ചെറുകിട കർഷകർക്കായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് Pradhan Mantri Kisan Samman Nidhi. 2019 ഫെബ്രുവരിയിൽ ആരംഭിച്ച PM Kisan Samman Nidhi Yojanaയിലൂടെ രാജ്യത്തെ കർഷകരുടെ വരുമാനം വർധിപ്പിക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി രാജ്യത്തെ 14 കോടി കർഷകർക്ക് പ്രതിവർഷം 6000 രൂപ വീതം മോദി സർക്കാർ സാമ്പത്തിക സഹായം നൽകുന്നു. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) മോഡ് വഴി ഓൺലൈനായാണ് കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക എത്തിക്കുന്നത്.
ഇപ്പോഴിതാ PM Kisan yojanaയുടെ ഗുണഭോക്താക്കൾക്കായി അധികൃതർ നൽകുന്ന ഏറ്റവും പുതിയ അറിയിപ്പ് എന്തെന്നാൽ, നിങ്ങൾക്ക് പുതിയ ഗഡു ലഭിക്കണമെങ്കിൽ eKYC പൂർത്തിയാക്കുക എന്നതാണ്. 2022 മാർച്ച് 31നുള്ളിൽ eKYC പൂർത്തിയാക്കണമെന്നാണ് നിർദേശം.
ഈ കാലയളവിൽ eKYC നടപടികൾ പൂർത്തിയാക്കിയാൽ മാത്രമേ PM Kisan Samman Nidhi Yojanaയിലൂടെ കർഷകർക്ക് ലഭ്യമാകുന്ന പതിനൊന്നാം ഗഡു ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയുള്ളുവെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു. കുറച്ച് മാസങ്ങൾക്ക് മുൻപ് എല്ലാ കർഷകർക്കും eKYC നിർബന്ധമാക്കിയിരുന്നുവെങ്കിലും ചില കാരണങ്ങളാൽ ഇത് നിർത്തിവച്ചു. എന്നാൽ, eKYC ലിങ്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ നിലവിൽ സജീവമാക്കിയതിനാൽ, കർഷകർ eKYCയുടെ വിശദാംശങ്ങൾ ഉടനെ പൂർത്തിയാക്കണമെന്നാണ് പറയുന്നത്.
എന്താണ് eKYC? (What is eKYC?)
എല്ലാ മേഖലകളിലും eKYC ബാധകമാണെങ്കിലും ധനകാര്യം, നിക്ഷേപ എന്നിവയിലാണ് ഇവ കൂടുതലായി പ്രചാരമുള്ളത്. ഇകെവൈസി eKYC എന്നാൽ ഇലക്‌ട്രോണിക് (Electronic Know Your Customer- Electronic നിങ്ങളുടെ ഉപഭോക്താവിനെ അറിയുക) എന്നാണ്.
സാമ്പത്തിക മേഖലകളിലെ തട്ടിപ്പുകൾ നിയന്ത്രിക്കുന്നതിന് ഇവ സഹായകരമാണ്. ഐഡന്റിറ്റി, ഒപ്പുകൾ എന്നിവയുടെ വ്യാജവൽക്കരണവും കള്ളപ്പണം, മറ്റ് അനുബന്ധ കുറ്റകൃത്യങ്ങൾ എന്നിവ കുറയ്ക്കുന്നതിനാണ് eKYC അവതരിപ്പിച്ചിട്ടുള്ളത്.
eKYC എന്തുകൊണ്ട് നിർബന്ധം? (Why Is eKYC mandatory?)
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന (PM Kisan Samman Nidhi Yojana)യിൽ എന്തുകൊണ്ടാണ് eKYC നിർബന്ധമെന്നാൽ, ആനുകൂല്യത്തിന് അർഹരല്ലാത്തവരും തട്ടിപ്പുകൾ നടത്തുന്നവരും ഈ പദ്ധതിയുടെ പ്രയോജനം കൈക്കലാക്കുന്നത് തടയാനാണ് Electronic Know Your Customer ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ ഇത് നിർബന്ധമാക്കിയിരുന്നു. എന്നാൽ, പദ്ധതിയുടെ ഉപഭോക്താക്കളായ എല്ലാ കർഷകരും പുതിയതായി അംഗമായവരും കാലതാമസമില്ലാതെ eKYC പൂരിപ്പിക്കണമെന്ന് കർശന നിർദേശം കൊണ്ടുവന്നിരിക്കുകയാണ് അധികൃതർ.
PM Kisan Yojanaയിൽ eKYC എങ്ങനെ പൂർത്തിയാക്കാം? (How to complete eKYC in PM Kisan Yojana?)
PM Kisan മൊബൈൽ ആപ്പ് എന്ന ആപ്ലിക്കേഷനിലൂടെയോ ലാപ്‌ടോപ്പോ കമ്പ്യൂട്ടറോ ഉപയോഗിച്ച് നിങ്ങൾക്ക് വീട്ടിലിരുന്ന് ഓൺലൈനായി തന്നെ ഈ ജോലി പൂർത്തിയാക്കാം. eKYC ഓൺലൈനായി പൂർത്തിയാക്കാൻ ചുവടെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പാലിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: കേരള കർഷക ക്ഷേമനിധി; ഓൺലൈനായി ഇപ്പോൾ രജിസ്റ്റർ ചെയ്യാം
-
പിഎം കിസാന്റെ ഔദ്യോഗിക വെബ്‌സൈറ്റ് തുറക്കുക.
-
ഫാർമേഴ്സ് കോർണർ ഓപ്ഷന്റെ വലതുവശത്തായി eKYC എന്ന ഓപ്ഷൻ കാണാ. ഇത് ക്ലിക്ക് ചെയ്യുക.
-
തുടർന്ന് നിങ്ങളുടെ ആധാർ നമ്പർ നൽകി സെർച്ച് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിച്ച് സമർപ്പിക്കുക.
-
കൃത്യമായി വിവരങ്ങൾ നൽകിയെങ്കിൽ eKYCയുമായി ബന്ധിപ്പിക്കുന്ന നടപടി പൂർത്തിയായെന്ന് കാണിക്കും. അല്ലാത്ത പക്ഷം അത് അസാധുവായി കാണിക്കും. ഈ സാഹചര്യത്തിൽ, നിങ്ങൾ അടുത്തുള്ള ആധാർ സേവാ കേന്ദ്രവുമായി ബന്ധപ്പെടുക.
പിഎം കിസാൻ 11ആം ഗഡു എന്ന് ലഭ്യമാകും? (When Will You Get PM Kisan 11th Installment?)
വാർത്താവൃത്തങ്ങൾ പറയുന്നത് PM Kisanന്റെ അടുത്ത ഗഡു 2022 ഏപ്രിൽ- മെയ് മാസങ്ങളിൽ ബാങ്കുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുമെന്നാണ്. പത്താം ഗഡു പുതുവർഷത്തിൽ ജനുവരി തന്നെ കൈമാറിയിരുന്നു.
Share your comments