<
  1. News

PM Kisan Samman Nidhi Yojana; അടുത്ത മാസം പകുതിയോടെ അക്കൗണ്ടിൽ പണമെത്തും

കർഷകരെ സാമ്പത്തികമായി സഹായിക്കുന്ന ഈ പദ്ധതിയിൽ 2000 രൂപ വീതം മൂന്ന് തവണയായി 6000 രൂപ കർഷകരുടെ അക്കൗണ്ടിലേക്ക് സർക്കാർ നേരിട്ട് അയക്കുന്നു.

Anju M U
farmer
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ (PM Kisan Samman Nidhi Yojana) പത്താമത്തെ ഗഡു ഡിസംബർ 15 മുതൽ ഡിസംബർ 25 വരെയുള്ള തിയതികളിൽ കർഷകരുടെ അക്കൗണ്ടിലെത്തും.

കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് കർഷകർക്ക് പ്രതിവർഷം 6,000 രൂപ നൽകുന്നു. കർഷകരെ സാമ്പത്തികമായി സഹായിക്കുന്ന ഈ പദ്ധതിയിൽ 2000 രൂപ വീതം മൂന്ന് തവണകളായാണ് കർഷകരുടെ അക്കൗണ്ടിലേക്ക് സർക്കാർ നേരിട്ട് അയക്കുന്നത്.

നിങ്ങളും ഒരു കർഷകനാണെങ്കിൽ, ഇതുവരെയും പിഎം കിസാൻ സമ്മാൻ നിധി യോജനയിൽ ഭാഗമായിട്ടില്ലെങ്കിൽ, ഉടൻ തന്നെ പേര് രജിസ്റ്റർ ചെയ്ത് പദ്ധതിയുടെ സേവനം പ്രയോജനപ്പെടുത്താം.

പിഎം കിസാൻ യോജനയുടെ ഒമ്പതാം ഗഡു ഇതുവരെ ലഭിക്കാത്ത കർഷകർക്ക്, ഇത്തവണ ഒമ്പതും പത്തും ഒരുമിച്ച്  അക്കൗണ്ടുകളിൽ എത്തും. അതായത് 4000 രൂപയായിരിക്കും ഇങ്ങനെ ലഭ്യമാകുന്നത്. എന്നാൽ, സെപ്തംബർ 30ന് മുൻപ് രജിസ്റ്റർ ചെയ്ത കർഷകർക്ക് മാത്രമേ ഈ സൗകര്യം പ്രയോജനപ്പെടുത്താനാകൂ .

പിഎം കിസാൻ സമ്മാൻ നിധി യോജനയ്ക്ക് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • കർഷകർ അവരുടെ പേരുകൾ ഇംഗ്ലീഷിൽ എഴുതണമെന്നത് നിർബന്ധമാണ്. അതായത് നിങ്ങളുടെ പേരുകൾ ഹിന്ദിയിലോ പ്രാദേശിക ഭാഷയിലോ എഴുതാൻ പാടുള്ളതല്ല.
  • അപേക്ഷിക്കുന്ന കർഷകന്റെ പേരിലെ സ്പെല്ലിങ്ങിൽ തെറ്റുകൾ വരാൻ പാടില്ല.
  • ബാങ്കിന്റെ ഐഎഫ്എസ്‌സി കോഡ് എഴുതുന്നതിലും തെറ്റ് ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണം.
  • ബാങ്ക് അക്കൗണ്ട് നമ്പർ കൃത്യമായി നൽകുക.
  • നിങ്ങളുടെ മേൽവിലാസം പരിശോധിച്ച് അക്ഷരത്തെറ്റ് ഇല്ലെന്നും ഉറപ്പ് വരുത്തുക.
  • ഇതെല്ലാം ആധാറുമായി പരിശോധിച്ചാണ് കൃത്യത വരുത്തേണ്ടത്.

പദ്ധതിയിലെ അംഗത്വത്തിനായുള്ള യോഗ്യത

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന ഭാര്യയ്ക്കും ഭർത്താവിനും പ്രയോജനപ്പെടുത്താനാകുമോ എന്ന് പൊതുവിൽ സംശയം ഉയരുന്നുണ്ട്. എന്നാൽ ഒരേ സമയം, ഈ സേവനം പ്രയോജനപ്പെടുത്താൻ രണ്ടുപേർക്കും സാധിക്കില്ല.

പിഎം കിസാൻ യോജനയിലെ അനർഹർ

സർക്കാർ ജീവനക്കാരനോ വിരമിച്ചവരോ അതുമല്ലെങ്കിൽ മുൻ എം.പി, എംഎൽഎ, മന്ത്രി എന്നിവർക്കോ കൃഷിഭൂമി സ്വന്തമായുണ്ടെങ്കിലും അവർ ഈ പദ്ധതിയ്ക്ക് യോഗ്യരല്ല. പ്രൊഫഷണൽ ഡോക്ടർമാർ, എഞ്ചിനീയർമാർ, അഭിഭാഷകർ എന്നിവരും പദ്ധതിക്ക് അനർഹരാണ്.

ഇത് കർഷക കുടുംബത്തിലെ ആരെങ്കിലും നികുതി അടയ്കുന്നവരാണെങ്കിൽ ഈ പദ്ധതിയുടെ ആനുകൂല്യം അവർക്ക് ലഭ്യമാകില്ല. അതുപോലെ ഭാര്യാ ഭർത്താക്കന്മാരിൽ ആരെങ്കിലും തൊട്ടു മുൻപുള്ള വർഷം ആദായനികുതി അടച്ചിട്ടുണ്ടെങ്കിൽ, അവർക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.

ഒരു കർഷകൻ പക്കലുള്ള ഭൂമി കൃഷിക്ക് ഉപയോഗിക്കാതെ അതിൽ മറ്റെന്തെങ്കിലും ജോലികൾ ചെയ്യുകയാണെങ്കിൽ പിഎം കിസാൻ യോജനക്ക് അയോഗ്യരാകും. സ്വന്തമായി കൃഷിഭൂമി ഇല്ലാതെ മറ്റുള്ളവരുടെ വയലുകളിൽ കൃഷി ചെയ്യുന്നവർക്കോ, വയലിന്റെ ഉടമസ്ഥാവകാശം അച്ഛന്റെയോ മുത്തച്ഛന്റെയോ പേരിലുള്ളവരോ സർക്കാർ നൽകി വരുന്ന സാമ്പത്തിക സഹായത്തിന് അർഹരല്ല.

അതേ സമയം, പിഎം കിസാൻ യോജനയുടെ തുക വർധിപ്പിക്കാൻ കേന്ദ്രം തീരുമാനിക്കുന്നതായി വാർത്തകളുണ്ട്. നിലവിൽ പ്രതിവർഷം നൽകുന്ന് 6000 രൂപ, ഇനിമുതൽ 12,000 രൂപയായി ഉയർത്തുമെന്നും മൂന്ന് തവണയായി 6000 രൂപ വീതം ഗുണഭോക്താക്കൾക്ക് ലഭിക്കുമെന്നുമാണ് സൂചന.

English Summary: PM Kisan Samman Nidhi Yojana to receive 10th installment on December

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds