Features

ഇന്ത്യയുടെ കൃഷിയും ഭക്ഷ്യ ഉൽപ്പാദനവും 2000ൽ എത്തുമ്പോൾ; അന്ന് കലാം പറഞ്ഞത്…

apj
ഇന്ത്യയുടെ കൃഷിയും ഭക്ഷ്യ ഉൽപ്പാദനവും 2000ൽ എത്തുമ്പോൾ; അന്ന് കലാം പറഞ്ഞത്…

സ്വപ്നങ്ങളെ യാഥാർഥ്യമാക്കിയ അനുപമ ജീവിതം. ഒപ്പം സ്വപ്നങ്ങൾ കാണാനും അതിനായി പ്രയത്നിക്കാനും ഇന്ത്യൻ യുവത്വത്തെ പഠിപ്പിച്ച അതുല്യ മനുഷ്യൻ... വാക്കുകളിലൂടെ പുസ്തകങ്ങളിലൂടെ തന്റെ ജീവിതത്തിലൂടെ ജീവിത ദർശനം തുറന്നുവച്ച ഇന്ത്യയുടെ മിസൈൽ മാൻ ഡോ.എ.പി.ജെ അബ്ദുൾ കലാ (Dr. APJ Abdul Kalam)മിനെ എപിജെ എന്ന മൂന്നക്ഷരത്തിൽ സ്നേഹത്തോടെ അഭിസംബോധന ചെയ്യുമ്പോൾ അതിൽ അദ്ദേഹം നൽകിയ കാലാതീതമായ പ്രചോദനവും ഉൾക്കൊള്ളുന്നുണ്ട്.
ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ ഡോ.എ.പി.ജെ അബ്ദുൾ കലാം ശാസ്ത്ര രംഗത്താണ് വ്യക്തിമുദ്ര പതിപ്പിച്ചിതെങ്കിലും ഭക്ഷണം ഉൾപ്പെടെ മനുഷ്യജീവിതത്തെ സ്പർശിക്കുന്ന വിവിധ ശാസ്ത്ര-സാങ്കേതിക ശാഖകളിൽ അദ്ദേഹം അതീവ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഭക്ഷ്യ സാങ്കേതികവിദ്യയിലും ഭക്ഷ്യ സംസ്കരണത്തിലും കലാം നിർണായക സംഭാവനങ്ങൾ നൽകിയിരുന്നു.

കലാം; ഭക്ഷ്യ സംസ്കരണ മേഖലയിലെ സംഭാവനകൾ

2013 ജനുവരിയിൽ, ജൈവ കർഷകർ, കാർഷിക ശാസ്ത്രജ്ഞർ, ജൈവ കാർഷിക ഉൽപ്പന്നങ്ങളുടെ നിർമാതാക്കൾ എന്നിവരെ അഭിസംബോധന ചെയ്തുകൊണ്ട് ഡോ. അബ്ദുൾ കലാം പ്രസക്തമായ ചില കാഴ്ചപ്പാടുകൾ പങ്കുവച്ചിരുന്നു. ജൈവകൃഷിക്ക് ഉയർന്ന നിലവാരമുള്ള വിത്തുകൾ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് കലാം വിശദീകരിച്ചത്.

ബന്ധപ്പെട്ട വാർത്തകൾ: കുട്ടനാട് വികസന ഏകോപന കൗൺസിൽ, സുഗന്ധദ്രവ്യ ബിസിനസ്സിലേക്ക് ചുവട് വച്ച് ഇലോൺ മസ്ക്; കൃഷി വാർത്തകൾ അറിയാം

കർഷകർക്ക് അവരുടെ വിളകൾ നേരിട്ട് സംസ്കരിക്കുന്നതിനും, കാർഷിക ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിനും സഹകരണ മാതൃകയിലൂടെ ഒരു സംവിധാനം കൊണ്ടുവരുന്നതിന്റെ ആവശ്യകതയും അന്ന് കലാം ഊന്നിപ്പറഞ്ഞു. ഇടനിലക്കാരെ ഒഴിവാക്കുമ്പോൾ കർഷകർക്ക് അവരുടെ അധ്വാനത്തിന് ന്യായമായ വില ലഭിക്കുമെന്നതാണ് പ്രത്യേകത.

മഹാരാഷ്ട്രയിലെ കോലാപൂർ ജില്ലയിലെ വിപണന മാതൃകയെ പ്രശംസിച്ചുകൊണ്ടാണ് കലാം ഇതിനുള്ള ഉപാധി വിവരിച്ചത്. കോലാപൂരിൽ ആറ് ലക്ഷം വരുന്ന കർഷകർ വിളകൾ ഉൽപ്പാദിപ്പിക്കുന്നതിനും സംസ്‌കരിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമുള്ള സഹകരണ മാതൃക വികസിപ്പിച്ചെടുക്കുകയും ഇതിൽ നിന്ന് ഇടനിലക്കാരെ ഒഴിവാക്കുകയും ചെയ്തു. രണ്ടാം ഹരിതവിപ്ലവത്തിന് തുടക്കം കുറിക്കാൻ ഈ മാതൃക പുനഃരാവിഷ്കരിച്ച് നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഭാവിയിലെ കൃഷി; കലാമിന്റെ വീക്ഷണം

അതുപോലെ ഭാവിയിലെ കൃഷിയുടെ വെല്ലുവിളികളെ കുറിച്ചും ഡോ കലാം മുന്നറിയിപ്പ് നൽകിയിരുന്നു, കൃഷിഭൂമി, ജലസ്രോതസ്സുകൾ, കാർഷിക മേഖലയിലെ മനുഷ്യശേഷി എന്നിവ കുറയുന്നതിനും ഭക്ഷ്യധാന്യങ്ങളുടെ ആവശ്യം വർധിക്കുന്നതിനുമുള്ള സാഹചര്യമുണ്ടാകും. 170 ദശലക്ഷം ഹെക്ടർ ഭൂമിയിൽ 250 ദശലക്ഷം ടണ്ണിലധികം ഭക്ഷ്യ വസ്തുക്കൾ വിളയിക്കുന്നു. 2020ൽ എത്തുമ്പോൾ ഏകദേശം 100 ദശലക്ഷം ഹെക്ടർ ഭൂമി മാത്രമേ കൃഷിയ്ക്കായി ലഭ്യമാകൂ. എന്നാൽ ഭക്ഷണത്തിന്റെ ആവശ്യകത ഇതിന് ആനുപാതികമല്ലാതെ വർധിക്കുന്ന അവസ്ഥയിലേക്കും ഭാവി കടക്കുമെന്ന് കലാമിന്റെ വീക്ഷണത്തിൽ ഉണ്ടായിരുന്നു.

2006 ജൂണിൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ദ്വിവാർഷിക ആഘോഷങ്ങളെ അഭിസംബോധന ചെയ്യവെ, കാർഷിക-ഭക്ഷ്യ സംസ്കരണത്തിൽ നിക്ഷേപം നടത്തണമെന്ന് ഡോ. കലാം ആഹ്വാനം ചെയ്തിരുന്നു. മൂല്യവർധിത ഉൽപ്പന്നങ്ങളിലൂടെ കൃഷിയിൽ നിന്ന് ഉയർന്ന വിളവ് ലഭിക്കും. അതിനാൽ ഇതിലേക്ക് നിക്ഷേപം നടത്താനും, മൊത്തെ വായ്പയുടെ 20 ശതമാനമായി കാർഷിക-കാർഷിക സംസ്കരണ വായ്പകൾ വർധിപ്പിക്കാനും അദ്ദേഹം ബാങ്കുകളോട് നിർദേശിച്ചു. കാർഷിക പുരോഗതിയ്ക്കായി കർഷക സമൂഹത്തിന് നൂതന സാങ്കേതികവിദ്യകൾ നൽകുന്ന ഫാം മാനേജ്‌മെന്റ് അധിഷ്‌ഠിത സമീപനമാണ് സ്വീകരിക്കേണ്ടതെന്നും ഇന്ത്യയുടെ പ്രിയപ്പെട്ട രാഷ്ട്രപതി ഓർമിപ്പിച്ചു.

കൂടുതൽ വിജയഗാഥകൾ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Features'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന എന്തെങ്കിലും വിജയഗാഥ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.


English Summary: India's agriculture sector and food production in 2000; Dr. Kalam foretold

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds