<
  1. News

കർഷകർക്ക് നിരാശ; പിഎം കിസാൻ തുക വർധിപ്പിച്ചില്ല

ദരിദ്രർ, വനിതകൾ, യുവാക്കൾ, കർഷകർ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു ബജറ്റ് അവതരണം

Darsana J
കർഷകർക്ക് നിരാശ;  പിഎം കിസാൻ തുക വർധിപ്പിച്ചില്ല
കർഷകർക്ക് നിരാശ; പിഎം കിസാൻ തുക വർധിപ്പിച്ചില്ല

1. രണ്ടാം മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ധനമന്ത്രി നിർമല സീതാരാമൻ അവസാന ബജറ്റ് അവതരിപ്പിച്ചത്. ദരിദ്രർ, വനിതകൾ, യുവാക്കൾ, കർഷകർ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു ബജറ്റ് അവതരണം. കർഷകരെ നിരാശരാക്കി പിഎം കിസാൻ സമ്മാൻ നിധിയുടെ തുക ഉയർത്തുന്ന വിഷയം ഇത്തവണയും ബജറ്റിൽ പരിഗണിച്ചിട്ടില്ല. കാർഷിക മേഖലയിൽ പൊതു-സ്വകാര്യ സംയുക്ത നിക്ഷേപങ്ങളുടെ സാധ്യത, ഭക്ഷ്യസംസ്കരണ യോജന തുടങ്ങിയ പ്രഖ്യാപനങ്ങൾ അനുകൂലമാണ്. ക്ഷീരകർഷകരുടെ ക്ഷേമത്തിന് പുതിയ പദ്ധതികൾ, സമുദ്ര ഉദ്പന്നങ്ങളുടെ കയറ്റുമതി വർധനവ്, മത്സ്യസമ്പദ് പദ്ധതി വിപുലീകരിക്കുക, 5 ഇന്റഗ്രേറ്റഡ് മത്സ്യപാർക്കുകൾ നിർമിയ്ക്കുക, മത്സ്യബന്ധന മേഖലയിൽ 55 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, രാഷ്ട്രീയ ഗോകുൽ മിഷൻ വഴി പാൽ ഉദ്പാദനം കൂട്ടുക തുടങ്ങിയവയാണ് പ്രധാന പ്രഖ്യാപനങ്ങൾ. പിഎം കിസാൻ സമ്മാൻ നിധി വഴി 11.2 കോടി പേർക്ക് ആനുകൂല്യം ലഭ്യമാക്കിയതും, ഫസൽ ബീമാ യോജന വഴി 4 കോടി കർഷകർക്ക് വായ്പ ലഭ്യമാക്കിയതും നേട്ടമായി.

കൂടുതൽ വാർത്തകൾ: Union Budget 2024 ; കാത്തിരിപ്പ് നീളും; പിഎം കിസാൻ തുക വർധിപ്പിച്ചില്ല, നേട്ടങ്ങൾ നിരത്തി ബജറ്റ്

2. കാര്‍ഷികസംരംഭകത്വ പാഠശാലയുടെ ആറാം ബാച്ചിലേക്ക് ഇടുക്കി ജില്ലയിലുള്ളവർക്ക് അപേക്ഷിക്കാം. ഫെബ്രുവരി 19 മുതല്‍ 24 വരെ കാര്‍ഷിക സര്‍വ്വകലാശാലയുടെ വിജ്ഞാന വ്യാപന ഡയറക്ടറേറ്റിന് കീഴിലുള്ള സെന്‍ട്രല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് പരിശീലനം നൽകുക. ഹയര്‍സെക്കന്‍ഡറിയാണ് അടിസ്ഥാന യോഗ്യത. കാര്‍ഷിക സംരംഭക മേഖലയിലെ സാധ്യതകള്‍, സംരംഭം ആരംഭിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നിയമവശങ്ങള്‍ അക്കൗണ്ടിംഗ് രീതികള്‍, കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകള്‍, സംരംഭകത്വ നൈപുണ്യ വികസനം, സംരംഭകത്വ വികസന പ്രോജക്ട് രൂപീകരിക്കല്‍, വിപണന തന്ത്രങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നടക്കുക. പരിശീലനാര്‍ഥികള്‍ക്ക് താല്‍പര്യമുള്ള കാര്‍ഷിക മേഖലയില്‍ തുടര്‍ പരിശീലനവും കാര്‍ഷിക സര്‍വകലാശാലയും മറ്റ് അംഗീകൃത ഗവേഷണ കേന്ദ്രങ്ങളും വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകള്‍ വാങ്ങാനുള്ള സൗകര്യവും ഉണ്ടാകും. കോഴ്സ് ഫീ 5,000 രൂപയാണ്. പരിശീലനാര്‍ഥികള്‍ക്ക് ഭക്ഷണവും താമസസൗകര്യവും ഉണ്ടായിരിക്കും. ഫെബ്രുവരി 14 വരെ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04872371104.

3. തിരുവനന്തപുരം കുടപ്പനക്കുന്ന് സർക്കാർ പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ നിന്നും കോഴിക്കുഞ്ഞുങ്ങളെ വിൽക്കുന്നു. ഈ മാസം 16 മുതൽ എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ഒരു ദിവസം പ്രായമുള്ള ഗ്രാമശ്രീ ഇനത്തിൽപ്പെട്ട പിട കോഴിക്കുഞ്ഞുങ്ങളെ വാങ്ങാം. പിട കോഴിക്കുഞ്ഞുങ്ങൾക്ക് 25 രൂപയും, പൂവൻ കോഴിക്കുഞ്ഞുങ്ങൾക്ക് 5 രൂപയുമാണ് നിരക്ക്. ഫോൺ: 0471-2730804.

4. വിഷരഹിത കാർഷിക ഉൽപ്പന്നങ്ങളുമായി എറണാകുളത്ത് കുടുംബശ്രീയുടെ 'വെജിറ്റബിൾ കിയോസ്ക്' ആരംഭിക്കുന്നു. നേച്ചേഴ്‌സ് ഫ്രഷ് എന്ന പേരിൽ ആരംഭിക്കുന്ന കിയോസ്കിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് മനോജ്‌ മൂത്തേടൻ നിർവഹിച്ചു. കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ഫാം ലൈവ്‌ലിഹുഡ് പദ്ധതിയുടെ ഭാഗമായാണ് ഇത്തരം കാർഷിക ഔട്ട്ലെറ്റുകൾ ആരംഭിക്കുന്നത്. കുടുംബശ്രീയുടെ കാർഷിക സംരംഭകർ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്താനും പൊതുജനങ്ങൾക്ക് വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കാനും ഏകീകൃത സ്വഭാവത്തിൽ പ്രവർത്തിക്കുന്ന കിയോസ്കുകൾ പ്രവർത്തനമാരംഭിക്കുന്നതോടെ സാധിക്കുന്നതാണ്. ജില്ലയിൽ വെങ്ങോല, കോട്ടപ്പടി, ആവോലി, പാറക്കടവ്, മുളന്തുരുത്തി, കരുമാലൂർ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ നേച്ചേഴ്‌സ് ഫ്രഷ് ഔട്ട്ലെറ്റുകൾ ആരംഭിക്കുന്നത്.

English Summary: PM Kisan Samman Nidhi amount was not increased in the union budget 2024

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds