോ വിരലടയാളമോ ഇല്ലാതെ അവരുടെ മുഖം സ്കാൻ ചെയ്‌ത് ഇ-കെവൈസി പൂർത്തിയാക്കാൻ ഇനി സാധിക്കും. പിഎം-കിസാൻ മൊബൈൽ ആപ്പിലെ പുതിയ ഫീച്ചർ കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഉദ്‌ഘാടനം ചെയ്തു, കൃഷി സഹമന്ത്രി കൈലാഷ് ചൗധരി, കൃഷി സെക്രട്ടറി മനോജ് അഹൂജ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് പദ്ധതി നടപ്പിലാക്കുന്നത് വളരെ എളുപ്പമായിരിക്കുന്നുവെന്ന്, ഔദ്യോഗിക പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു.
PM കിസാൻ മൊബൈൽ ആപ്പ് വഴി, വിദൂര ദേശങ്ങളിൽ താമസിക്കുന്ന കർഷകർക്ക് ഒടിപിയോ വിരലടയാളമോ ഇല്ലാതെ മുഖം സ്കാൻ ചെയ്ത് ഇനി ഇ-കെവൈസി ചെയ്യാൻ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയ്ക്ക് (പിഎം-കിസാൻ) കീഴിൽ, അർഹരായ കർഷകർക്ക് ഓരോ നാല് മാസത്തിലും 2,000 രൂപ വീതം മൂന്ന് തുല്യ ഗഡുക്കളായി പ്രതിവർഷം 6,000 രൂപ സാമ്പത്തിക ആനുകൂല്യം നൽകി വരൂന്നു.
പുതിയ പിഎം കിസാൻ മൊബൈൽ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. കർഷകർക്ക് പദ്ധതിയുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട വിവരങ്ങളും പിഎം-കിസാൻ അക്കൗണ്ടുകളെക്കുറിച്ചുള്ള സംശയങ്ങളും ആപ്പ് വഴി കർഷകർക്ക് മനസ്സിലാക്കാൻ സാധിക്കും. ഈ പദ്ധതി 2019 ഫെബ്രുവരിയിൽ ആരംഭിച്ചെങ്കിലും 2018 ഡിസംബർ മുതൽ പ്രാബല്യത്തിൽ വന്നു. PM-KISAN ന്റെ 13-ാം ഗഡു 8.1 കോടിയിലധികം കർഷകർക്ക് നൽകിയാതായി ഓദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു.
നോ യൂസർ സ്റ്റാറ്റസ് മൊഡ്യൂൾ ഉപയോഗിച്ച് കർഷകർക്ക് നിലം വിതയ്ക്കൽ, ബാങ്ക് അക്കൗണ്ടുമായി ആധാർ ലിങ്ക് ചെയ്യൽ, ഇ-കെവൈസി എന്നിവയുടെ സ്ഥിതിയും അറിയാനാകുമെന്ന് ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പിഎം കിസാന്റെ ഗുണഭോക്താക്കൾക്ക് അവരുടെ വീട്ടുപടിക്കൽ ആധാർ-ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കാൻ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിൽ (IPPB) കൃഷി മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്, ഇത് കൂടാതെ സംസ്ഥാനങ്ങളുടെയും, കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും സഹായത്തോടെ ഗ്രാമതല ഇ-കെവൈസി ക്യാമ്പുകൾ സംഘടിപ്പിക്കാൻ കോമൺ സർവീസ് സെന്ററുകളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: എൽ നിനോ പ്രതിഭാസം റാബി വിളകളെ ബാധിക്കാൻ സാധ്യത
Pic Courtesy: National Informatics Center
Share your comments