<
  1. News

PM Kisan Latest; പന്ത്രണ്ടാം ഗഡു കർഷകരുടെ അക്കൗണ്ടിലെത്തി, പിഎം കിസാൻ സമ്മേളനം കൂടുതൽ വിവരങ്ങൾ

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി (Pradhan Mantri Kisan Samman Nidhi Scheme)യുടെ പന്ത്രണ്ടാം ഗഡുവായ 2000 രൂപ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് (Direct Bank Transfer) നിക്ഷേപിച്ചു. ഇന്ത്യയിലെ കർഷകരെ സാമ്പത്തികമായി പിന്തുണയ്ക്കുക എന്ന പ്രതിജ്ഞാബദ്ധതയുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി കർഷകർക്ക് പദ്ധതി തുക കൈമാറിയത്.

Anju M U
pm kisan
PM Kisan Latest; 12-ാം ഗഡു കർഷകരുടെ അക്കൗണ്ടിലെത്തി, പിഎം കിസാൻ സമ്മേളനം കൂടുതൽ വിവരങ്ങൾ

പ്രധാനമന്ത്രി നരേന്ദ്ര മോദി 'പിഎം കിസാന്‍ സമ്മാന്‍ സമ്മേളനം 2022' (PM Kisan Samman Sammelan 2022) ഇന്ന് രാവിലെ 11:30ന് ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസമായി സംഘടിപ്പിച്ചിട്ടുള്ള പരിപാടിയില്‍ രാജ്യത്തുടനീളമുള്ള 13,500ലധികം കര്‍ഷകർ പങ്കെടുക്കും. വെർച്വലായും കർഷകർ സമ്മേളനത്തിന്റെ ഭാഗമാകുന്നുണ്ട്. കർഷകർക്ക് പുറമെ, ഏകദേശം 1,500 അഗ്രി സ്റ്റാര്‍ട്ടപ്പുകളും പിഎം കിസാന്‍ സമ്മാന്‍ സമ്മേളനത്തിൽ പങ്കാളികളാകും. മന്ത്രിമാർ, കാർഷിക മേഖലയിലെ ഉദ്യോഗസ്ഥർ, വിദഗ്ധർ തുടങ്ങിവരും പരിപാടിയിൽ സാന്നിധ്യമറിയിക്കുന്നു.
ഗവേഷകര്‍, നയരൂപീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നവര്‍, മറ്റ് വിദഗ്ധര്‍ എന്നിവരും സമ്മേളനത്തിൽ പങ്കാളിത്തം ഉറപ്പിക്കും.

കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍, കേന്ദ്ര രാസവളം, രാസവസ്തു വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യ, കേന്ദ്ര രാസവളം, രാസവസ്തു വകുപ്പ് സഹമന്ത്രി ഭഗവന്ത് ഖുബ, കേന്ദ്ര കൃഷി സഹമന്ത്രിമാരായ കൈലാഷ് ചൗധരി, ശോഭ കരന്തലജെ എന്നിവരാണ് ചടങ്ങിലെ പ്രധാന അതിഥികൾ.

പിഎം കിസാൻ യോജന; 16,000 കോടി കർഷകർക്ക് തുക കൈമാറി

ദേശീയ തലസ്ഥാനത്തെ പൂസയിൽ സംഘടിപ്പിച്ച ദിദ്വിനപരിപാടിയുടെ ഉദ്ഘാടനത്തിന് പിന്നാലെ രാജ്യത്ത് 16,000 കോടി വരുന്ന ചെറുകിട- മധ്യ കർഷകർക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി സാമ്പത്തിക സഹായവും വിതരണം ചെയ്തു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി (Pradhan Mantri Kisan Samman Nidhi Scheme)യുടെ പന്ത്രണ്ടാം ഗഡുവായ 2000 രൂപ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് (Direct Bank Transfer) നിക്ഷേപിച്ചു. ഇന്ത്യയിലെ കർഷകരെ സാമ്പത്തികമായി പിന്തുണയ്ക്കുക എന്ന പ്രതിജ്ഞാബദ്ധതയുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി കർഷകർക്ക് പദ്ധതി തുക കൈമാറിയത്.

ഇതിന് പുറമെ, പിഎം കിസാൻ സമ്മാൻ സമ്മേളനത്തിൽ വച്ച് മേളയിൽ 600 പിഎം-കിസാൻ സമൃദ്ധി കേന്ദ്രങ്ങളും (PMKSK) നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കര്‍ഷകരുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും, രാസവളങ്ങള്‍, വിത്ത്, ഉപകരണങ്ങള്‍, മണ്ണ് എന്നിവയ്ക്കുള്ള പരിശോധനാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഇത്തരം സമൃദ്ധി കേന്ദ്രങ്ങൾ സഹായിക്കും.
കാർഷിക മേഖലകളിലെ നവസംരഭകരെയും സംരഭകരെയും ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള കോൺക്ലേവും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി കർഷകരെ പിന്തുണയ്ക്കുന്നതിനും കാർഷിക, അനുബന്ധ മേഖലകളിലെ സ്റ്റാർട്ടപ്പുകൾക്കായി ദേശീയ തലത്തിൽ സംവദിക്കുന്നതിനും നവീകരണങ്ങൾ ത്വരിതപ്പെടുത്തുന്നതിനുമുള്ള അവസരങ്ങളും സൃഷ്ടിക്കുന്നു.

ഇന്ത്യയിലെ 3.3 ലക്ഷത്തിലധികം ചില്ലറ വളക്കടകള്‍ ഘട്ടംഘട്ടമായി പിഎം-കിസാൻ സമൃദ്ധി കേന്ദ്രങ്ങളാക്കി മാറ്റാനും കേന്ദ്ര സർക്കാർ പദ്ധതിയിടുന്നു. ഒരു രാജ്യം ഒരു വളം എന്ന ഇന്ത്യന്‍ ബഹുജന വളം പദ്ധതിയുടെയും ഉദ്ഘാടനം പ്രധാനമന്ത്രി മോദി നിർവഹിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യയുടെ കൃഷിയും ഭക്ഷ്യ ഉൽപ്പാദനവും 2000ൽ എത്തുമ്പോൾ; അന്ന് കലാം പറഞ്ഞത്…

ഇതിലൂടെ 'ഭാരത്' എന്ന ഒറ്റ ബ്രാന്‍ഡില്‍ രാസവളങ്ങള്‍ വിപണനം ചെയ്യാന്‍ കമ്പനികളെ സഹായിക്കുന്നതിന് പ്രധാനമന്ത്രി ഭാരത് യൂറിയ ബാഗുകള്‍ പരിപാടിയിൽ പുറത്തിറക്കി. അഗ്രി സ്റ്റാർട്ടർപ്പ് കോൺക്ലേവ് കിസാൻ സമ്മേളനത്തിൽ മലയാളിക്കും ഇത് അഭിമാന നിമിഷമാണ്. കാർഷിക- സംരഭ മേഖലകളിൽ മികവ് തെളിയിച്ച കേരളത്തിലെ ഓരോ ജില്ലകളിൽ നിന്നും ഓരോ കർഷകർക്കും സമ്മേളനത്തിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.

English Summary: PM Kisan Latest; 12th installment transferred to the farmers account, Know more updates from PM Kisan Samman Sammelan

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds